ലയണല്‍ മെസ്സി
ലയണല്‍ മെസ്സി

മെസ്സിയുഗം കഴിഞ്ഞാല്‍ എന്തുചെയ്യും; ബാഴ്‌സയുടെ ഭാവിയ്ക്ക് വേണ്ടി നീക്കങ്ങള്‍ തുടങ്ങിയെന്ന് ക്ലബ്ബ് പ്രസിഡന്റ്  

ലയണല്‍ മെസ്സിയുടെ കളിക്കാലം കഴിഞ്ഞാല്‍ എന്ത് ചെയ്യുമെന്നതിനേക്കുറിച്ച് ആലോചിച്ച് തുടങ്ങിയെന്ന് ബാഴ്‌സലോണ പ്രസിഡന്റ് ജോസപ് മരിയ ബര്‍തോമിയു. ഫ്രഞ്ച്-അത്‌ലറ്റിക്കോ മാഡ്രിഡ് താരം ആന്റോയ്ന്‍ ഗ്രീസ്മാന്റെ സൈനിങ്ങിനേക്കുറിച്ച് സംസാരിക്കവേയായിരുന്നു ബര്‍തോമിയുവിന്റെ പ്രതികരണം. മെസ്സിയ്ക്ക് ശേഷമുള്ള കാലത്തേക്കുറിച്ച ആലോചിക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്നും ക്ലബ്ബ് പ്രസിഡന്റ് വ്യക്തമാക്കി.

ഞങ്ങള്‍ പുതിയ കളിക്കാരെ കൊണ്ടുവരുകയാണ്. മെസ്സി ഫുട്‌ബോള്‍ കളി നിര്‍ത്തുന്ന കാലത്തെ മാറ്റത്തേക്കുറിച്ച് ഞങ്ങള്‍ക്ക് ആലോചിക്കേണ്ടതുണ്ട്. പക്ഷെ, മെസ്സി ഇനിയും കുറേ വര്‍ഷങ്ങള്‍ ഞങ്ങള്‍ക്കൊപ്പം കളിക്കുമെന്ന് ക്ലബ്ബിന്റെ പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ പ്രതീക്ഷിക്കുന്നു.

ബര്‍തോമിയു

 മെസ്സിക്കൊപ്പം  ബര്‍തോമിയു
മെസ്സിക്കൊപ്പം  ബര്‍തോമിയു

ലഭ്യമായ മികച്ച കളിക്കാരെ വെച്ച് ഭാവിയുണ്ടാക്കുകയാണ് ലക്ഷ്യം. ലോകത്തെ ഏറ്റവും മികച്ച അഞ്ചോ ആറോ കളിക്കാരില്‍ ഒരാളാണ് ഗ്രീസ്മാന്‍. ഗ്രീസ്മാനെ സൈന്‍ ചെയ്യുന്ന അവസരത്തില്‍ തങ്ങള്‍ക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ലെന്നും ബാഴ്‌സ പ്രസിഡന്റ് പറഞ്ഞു.

നിലവില്‍ 32കാരനായ മെസ്സിയുമായി 2021വരെയാണ് കറ്റാലന്‍ ക്ലബ്ബിന്റെ കരാര്‍.

921 കോടി രൂപ മുടക്കിയാണ് ഗ്രീസ്മാനെ നൂകാംപിലെത്തിച്ചത്. അയാക്‌സിന്റെ താരമായിരുന്ന ഫ്രാങ്കി ഡിയോങ്ങിനേയും ബാഴ്‌സലോണ ഈ സീസണില്‍ കളത്തിലിറങ്ങുന്നുണ്ട്. 575 കോടി രൂപയാണ് ബാഴ്‌സ ഡച്ച് മിഡ്ഫീല്‍ഡര്‍ക്ക് വേണ്ടി മുടക്കിയിരിക്കുന്നത്. പാരീസ് സെയ്ന്റ് ജര്‍മെയ്‌നില്‍ നിന്ന് നെയ്മറിനെ തിരിച്ചെത്തിക്കുമെന്ന റൂമറുകളേക്കുറിച്ച് ബര്‍തോമിയുവിന്റെ പ്രതികരണം ഇങ്ങനെ.

ലയണല്‍ മെസ്സി
ഡല്‍ഹിയില്‍ ആള്‍ക്കൂട്ടമര്‍ദ്ദനം ഒറ്റയ്ക്ക് തടഞ്ഞ് വനിത; യുവാവിന്റെ ജീവന്‍ രക്ഷിച്ച സോണിയ കിദ്വായിക്ക് പ്രശംസ

യൊവാന്‍ ഗാംപര്‍ ട്രോഫിയില്‍ ആഴ്‌സണലുമായാണ് ബാഴ്‌സലണോയുടെ അടുത്ത കളി. ഓഗസ്റ്റ് നാലിനാണ് മത്സരം.

സമ്മര്‍ ട്രാന്‍സ്ഫറിനേക്കുറിച്ചുള്ള പത്രങ്ങള്‍ ഞാന്‍ വായിച്ചു. അവര്‍ ഒരുപാട് കാര്യങ്ങള്‍ പറയുന്നുണ്ട്. ഇതിനേക്കുറിച്ച് ഒറ്റ കാര്യമേ പറയാനുള്ളൂ. നെയ്മര്‍ ഒരു പിഎസ്ജി കളിക്കാരനാണ്. ഞങ്ങള്‍ക്ക് പിഎസ്ജിയോട് ഏറെ ബഹുമാനമുണ്ട്.

ബര്‍തോമിയു

ലയണല്‍ മെസ്സി
ചാണകവെള്ളം തളിച്ചത് പട്ടികജാതിക്കാരി ആയതിനാൽ’; യൂത്ത് കോൺഗ്രസിന്റെ ജാതീയ അധിക്ഷേപത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് ഗീതാ ഗോപി 

Related Stories

No stories found.
logo
The Cue
www.thecue.in