രമേശ് ചെന്നിത്തല അഭിനയിക്കുന്നു, 'ഹരിപ്പാട് ഗ്രാമപഞ്ചായത്തി'ല്‍ രാഷ്ട്രീയ നേതാവിന്റെ റോള്‍

രമേശ് ചെന്നിത്തല അഭിനയിക്കുന്നു, 'ഹരിപ്പാട് ഗ്രാമപഞ്ചായത്തി'ല്‍ രാഷ്ട്രീയ നേതാവിന്റെ റോള്‍

അഭിനയത്തില്‍ ഒരു കൈ നോക്കിയ രാഷ്ട്രീയ നേതാക്കള്‍ കുറവല്ല. രാജ്‌മോഹന്‍ ഉണ്ണിത്താനും പന്ന്യന്‍ രവീന്ദ്രനും പി.സി ജോര്‍ജ്ജും ക്യാമറക്ക് മുന്നില്‍ അഭിനയം പരീക്ഷിച്ചു നോക്കിയവരാണ്.

നിഖില്‍ മാധവ് സംവിധാനം ചെയ്യുന്ന ഹരിപ്പാട് ഗ്രാമപഞ്ചായത്ത് എന്ന സിനിമയിലൂടെ മുന്‍ പ്രതിപക്ഷനേതാവും ഹരിപ്പാട് എം.എല്‍.എയുമായ രമേശ് ചെന്നിത്തലയും സ്‌ക്രീനിലെത്തുകയാണ്. സിനിമയില്‍ മൂന്ന് സീനുകളിലാണ് രമേശ് ചെന്നിത്തലയിലെ നടനെ കാണാനാവുക.

രമേശ് ചെന്നിത്തലക്ക് പുറമേ ആലപ്പുഴ എം.പി എ.എംആരിഫും അഭിനേതാവായി ഈ ചിത്രത്തിലുണ്ട്. എം.ജി ശ്രീകുമാര്‍ പാടിയ ഗാനത്തിലാണ് ആരിഫ് പ്രത്യക്ഷപ്പെടുന്നത്. ജനക്കൂട്ടത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ നേതാവായി തന്നെയാണ് രമേശ് ചെന്നിത്തല ഉള്‍പ്പെടുന്ന രംഗങ്ങള്‍. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുള്ള ചിത്രീകരണത്തിന് അനുമതി കിട്ടിയാല്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടുന്ന സീനുകള്‍ ചിത്രീകരിക്കുമെന്ന് സംവിധായകന്‍ നിഖില്‍ മാധവ്. മാതൃഭൂമി ഓണ്‍ലൈനിലാണ് പ്രതികരണം.

മമ്മൂട്ടിയുടെ സഹോദരിപുത്രനും നടനുമായ അഷ്‌കര്‍ സൗദാനാണ് സിനിമയിലെ നായകന്‍. ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നീന കുറുപ്പ്, ഭീമന്‍ രഘു, ബേസില്‍ മാത്യു, സുനില്‍ സുഖദ, കോട്ടയം പ്രദീപ് എന്നിവരും താരങ്ങളാണ്.

വോട്ട് തേടി പെട്ടിയിലാക്കാന്‍ എന്ന് തുടങ്ങുന്ന ഗാനരംഗത്തിലാണ് എ.എം ആരിഫ് അഭിനയിച്ചിരിക്കുന്നത്. ഈ പാട്ട് പുറത്തുവന്നിട്ടുണ്ട്.

No stories found.
The Cue
www.thecue.in