പ്രണയത്തിലാണെന്ന് അരുന്ധതിയും മേനകയും; സെക്ഷന്‍ 377 റദ്ദാക്കാന്‍ പോരാടിയ അഭിഭാഷകര്‍ ഇനി ജീവിതം പങ്കിടും

പ്രണയത്തിലാണെന്ന് അരുന്ധതിയും മേനകയും; സെക്ഷന്‍ 377 റദ്ദാക്കാന്‍ പോരാടിയ അഭിഭാഷകര്‍ ഇനി ജീവിതം പങ്കിടും

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ കരിനിയമമായിരുന്ന സെക്ഷന്‍ 377 റദ്ദാക്കാനായി പോരാടിയ അഭിഭാഷകര്‍ ജീവിതം പങ്കിടുന്നു. തങ്ങള്‍ പ്രണയത്തിലാണെന്ന് സുപ്രീം കോടതി അഭിഭാഷകരായ മേനക ഗുരുസ്വാമിയും അരുന്ധതി കട്ജുവും തുറന്ന് പറഞ്ഞു. സിഎന്‍എന്‍ മാധ്യമപ്രവര്‍ത്തകന്‍ ഫരീദ് സക്കറിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും ഹൃദയം തുറന്നത്.

കഴിഞ്ഞ വര്‍ഷമാണ് സ്വവര്‍ഗരതി കുറ്റകരമാണെന്ന 377-ാം വകുപ്പ് സുപ്രീം കോടതി റദ്ദ് ചെയ്തത്. പ്രസ്തുത നിയമം എല്‍ജിബിറ്റി കൂട്ടായ്മയിലുള്ളവര്‍ക്ക് നല്‍കുന്ന ദുരിതം ചൂണ്ടിക്കാണിച്ച് മേനകയും അരുന്ധതിയും സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു. രണ്ട് ഡസനോളം ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ കൂട്ടുപരാതിക്കാരാക്കിക്കൊണ്ടായിരുന്നു ഇരുവരുടേയും നിയമപോരാട്ടം. 2013ലെ തോല്‍വി വ്യക്തിപരം കൂടിയായിരുന്നെന്ന് മേനക ഗുരുസ്വാമി പറഞ്ഞു.

2013ലെ തോല്‍വി അഭിഭാഷകര്‍ എന്ന നിലയിലും പൗരന്‍മാര്‍ എന്ന നിലയിലും പരാജയമായിരുന്നു. അത് വ്യക്തിപരമായ തോല്‍വി കൂടിയായിരുന്നു. മറ്റ് കേസുകള്‍ വാദിക്കാന്‍ ‘ക്രിമിനല്‍’ ആയി വീണ്ടും കോടതിയില്‍ പോകുന്നത് അത്ര നല്ലതായിരുന്നില്ല.

മേനക ഗുരുസ്വാമി

സിഎന്‍എന്‍ അഭിമുഖ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഇരുവരും സുപ്രീം കോടതിക്ക് മുന്നില്‍ നില്‍ക്കുന്ന ചിത്രം അരുന്ധതി കട്ജു ട്വീറ്റ് ചെയ്തു.

പ്രണയത്തിലാണെന്ന് അരുന്ധതിയും മേനകയും; സെക്ഷന്‍ 377 റദ്ദാക്കാന്‍ പോരാടിയ അഭിഭാഷകര്‍ ഇനി ജീവിതം പങ്കിടും
‘വിഡ്ഡികളാണോ നമ്മളെല്ലാം?’;തന്നെ കൊല്ലാന്‍ നോക്കിയ ഷംസീര്‍ പൊലീസ് തെരയുന്ന കാറില്‍ സഞ്ചരിക്കുന്നത് ഏറ്റവും വലിയ തെളിവെന്ന് സിഒടി നസീര്‍

2013ലെ കൗശല്‍ വിധിയാണ് 2019ല്‍ ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഢ്, റൊഹിങ്ടണ്‍ നരിമാന്‍, എ എം ഖാന്‍വില്‍ക്കര്‍, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ച് മാറ്റിയെഴുതിയത്. ഉഭയകക്ഷി സമ്മതത്തോടെയുള്ള സ്വവര്‍ഗാനുരാഗം 2018 സെപ്റ്റംബര്‍ ആറ് മുതല്‍ കുറ്റകരമല്ലാതായി. വിക്ടോറിയന്‍ കാലഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ സൃഷ്ടിച്ച നിയമം 157 വര്‍ഷമാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലുണ്ടായിരുന്നത്.

No stories found.
The Cue
www.thecue.in