മൂന്ന് പതിറ്റാണ്ടായി തുടരുന്ന കാത്തിരിപ്പ്; ക്ലോപ്പിന്റെ ശിഷ്യരില്‍ ഇത്തവണ കീരീട പ്രതീക്ഷയുറപ്പിച്ച് ലിവര്‍പൂള്‍ ആരാധകര്‍

മൂന്ന് പതിറ്റാണ്ടായി തുടരുന്ന കാത്തിരിപ്പ്; ക്ലോപ്പിന്റെ ശിഷ്യരില്‍ ഇത്തവണ കീരീട പ്രതീക്ഷയുറപ്പിച്ച് ലിവര്‍പൂള്‍ ആരാധകര്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ തകര്‍ത്തത്. ഇതോടെ രണ്ടാം സ്ഥാനത്തുള്ള ലെസ്റ്ററിനേക്കാള്‍ 8 പോയിന്റ് മുന്നിലെത്തി. കഴിഞ്ഞവര്‍ഷം ഒരേയൊരു പോയിന്റിന് വഴുതിപ്പോയ ഇപിഎല്‍ കിരീടം ഇത്തവണ ആന്‍ഫീല്‍ഡിലെത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകര്‍. യുര്‍ഗന്‍ ക്ലോപ്പിന്റെ കീഴില്‍ റെഡ്‌സ് പ്രകടിപ്പിക്കുന്ന സ്ഥിരതയും മുന്നേറ്റവും ആന്‍ഫീല്‍ഡിനെ മറ്റ് ടീമുകള്‍ കൂടുതല്‍ ഭയപ്പെടുത്തുന്ന സ്റ്റേഡിയമാക്കി മാറ്റി.

2015ലാണ് ലിവര്‍പൂളിന്റെ പരിശീലകനായി ക്‌ളോപ്പ് വരുന്നത്. പിന്നീട് ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉഗ്രന്‍ തിരിച്ചുവരവാണ് ഫുട്‌ബോള്‍ പ്രേമികള്‍ കണ്ടത്. 2014-15 സീസണിന് ശേഷം ആദ്യമായി ടീം ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടി. കഴിഞ്ഞ സീസണില്‍ ടോട്ടനത്തെ തോല്‍പ്പിച്ച് ജേതാക്കളായി. 5 വര്‍ഷങ്ങള്‍ക്ക് ശേഷം ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ രണ്ടാമതെത്തുകയും ചെയ്തു. ജയത്തോളം തന്നെ മൂല്യമുള്ള രണ്ടാം സ്ഥാനം. ടീമില്‍ ക്ലോപ്പ് പടുത്തുയര്‍ത്തിയ ഒത്തിണക്കവും പരിശീലകനെന്ന നിലയിലെ തന്ത്രമികവും തന്നെയാണ് റെഡ്‌സിന്റെ തിരിച്ചുവരവിന് പിന്നില്‍.

ഇപ്പോള്‍ പോയിന്റ് ടേബിളില്‍ ഞങ്ങള്‍ ഒന്നാമതാണ്. സന്തോഷിക്കാന്‍ സമയമായിട്ടില്ല. ഇനിയും മത്സരങ്ങള്‍ ബാക്കിയുണ്ട്. മുന്‍പത്തെ മത്സരത്തേക്കാള്‍ നന്നായി കളിക്കുക എന്ന മനോഭാവമാണ് ടീമംഗങ്ങളില്‍ ഉള്ളത്.  

വിര്‍ജില്‍ വാന്‍ഡൈക്ക്  

മൂന്ന് പതിറ്റാണ്ടായി തുടരുന്ന കാത്തിരിപ്പ്; ക്ലോപ്പിന്റെ ശിഷ്യരില്‍ ഇത്തവണ കീരീട പ്രതീക്ഷയുറപ്പിച്ച് ലിവര്‍പൂള്‍ ആരാധകര്‍
‘മരെങ്കോ സച്ചി‍ൻ ടെന്‍ഡുല്‍ക്കര്‍’ ; പുതിയ എട്ടുകാലി വർഗ്ഗത്തിന് സച്ചിന്റെ പേരിട്ട് ആരാധകനായ ഗവേഷകൻ 

സീസണ്‍ പരാജയങ്ങള്‍ക്ക് ശേഷം കളിക്കാരെ വിട്ടുനല്‍കുന്ന സമ്പ്രദായമാണ് കാലാകാലങ്ങളായി ലിവര്‍പൂള്‍ മാനേജ്‌മെന്റും പരിശീലകരും പിന്തുടര്‍ന്ന് പോന്നിരുന്നത്. ഈയൊരു രീതിക്കു ക്‌ളോപ്പ് വിരാമമിട്ടു. പ്രധാന താരങ്ങള്‍ക്കു ദീര്‍ഘകാലാടിസ്ഥാനത്തില്‍ കരാര്‍ നല്‍കി. പുതിയതായി സൂപ്പര്‍ താരങ്ങളെ ടീമിലേക്ക് കൊണ്ടുവന്നു. തോല്‍വിയില്‍ പതറാതെ ജയത്തിന് വേണ്ടി പോരാടുന്ന ഒരു സംഘമായി ടീമിനെ മാറ്റി. കഴിഞ്ഞ സീസണില്‍ രണ്ടാം സ്ഥാനത്തെത്തിയതിന്റെ നിരാശ ടീമംഗങ്ങളില്‍ പ്രതിഫലിച്ചില്ല. ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയതിന്റെ ഊര്‍ജം കളിക്കാരില്‍ കുത്തിവയ്ക്കുകയായിരുന്നു ക്‌ളോപ്പ് എന്ന പരിശീലകന്‍.

മൂന്ന് പതിറ്റാണ്ടായി തുടരുന്ന കാത്തിരിപ്പ്; ക്ലോപ്പിന്റെ ശിഷ്യരില്‍ ഇത്തവണ കീരീട പ്രതീക്ഷയുറപ്പിച്ച് ലിവര്‍പൂള്‍ ആരാധകര്‍
‘അടിയും ഇടിയും ജയിലും മാത്രം പോരല്ലോ’; പന്ന്യന്റെ ഭാര്യയായി സിനിമയിലെത്തുന്നതിനേക്കുറിച്ച് സി കെ ജാനു 

കളിച്ച 12 മത്സരങ്ങളില്‍ നിന്നും 11 ജയങ്ങളുമായി (ഒരു സമനില) ബഹുദൂരം മുന്നിലാണ് ടീമെങ്കിലും വെല്ലുവിളികള്‍ വരാന്‍ കിടക്കുകയാണെന്ന മുന്നറിയിപ്പാണ് ക്‌ളോപ്പ് കളിക്കാര്‍ക്ക് നല്‍കുന്നത്. 30 വര്‍ഷത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടദാരിദ്ര്യം ഈ സീസണില്‍ ലിവര്‍പൂള്‍ മറികടക്കുമെന്നാണ് ആരാധകപ്രതീക്ഷ. ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായ ലിവര്‍പൂള്‍ നോക്കൗട്ടിലെത്തിയിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മൂന്ന് പതിറ്റാണ്ടായി തുടരുന്ന കാത്തിരിപ്പ്; ക്ലോപ്പിന്റെ ശിഷ്യരില്‍ ഇത്തവണ കീരീട പ്രതീക്ഷയുറപ്പിച്ച് ലിവര്‍പൂള്‍ ആരാധകര്‍
തമിഴ്‌നാട്, ആന്ധ്ര, ഇനി കേരളത്തില്‍, മൂന്ന് ഭാഷകളിലായി മൂന്ന് മുഖ്യമന്ത്രിമാരെ അവതരിപ്പിച്ച് മമ്മൂട്ടി
No stories found.
The Cue
www.thecue.in