അമ്പത് കോടിക്ക് എമ്പുരാൻ തീരുമായിരിക്കുമല്ലേ; ആന്റണി പെരുമ്പാവൂരിന്റെ ചോദ്യത്തിന് പൃഥ്വിരാജിന്റെ രസകരമായ റിയാക്ഷൻ

അമ്പത് കോടിക്ക് എമ്പുരാൻ തീരുമായിരിക്കുമല്ലേ; ആന്റണി പെരുമ്പാവൂരിന്റെ ചോദ്യത്തിന് പൃഥ്വിരാജിന്റെ രസകരമായ റിയാക്ഷൻ

മോഹൻലാൽ പൃഥ്വിരാജ് ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. വലിയ ക്യാൻവാസിൽ ഒരുക്കുന്ന എമ്പുരാന്റെ ചിത്രീകരണം കോവിഡ് വ്യാപനത്തെ തുടർന്നാണ് മാറ്റിവെയ്ക്കേണ്ടി വന്നത്. എമ്പുരാനെ കുറിച്ചുള്ള രസകരമായ വിശേഷം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് സംവിധായകനും നടനുമായ പൃഥ്വിരാജ്. അമ്പത് കോടിക്ക് എമ്പുരാൻ തീരുമായിരിക്കുമല്ലേ എന്ന നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ചോദ്യത്തോട് മറുപടി എന്ന മട്ടിൽ തന്റെ റിയാക്ഷൻ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്.

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. സിനിമയുടെ പൂജാ ദൃശ്യങ്ങളും ഷൂട്ടിംഗ് ചിത്രവും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ജൂലൈ 20നാണ് മോഹൻലാൽ സെറ്റിൽ ജോയിൻ ചെയ്യുന്നത്. നിലവിൽ 52 ദിവസത്തെ ചിത്രീകരണമാണ് തെലങ്കാനയിൽ നടക്കുക. കേരളത്തിൽ ചിത്രീകരണത്തിന് അനുമതി ലഭിക്കാത്തതിനെ തുടർന്നായിരുന്നു ബ്രോ ഡാഡിയുടെ ലൊക്കേഷൻ തെലങ്കാനയിലേക്ക് മാറ്റിയത്

No stories found.
The Cue
www.thecue.in