ദിവസ വേതനക്കാരായ അടിസ്ഥാന വര്‍ഗ തൊഴിലാളികളെ വേദനിപ്പിച്ച പ്രതികരണം; സജി ചെറിയാന്റെ തെലുങ്കാന പരാമർശത്തിനെതിരെ സിബി മലയിൽ

ദിവസ വേതനക്കാരായ അടിസ്ഥാന വര്‍ഗ തൊഴിലാളികളെ വേദനിപ്പിച്ച പ്രതികരണം; സജി ചെറിയാന്റെ തെലുങ്കാന പരാമർശത്തിനെതിരെ സിബി മലയിൽ

തെലുങ്കാന നല്ല സ്ഥലമാണെങ്കില്‍ അവിടെ ചിത്രീകരണം നടത്തട്ടെയെന്ന സിനിമ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ പരാമർശത്തിനെതിരെ പ്രതികരിച്ച് സംവിധായകൻ സിബി മലയിൽ. ദിവസ വേതനക്കാരായ പാവപ്പെട്ട അടിസ്ഥാന വര്‍ഗ തൊഴിലാളികളെ ഏറെ വേദനിപ്പിച്ച പ്രതികരണമാണ് സാംസ്കാരിക വകുപ്പ് മന്ത്രിയില്‍ നിന്നുണ്ടായതെന്ന് സിബി മലയിൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. തെലങ്കാന നല്ല സ്ഥലമാണെങ്കിൽ അവിടെ ചിത്രീകരിച്ചോട്ടേയെന്നും തങ്ങൾക്ക് പ്രത്യേകിച്ച് പ്രശ്നമൊന്നുമില്ലെന്നുമായിരുന്നു സജി ചെറിയാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

സിബി മലയിലിന്റെ പ്രതികരണം

ചലച്ചിത്ര പ്രവര്‍ത്തകര്‍ ഇപ്പോള്‍ കടന്നു പോകുന്ന കടുത്ത പ്രതിസന്ധി കടന്നു പോകുമ്പോൾ ബഹു:സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തി അനുകൂല ഇടപെടല്‍ പ്രതീക്ഷിച്ചു കാത്തിരുന്ന ദിവസ വേതനക്കാരായ പാവപ്പെട്ട അടിസ്ഥാന വര്‍ഗ തൊഴിലാളികളെ ഏറെ വേദനിപ്പിച്ച,നിരാശപ്പെടുത്തിയ പ്രതികരണമാണ് സാംസ്കാരിക വകുപ്പ് മന്ത്രിയില്‍ നിന്നുണ്ടായത്. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

ടി.പി.ആര്‍ കുറയുന്നതിന് അനുസരിച്ചുമാത്രമെ സിനിമാ ചിത്രീകരണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനാകുയെന്നും സിനിമാ മന്ത്രിക്ക് സിനിമയെപ്പറ്റി മാത്രമേ പറയാൻ പറ്റുകയുള്ളുവെന്നും, കോവിഡിനെ സംബന്ധിച്ചുള്ള തീരുമാനങ്ങൾ കൈകാര്യം ചെയ്യുന്നത് താനല്ല എന്നും സജി ചെറിയാൻ പറഞ്ഞിരുന്നു.

സജി ചെറിയാന്റെ പ്രതികരണം

കോവിഡ് 19 ന്റെ അന്തരീക്ഷം നമ്മളെല്ലാവരിലും പ്രയാസം സൃഷ്ടിക്കുന്നുണ്ട്.ഈയൊരു സന്ദർഭത്തിൽ എല്ലാവരും സർക്കാരുമായി സഹകരിക്കുക എന്നതാണ് ഗവണ്മെന്റ് നയം.ഏതെങ്കിലും ഒരു പടത്തിനോ മറ്റോ പ്രത്യേകമായി ചിത്രീകരണാനുമതി വേണമെകിൽ അത് ഗവണ്മെന്റ് മൊത്തത്തിൽ ആലോചിച്ഛ് തീരുമാനിക്കും.ചലച്ചിത്രപ്രവർത്തകരുമായി ചർച്ച തീരുമാനിച്ചിട്ടുണ്ട്.ഉടനെ അത് അറിയിക്കുന്നതായിരിക്കും.

No stories found.
The Cue
www.thecue.in