പ്രണവിനെപ്പോലൊരു മനുഷ്യനെ നൽകിയതിന് നന്ദി; മോഹൻലാലിനോടും സുചിത്രയോടുമായി അൽഫോൺസ് പുത്രൻ

പ്രണവിനെപ്പോലൊരു മനുഷ്യനെ നൽകിയതിന് നന്ദി; മോഹൻലാലിനോടും സുചിത്രയോടുമായി അൽഫോൺസ് പുത്രൻ

പ്രണവ് മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് സംവിധായകൻ അൽഫോൺസ്‌ പുത്രൻ. പ്രണവിനൊപ്പമുള്ള കൂടിക്കാഴ്ചയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചുകൊണ്ടായിരുന്നു അൽഫോൺസ് പുത്രൻ പിറന്നാൾ ആശംസകൾ നേർന്നത്. പ്രണവിനെപ്പോലൊരു മനുഷ്യനെ നൽകിയതിന് മോഹൻലാലിനും സുചിത്രയ്ക്കും അദ്ദേഹം നന്ദിയും അറിയിച്ചു.

Happy to share with everyone this poster of Pranav from his upcoming film 'Hridayam'. Happy birthday Appu. Wish you and...

Posted by Mohanlal on Monday, July 12, 2021

പിറന്നാൾ ആശംസകൾ പ്രണവ് മോഹൻലാൽ. ഈ വർഷവും ഇനിയുള്ള വർഷങ്ങളും സുന്ദരവും സമൃദ്ധവുമാകട്ടെ. എന്റെ ഓഫീസിൽ കമ്പി പൊട്ടിയ ഒരു ഗിറ്റാർ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഞാനും എന്റെ സഹപ്രവർത്തകരും ആ ഗിറ്റാർ മാറ്റിവെച്ചിരിക്കുകയായിരുന്നു. ഒരു സിനിമയുടെ കാര്യത്തിനായി പ്രണവിനെ കാണണം എന്നുണ്ടായിരുന്നു. സിജു വിൽസണോ കൃഷണശങ്കറോ ആണ് പ്രണവിനെ വിളിച്ചത്. അദ്ദേഹം വരുകയും ഞങ്ങൾ സംസാരിക്കുകയും ചെയ്തു. കുറച്ച് സമയം കഴിഞ്ഞപ്പോൾ അദ്ദേഹം ആ ഗിറ്റാറെടുത്ത്‌ വായിക്കാൻ തുടങ്ങി. അതിഗംഭീരമായി അദ്ദേഹം ഗിറ്റാർ വായിച്ചു. കമ്പിയില്ലാത്ത ഗിറ്റാറിൽ നിന്നും സംഗീതം സൃഷ്ടിക്കാൻ സാധിക്കുമെന്ന പാഠം അദ്ദേഹമെന്നെ പഠിപ്പിച്ചു. ഉപകരണമല്ല അത് ഉപയോഗിക്കുന്നവനാണ് സംഗീതം സൃഷ്ടിക്കുന്നത്. മോഹൻലാൽ സർ, സുചിത്ര മാഡം പ്രണവിനെ പോലൊരു മനുഷ്യനെ തന്നതിന് നന്ദി- അൽഫോൺസ് പുത്രൻ

No stories found.
The Cue
www.thecue.in