കറുത്തിരിക്കുന്നു, തടിച്ചിരിക്കുന്നു, ആന്റിയെ പോലെ' ഇതിലൊക്കെ എന്താണ് കുഴപ്പമെന്ന് പ്രിയാമണി

കറുത്തിരിക്കുന്നു, തടിച്ചിരിക്കുന്നു, ആന്റിയെ പോലെ' ഇതിലൊക്കെ എന്താണ് കുഴപ്പമെന്ന് പ്രിയാമണി

സോഷ്യൽ മീഡിയയിൽ നിരവധി തവണ ബോഡി ഷെയിമിങ്ങിന് ഇരയായിട്ടുണ്ടെന്ന് നടി പ്രിയാമണി. താൻ കറുത്തതാണെന്നും ആന്റിയെ പോലെ ഇരിക്കുന്നു എന്നുമെല്ലാം കമന്റുകൾ വന്നിട്ടുണ്ടെന്ന് പ്രിയാമണി പറഞ്ഞു. ബോളിവുഡ് ബബിളിന്റെ ഫാമിലി മാൻ അഭിമുഖത്തിലാണ് താൻ നേരിട്ട ബോഡി ഷെയിമിങ്ങിനെ കുറിച്ച് തുറന്ന് പറഞ്ഞത്.

പ്രിയാമണി അഭിമുഖത്തിൽ പറഞ്ഞത്

” 65 കിലോ വരെ എന്റെ ശരീര ഭാരം എത്തിയിട്ടുണ്ടായിരുന്നു. ‘നിങ്ങള്‍ തടിച്ചിരിക്കുന്നു’ എന്നായിരുന്നു അപ്പോൾ ആളുകള്‍ പറഞ്ഞത്. പിന്നീട് എന്താണ് ഇങ്ങനെ മെലിഞ്ഞുപോയത് എന്നായി ചോദ്യം. ‘തടിച്ച നിങ്ങളെയായിരുന്നു ഞങ്ങള്‍ക്കിഷ്ടം’ എന്നായി കമന്റുകൾ.

മേക്കപ്പില്ലാത്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താല്‍ നിങ്ങള്‍ മേക്കപ്പ് ഇടുന്നതാണ് നല്ലത് അല്ലെങ്കില്‍ ഒരു ആന്റിയേപ്പോലെയുണ്ടെന്ന് പറയും. ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും പ്രായമാകും. എന്റെ തൊലിയുടെ നിറത്തെക്കുറിച്ചും ഇവര്‍ അഭിപ്രായം പറയും. കറുത്തിരിക്കുന്നതില്‍ എനിക്ക് അഭിമാനമേയുള്ളൂ.

പ്രിയാമണി അവതരിപ്പിച്ച ഫാമിലി മാന് വെബ് സീരീസ് രണ്ടാം സീസണ് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത് . സുചിത്രയെന്ന കഥാപാത്രത്തെയാണ് പ്രിയാമണി സീരീസിൽ അവതരിപ്പിക്കുന്നത്.

The Cue
www.thecue.in