പെമ്പിള്ളേര്‍ അടിപൊളിയാണ്; നിങ്ങളുടെ കുടുംബമഹിമയും അഭിമാനവും ചുമക്കാനുള്ളവരല്ല പെൺകുട്ടികളെന്ന് റിമ കല്ലിങ്കൽ

പെമ്പിള്ളേര്‍ അടിപൊളിയാണ്; നിങ്ങളുടെ കുടുംബമഹിമയും  അഭിമാനവും  ചുമക്കാനുള്ളവരല്ല പെൺകുട്ടികളെന്ന് റിമ കല്ലിങ്കൽ

എല്ലാം സഹിക്കണമെന്ന് പറഞ്ഞ് പഠിപ്പിക്കുന്ന സമൂഹം കാരണം ബുദ്ധിമുട്ടുന്നത് സ്ത്രീകൾ തന്നെയാണെന്ന് നടി റിമ കല്ലിങ്കൽ. പെണ്‍കുട്ടി ജനിച്ച ദിവസം മുതല്‍ മരിക്കുന്നത് വരെ അവള്‍ എങ്ങനെ ജീവിക്കണം എന്നത് അവളില്‍ അടിച്ചേല്‍പ്പിക്കാതെ അവരെ വെറുതെ വിട്ടാല്‍ മാത്രം മതിയെന്ന് ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ റിമ കല്ലിങ്കൽ പറഞ്ഞു.

‘പെണ്‍കുട്ടികളുടെ വീട്ടുകാരോടും സമൂഹത്തോടും എനിക്ക് പറയാനുണ്ട്. നിങ്ങളുടെ സ്വത്ത്, സമ്പത്ത്, കുടുംബമഹിമ, അഭിമാനം എന്നിവയൊക്കെ ചുമക്കാനുള്ളവരല്ല പെണ്‍കുട്ടികള്‍. പെണ്‍കുട്ടി ജനിച്ച ദിവസം മുതല്‍ മരിക്കുന്നത് വരെ അവള്‍ എങ്ങനെ ജീവിക്കണം എന്നത് അവളില്‍ അടിച്ചേല്‍പ്പിക്കാതെ അവരെ വെറുതെ വിട്ടാല്‍ മാത്രം മതി. പെമ്പിള്ളേര്‍ അടിപൊളിയാണ്. അവര്‍ എങ്ങനെയാണോ അങ്ങനെ തന്നെ അവര്‍ അടിപൊളിയാണ്. അവരെ അവരുടെ വഴിക്ക് വിട്ടാല്‍ മതി. ബാക്കി അവര്‍ തന്നെ നോക്കിക്കോളും’- റിമ കല്ലിങ്കൽ

റിമ കല്ലിങ്കൽ

No stories found.
The Cue
www.thecue.in