സന്തോഷ് നാരായണന്‍ മലയാളത്തില്‍, ടൊവിനോ തോമസ് ചിത്രത്തിന് ഈണമൊരുക്കും

സന്തോഷ് നാരായണന്‍ മലയാളത്തില്‍, ടൊവിനോ തോമസ് ചിത്രത്തിന് ഈണമൊരുക്കും

ദക്ഷിണേന്ത്യന്‍ സിനിമയിലെ മുന്‍നിര സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍ മലയാളത്തില്‍. തമിഴ് നവനിര സിനിമയുടെ മുന്നേറ്റത്തിനൊപ്പം പേര് ചേര്‍ത്ത സന്തോഷ് നാരായണന്‍ ടൊവിനോ തോമസ് നായകനാകുന്ന പുതിയ മലയാള ചിത്രത്തിന് ഈണമൊരുക്കും. ജിനു വി. എബ്രഹാം തിരക്കഥയെഴുതുന്ന സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് ആണ്.

സന്തോഷ് നാരായണന്‍ എന്ന സംഗീത സംവിധായകനെ ഡിമാന്‍ഡ് ചെയ്യുന്ന സിനിമയാണ് ഇതെന്ന് തിരക്കഥാകൃത്ത് ജിനു എബ്രഹാം ദ ക്യു'വിനോട് പറഞ്ഞു.

ജിനു വി. എബ്രഹാം ദ ക്യു'വിനോട്

സന്തോഷ് നാരായണന്‍ സംഗീത സംവിധായകനായി വന്നാല്‍ കൊള്ളാമെന്ന ആഗ്രഹം തിരക്കഥാ രചനാ വേളയില്‍ സംവിധായകനോട് പങ്കുവച്ചിരുന്നു. ഡാര്‍വിന്‍ സമാന്തരമായി സന്തോഷ് നാരായണനെ ഈ സിനിമയിലേക്ക് കൊണ്ടുവരാന്‍ ശ്രമം നടത്തുന്നുണ്ടായിരുന്നു. അങ്ങനെ തിരക്കഥ കേള്‍ക്കാമെന്ന് സന്തോഷ് നാരായണന്‍ സമ്മതിച്ചു. ഒരു സൂം മീറ്റിംഗിലൂടെ അദ്ദേഹം തിരക്കഥ കേട്ടു. തുടര്‍ന്നാണ് സംഗീതമൊരുക്കാമെന്ന് സമ്മതിച്ചത്. നേരത്തെ ഒരു പാട് പ്രൊജക്ടുകള്‍ അദ്ദേഹത്തെ തേടി മലയാളത്തില്‍ വന്നിരുന്നുവെന്നും സംസാരിച്ചപ്പോള്‍ പറഞ്ഞിരുന്നു.

പിസ, സൂദു കാവും, കുക്കൂ, ജിഗര്‍തണ്ട, മദ്രാസ്, കബാലി, കാല,പരിയേറും പെരുമാള്‍, വട ചെന്നൈ എന്നീ സിനിമകള്‍ക്കായി സന്തോഷ് നാരായണന്‍ ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും വന്‍സ്വീകാര്യത നേടിയിരുന്നു. ബാക്ക് ഗ്രൗണ്ട് സ്‌കോറിംഗിലും ദക്ഷിണേന്ത്യയില്‍ മുന്‍നിരയിലുള്ള സംഗീത സംവിധായകനാണ് സന്തോഷ് നാരായണന്‍.

ഡാര്‍വിന്‍ സമാന്തരമായി സന്തോഷ് നാരായണനെ ഈ സിനിമയിലേക്ക് കൊണ്ടുവരാന്‍ ശ്രമം നടത്തുന്നുണ്ടായിരുന്നു. അങ്ങനെ തിരക്കഥ കേള്‍ക്കാമെന്ന് സന്തോഷ് നാരായണന്‍ സമ്മതിച്ചു. ഒരു സൂം മീറ്റിംഗിലൂടെ അദ്ദേഹം തിരക്കഥ കേട്ടു. തുടര്‍ന്നാണ് സംഗീതമൊരുക്കാമെന്ന് സമ്മതിച്ചത്.

ഗിരീഷ് ഗംഗാധരനാണ് ടൊവിനോ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സൈജു ശ്രീധരന്‍ എഡിറ്റിംഗും. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന സിനിമക്ക് ശേഷം ജിനു വി. എബ്രഹാമിന്റെ രചനയില്‍ ഒരുങ്ങുന്ന സിനിമ കൂടിയാണ് ഇത്.

തമിഴില്‍ കാര്‍ത്തിക് സുബ്ബരാജ്, പാ രഞ്ജിത്ത്, നളന്‍ കുമരസ്വാമി എന്നിവരുടെ മിക്ക ചിത്രങ്ങള്‍ക്കും ഈണവും ബാക്ക് ഗ്രൗണ്ട് സ്‌കോറും ഒരുക്കിയത് സന്തോഷ് നാരായണന്‍ ആണ്. കാര്‍ത്തിക് സുബ്ബരാജിന്റെ ഗ്യാംഗസ്റ്റര്‍ ത്രില്ലര്‍ ജഗമേ തന്തിരം ആണ് സന്തോഷ് നാരായണന്റെ വരാനിരിക്കുന്ന പ്രധാന ചിത്രങ്ങളിലൊന്ന്.

Summary

Santhosh Narayanan's for Tovino thomas next

No stories found.
The Cue
www.thecue.in