‘വരും തലമുറയ്ക്ക് തടസ്സങ്ങളില്ലാതെ നടന്നുപോകാൻ കഴിയണം, അവർക്ക് വേണ്ടിയാണ് എന്റെ പോരാട്ടം’; റിയ ഇഷ

‘വരും തലമുറയ്ക്ക് തടസ്സങ്ങളില്ലാതെ നടന്നുപോകാൻ കഴിയണം, അവർക്ക് വേണ്ടിയാണ് എന്റെ പോരാട്ടം’; റിയ ഇഷ

‘വരും തലമുറയ്ക്ക് തടസ്സങ്ങളില്ലാതെ നടന്നുപോകാൻ കഴിയണം, അവർക്ക് വേണ്ടിയാണ് എന്റെ പോരാട്ടം’; റിയ ഇഷ

'2017ൽ സ്വത്വം തിരിച്ചറിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഞാൻ ഉറപ്പിച്ചു. ചരിത്രത്തിൽ നമ്മൾ ജീവിച്ചിരുന്നു എന്നതിന് ഒരു തെളിവ് അവശേഷിപ്പിക്കണമെന്ന്'. ഇന്ന് ജ്വല്ലറി പരസ്യ മോഡലിങിൽ കേരളത്തിൽ നിന്നുമുളള ആദ്യ ട്രാൻസ് വനിതയാണ് റിയ ഇഷ. വേറെയുമുണ്ട് ചരിത്രം റിയയെ ഓർക്കുന്ന നിമിഷങ്ങൾ. ഇന്ത്യയിൽ ആദ്യമായി നാഷണൽ അദാലത്ത് ജഡ്ജിംഗ് പാനലിൽ ഇരുന്ന ട്രാൻസ് വുമൺ. ആദ്യ പാരാലീഗൽ വളണ്ടിയർ. 2018 ൽ ആദ്യമായി കാലിക്കറ്റ് ഇൻഡർസോൺ കലോത്സവത്തിൽ നാടോടി നൃത്തം അവതരിപ്പിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ട്രാൻസ്ജെൻഡേഴ്സിന് മാത്രമായി നടത്തിയ കായിക മത്സരത്തിൽ ചാമ്പ്യൻഷിപ്പ് നേടി. ദീപശിഖ ഏന്തിയ ആദ്യ ട്രാൻസ് വുമൺ.

ട്രാൻസ് ജെന്റേഴ്സിന്റെ പ്രതിനിധിയായി പലതും തുടങ്ങി വെയ്ക്കുമ്പോഴും റിയയുടെ ഉദ്ദേശം ഒന്നു മാത്രമാണ്. വരുന്ന തലമുറയ്ക്ക് വഴി വെട്ടിക്കൊടുക്കുക. അവർക്ക് തടസ്സങ്ങളില്ലാതെ എളുപ്പം നടന്നുപോകാൻ കഴിയണം. മോഡലിങ് ഒരിക്കലും കരിയറായി തിരഞ്ഞെടുത്തിട്ടില്ല. സാഹചര്യങ്ങൾക്ക് അനുസരിച്ച് ഓരോ കാര്യങ്ങൾ ചെയ്യുന്നു എന്നുമാത്രം. ജീവിതത്തിൽ പോലീസ് ഓഫീസറാകണം എന്ന് ഒരുപാട് ആ
ഗ്രഹിച്ചിരുന്ന വ്യക്തിയാണ് റിയ. തന്നെയടക്കം ട്രാൻസ് ജെന്റേഴ്സ് വിഭാഗത്തെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചിട്ടുളളത് പോലീസുകാരാണെന്നും റിയ പറയുന്നു. അതുകൊണ്ടുതന്നെ അവർക്കിടയിൽ ഞങ്ങളിൽ നിന്നൊരാൾ ആവശ്യമാണെന്ന് തോന്നിയിരുന്നു. പക്ഷെ അത് സാധിച്ചില്ല. സ്കൂളിൽ പഠിക്കുമ്പോൾ എൻ സി സി യിൽ പങ്കെടുക്കാൻ ഒരുപാട് അപേക്ഷകൾ നൽകി, ഒരുപാട് കഷ്ടപ്പെട്ടിരുന്നു. പക്ഷെ കേന്ദ്ര
ഗവൺമെന്റിന്റെ അനുമതി കൂടി വേണ്ട വിഷയമായതുകൊണ്ട് പല നിയമ തടസ്സങ്ങളും ഉണ്ടായി. ഒരുപാട് ഇടങ്ങളിൽ കയറിയിറങ്ങിയാണ് സ്പോർട്സിലും ആർട്സിലുമെല്ലാം താൻ പങ്കെടുത്തിരുന്നത്. അതുകൊണ്ടൊക്കെയാണ് ഇപ്പോഴും പോലീസ് വേഷത്തോട് ഇഷ്ടം. സിനിമയിൽ ഒരു പോലീസ് വേഷം ചെയ്യണമെന്നതാണ് ആ
ഗ്രഹമെന്നും റിയ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഞാൻ നാഷണൽ അദാലത്ത് ജഡ്ജിംഗ് പാനലിൽ ഇരിക്കുമ്പോഴാണ് കേരളത്തിലെ കോളേജുകളിൽ ഓരോ കോഴ്സിനും ട്രാൻസ് ജെന്റേഴ്സ് കുട്ടികൾക്ക് 2 സീറ്റ് വീതം അനുവദിച്ചുകൊണ്ടുളള കേരള ഗവൺമന്റിന്റെ ഉത്തരവ് വരുന്നത്. അത് കേട്ട ഉടനെ എന്റെ ട്രാൻസ് സുഹൃത്തുക്കൾ പലരോടും നിങ്ങൾ പഠിക്കുന്നോ എന്ന് ഞാൻ തിരക്കി. പക്ഷെ എന്തുകൊണ്ടോ അവരാരും മറ്റ് കുട്ടികൾക്കൊപ്പം ഇരുന്നു പഠിക്കാൻ തയ്യാറായില്ല. നമുക്ക് വേണ്ടി സീറ്റ് ഗവൺമെന്റ് അനുവദിച്ചിട്ടും ആരും അത് ഉപയോ ഗപ്പെടുത്തിയില്ലെങ്കിൽ ആളുകൾ കരുതും ഇങ്ങനെയൊരു വിഭാഗം നമുക്ക് ചുറ്റും ഇല്ലെന്ന്. അതു വേണ്ടെന്ന് കരുതിയാണ് പാലക്കാട് എം ഇ എസ് കോളേജിലെ ബി എ ഇകണോമിക്സ് വിഭാഗത്തിൽ ആദ്യ ട്രാൻസ് ജെന്റർ വിദ്യാർത്ഥി ആയി താൻ പഠനം തുടങ്ങുന്നത്. അവിടെ ഞാൻ നേരിട്ട ആദ്യത്തെ പ്രശ്നം ടോയ്ലെറ്റ് ആയിരുന്നു. മനസുകൊണ്ട് ഒരു പെൺകുട്ടിയാണെങ്കിലും പെൺകുട്ടികൾക്കൊപ്പം ബാത്റൂം സൗകര്യം ഉപയോ ഗിക്കുക പ്രായോ ഗികമായിരുന്നില്ല. കാരണം കൂടെ പഠിച്ചിരുന്നവരിൽ ഭൂരിഭാഗവും ഓർത്തഡോക്സ് ആയിട്ടുള്ള പെൺകുട്ടികൾ ആയിരുന്നു. അവർക്ക് നമ്മളെ അം ഗീകരിക്കൽ ആ ദ്യമെല്ലാം ബുദ്ധിമുട്ടായിരുന്നു. അങ്ങനെ ട്രാൻസ് വിഭാ ഗക്കാർക്ക് മാത്രമായി ടോയ്ലെറ്റ് സൗകര്യവും നേടിയെടുത്തു'. റിയ പറയുന്നു.

'സർജറിക്ക് ശേഷം ഞാൻ പൂർണതയുളള ഒരു സ്ത്രീ ആയി മാറി. അതിന് മുമ്പ് പെൺകുട്ടികളുടെ വേഷത്തിൽ എന്നെ കാണുമ്പോൾ ആളുകൾ കളിയാക്കിയിരുന്നു. 'ഇവരൊക്കെ ബാം ഗ്ലൂർ പോലുള്ള സ്ഥലങ്ങളിൽ താമസിക്കേണ്ടവരല്ലേ, എന്താണ് ഇവിടെ താമസിക്കുന്നത്' എന്ന തരത്തിലായിരുന്നു ആളുകളുടെ ചിന്ത. പക്ഷെ അതൊന്നും കേൾക്കാതെ ഞാൻ ഇവിടെ തന്നെ ജോലി ചെയ്ത് ജീവിച്ചു. കോളേജിലെ പഠനത്തിനൊപ്പം അടുത്തുളള ബേക്കറിയിൽ തൊഴിലാളികളായ കുറച്ചു സുഹൃത്തുക്കൾക്ക് ഭക്ഷണം ഉണ്ടാക്കി കൊടുത്തും, ഹിന്ദിക്കാർക്ക് വീട് വാടകയ്ക്ക് നൽകിയും ഒക്കെ ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ചാണ് പെരുന്തൽമണ്ണയിൽ ഞാൻ കഴിഞ്ഞിരുന്നത്. സ്ത്രീ, പുരുഷൻ, ട്രാൻസ് ആരായാലും നമ്മൾ നമ്മളായി ജീവിക്കാനുളള സ്വാതന്ത്ര്യം ഇന്ന് സമൂഹം നമുക്ക് തരുന്നുണ്ട്. ഇപ്പോൾ പെരുന്തൽമണ്ണയിൽ റിയ ഇഷ എന്ന് പറഞ്ഞാൽ അറിയാത്തവരില്ല. ഇപ്പോൾ അവിടെ ഒരു ട്രാൻസ്ജെന്റർ നടന്നുപോകുന്നത് കണ്ടാൻ ആരും കളിയാക്കുകയിമില്ല. അതിന് കാരണം ഞാനാണ് എന്നത് ഒരുപാട് സന്തോഷം തരുന്ന കാര്യമാണ്. ആ നാട് എന്നെ ഒരിക്കലും മാറ്റി നിർത്തിയിട്ടില്ല. അവർക്കെപ്പോഴും ഞാൻ പ്രിയപ്പെട്ടവൾ ആണ്.'

Related Stories

No stories found.
logo
The Cue
www.thecue.in