ഒരു ഗോള്‍ അകലെ റൊണാള്‍ഡോയുടെ സെഞ്ചുറി; മത്സരത്തിനിടെ മെസ്സി, മെസ്സി വിളികളുമായി ലക്‌സംബര്‍ഗ് ആരാധകര്‍

ഒരു ഗോള്‍ അകലെ റൊണാള്‍ഡോയുടെ സെഞ്ചുറി; മത്സരത്തിനിടെ മെസ്സി, മെസ്സി വിളികളുമായി ലക്‌സംബര്‍ഗ് ആരാധകര്‍

അന്താരാഷ്ട്ര ഗോളുകളില്‍ സെഞ്ചുറിയെന്ന നേട്ടം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ഒരു ഗോള്‍ മാത്രം അകലെ. ലക്‌സംബര്‍ഗിനെതിരെ നടന്ന യൂറോ കപ്പ് യോഗ്യതാ മത്സരത്തിലെ ഗോളോടെ പോര്‍ച്ചുഗീസ് നായകന്റെ ഗോള്‍ നേട്ടം 99 ആയി. ലക്‌സംബര്‍ഗിനെ 2-0ന് തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍ യൂറോ കപ്പ് ഫുട്‌ബോളിന് യോഗ്യത നേടുകയും ചെയ്തു.

മത്സരത്തിനിടെ റൊണാള്‍ഡോയെ മാനസികമായി തളര്‍ത്താന്‍ ലക്‌സംബര്‍ഗ് കാണികള്‍ ഒരു 'സൈക്കളോജിക്കല്‍ അപ്രോച്ചും' നടത്തി. ക്രിസ്റ്റിയുടെ കാലില്‍ പന്ത് കിട്ടിയപ്പോഴെല്ലാം എതിര്‍ടീം ആരാധകര്‍ 'മെസ്സി മെസ്സി' എന്ന് ആര്‍ത്തുവിളിച്ചു. ഓരോ പിഴവിനും കൂവി വിളിച്ചുകൊണ്ട് റോണോയെ തളര്‍ത്താന്‍ കിട്ടിയ അവസരങ്ങളെല്ലാം ആരാധകര്‍ മുതലെടുത്തു. മത്സരം തീരാന്‍ നാല് മിനിറ്റു മാത്രം ശേഷിക്കെ നേടിയ ഗോളിലൂടെയാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം മറുപടി നല്‍കിയതും വാശി തീര്‍ത്തതും. ലക്‌സംബര്‍ഗുകാരുടെ മെസ്സി വിളിയില്ലായിരുന്നെങ്കില്‍ 100 ഗോള്‍ നേട്ടം ഇന്നലെ തന്നെ കരസ്ഥമാക്കിയേനെ എന്നാണ് ആരാധകരുടെ പരാതി.

പോര്‍ച്ചുഗലിനായി ഒരിക്കല്‍ കൂടി വല കുലുക്കിയാല്‍ ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ 100 ഗോള്‍ തികയ്ക്കുന്ന രണ്ടാമത്തെ താരമാകും ക്രിസ്റ്റ്യാനോ. ഇറാനിയന്‍ സ്ട്രൈക്കര്‍ അലി ദേയിയാണ് ലോക ഫുട്‌ബോളിലെ ഗോള്‍ വേട്ടക്കാരില്‍ ഒന്നാമന്‍. 149 മത്സരങ്ങളില്‍ നിന്നും 109 ഗോളുകളാണ് ദേയിയുടെ പേരിലുള്ളത്.

എല്ലാ റെക്കോഡുകളും ഭേദിക്കാനുള്ളതാണ്. ഈ റെക്കോഡും ഞാന്‍ മറികടക്കും.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഒരു ഗോള്‍ അകലെ റൊണാള്‍ഡോയുടെ സെഞ്ചുറി; മത്സരത്തിനിടെ മെസ്സി, മെസ്സി വിളികളുമായി ലക്‌സംബര്‍ഗ് ആരാധകര്‍
‘മെസ്യേ, നിലമ്പൂര്‍ന്നാടാ, എടക്കരന്നാടാ’; ബ്രസീല്‍ അര്‍ജന്റീന പോരാട്ടത്തില്‍ ആര്‍ത്തുവിളിച്ച മലപ്പുറംകാര്‍ ഇവരാണ് 

ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി അന്താരാഷ്ട്ര ഗോള്‍ എണ്ണത്തില്‍ 10-ാം സ്ഥാനത്തുണ്ട്. 114 മത്സരങ്ങളില്‍ നിന്നും 72 ഗോളുകള്‍ ഛേത്രി സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ഗോളുകളുടെ കണക്കെടുത്താല്‍ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി ഛേത്രിക്ക് പിന്നാലാണ്. 137 മത്സരങ്ങളില്‍ നിന്ന് 69 ഗോളുകളുമായി 18-ാമതാണ് ബാഴ്‌സ നായകന്‍.

അടുത്ത വര്‍ഷം ജൂണ്‍ 12ന് തുടങ്ങുന്ന യൂറോ കപ്പിലും ക്രിസ്റ്റ്യാനോ തന്നെയാകും പറങ്കിപ്പടയെ നയിക്കുക. യൂറോ യോഗ്യത നേടുന്ന 17-ാമത്തെ ടീമായാണ് നിലവിലെ ചാംപ്യന്‍മാരുടെ എന്‍ട്രി. ഗ്രൂപ്പ് ബിയില്‍ യുക്രൈനു പിന്നില്‍ രണ്ടാം സ്ഥാനക്കാരാകാന്‍ പോര്‍ച്ചുഗലിന് ലക്‌സംബര്‍ഗിനെതിരെ ജയം അനിവാര്യമായിരുന്നു. 39-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിലൂടെയാണ് പറങ്കിപ്പട മുന്നിലെത്തിയത്. 86-ാം മിനിറ്റില്‍ വല ചലിപ്പിച്ച് ക്രിസ്റ്റ്യാനോ ജയം ഉറപ്പിച്ചു.

ഒരു ഗോള്‍ അകലെ റൊണാള്‍ഡോയുടെ സെഞ്ചുറി; മത്സരത്തിനിടെ മെസ്സി, മെസ്സി വിളികളുമായി ലക്‌സംബര്‍ഗ് ആരാധകര്‍
‘ടെസ്റ്റ് ശരിക്കും 5 ദിവസം തന്നെയല്ലേ, എന്താ ഇത്ര ധൃതി?’; ടീം ഇന്ത്യയ്ക്ക് പ്രശംസാ ട്രോളുമായി ആരാധകര്‍

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

No stories found.
The Cue
www.thecue.in