ജോലിയില്ല, നികുതി അടയ്ക്കാൻ പണമില്ല; ആദ്യമായാണ് ഇങ്ങനെയൊരു അവസ്ഥയെന്ന് കങ്കണ റണാവത്ത്

ജോലിയില്ല, നികുതി അടയ്ക്കാൻ പണമില്ല; ആദ്യമായാണ് ഇങ്ങനെയൊരു അവസ്ഥയെന്ന് കങ്കണ റണാവത്ത്

ജോലിയില്ലാത്തതിനാൽ കഴിഞ്ഞ വർഷത്തെ നികുതിയുടെ പാതി അടയ്ക്കുവാൻ ബാക്കിയുണ്ടെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. ജീവിതത്തിൽ ആദ്യമായാണ് നികുതി അടക്കുന്നത് വൈകുന്നതെന്നും അടക്കാനുള്ള തുകയിൽ പലിശ ഈടാക്കാനുള്ള സർക്കാർ നീക്കത്തെ സ്വാഗതം ചെയ്യുന്നതായും താരം വ്യക്തമാക്കി.ബോളിവുഡിൽ ഏറ്റവും അധികം നികുതി അടയ്ക്കുന്ന താരം താനാണെന്നും കങ്കണ അവകാശപ്പെട്ടു. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

എന്റെ വരുമാനത്തിന്റെ 45% ഞാൻ നികുതി അടക്കുന്നു. ഏറ്റവും അധികം നികുതി അടക്കുന്ന നടിയാണെങ്കിൽ പോലും കഴിഞ്ഞ വർഷത്തെ നികുതിയുടെ പകുതി ഇതുവരെ അടക്കാൻ സാധിച്ചിട്ടില്ല. ജോലിയില്ലാത്തതാണ് കാരണം. എന്റെ ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ നികുതി അടക്കാൻ വൈകുന്നത്. അടക്കാനുള്ള തുകയിൽ സർക്കാർ പലിശ ഈടാക്കുന്നുണ്ട്. എന്നാലും ആ നീക്കത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. ഈ സമയം നമുക്ക് പ്രയാസം ഉള്ളതായിരിക്കും . എന്നാൽ നമ്മൾ എല്ലാവരും ഒന്നിച്ച് നിന്നാൽ ഈ സമയത്തെക്കാൾ നമ്മൾ ശക്തരാകും

കങ്കണ റണാവത്ത്

കൊവിഡ് വ്യാപനത്തെ തുടർന്ന് കങ്കണയുടെ പുതിയ ചിത്രമായ തലൈവിയുടെ റിലീസ് മാറ്റിവെച്ചിരിക്കുകയാണ് . 2021 ഏപ്രില്‍ 23നാണ് തലൈവി റിലീസ് ചെയ്യാനിരുന്നത്. ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയുടെ ട്രെയിലറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത് . എ എല്‍ വിജയ് ആണ് സംവിധാനം. അരവിന്ദ് സ്വാമിയാണ് സിനിമയിൽ എംജിആറിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

The Cue
www.thecue.in