മലരിന് ശരിക്കും മറവി ഉണ്ടായിരുന്നോ? ജോർജിനെ മനപ്പൂർവം ഒഴിവാക്കിയതാണോ?; ആരാധകന്റെ ചോദ്യത്തിന് അൽഫോൻസ് പുത്രന്റെ മറുപടി ഇങ്ങനെ

മലരിന് ശരിക്കും മറവി ഉണ്ടായിരുന്നോ? ജോർജിനെ മനപ്പൂർവം ഒഴിവാക്കിയതാണോ?; ആരാധകന്റെ ചോദ്യത്തിന് അൽഫോൻസ് പുത്രന്റെ മറുപടി ഇങ്ങനെ

പ്രേമം സിനിമയിലെ മലർ എന്ന കഥാപാത്രവുമായി ബന്ധപ്പെട്ട ചോദ്യവും അതിനോടുള്ള സംവിധായകൻ അൽഫോൻസ് പുത്രന്റെ ഉത്തരവും സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. മലർ എന്ന കഥാപാത്രത്തിന് ശരിക്കും മറവി ഉണ്ടായിരുന്നോ? ജോർജിനെ മനപ്പൂർവം ഒഴിവാക്കുവാനായി അങ്ങനെ ചെയ്തതാണോ? അതോ ഓർമ്മ തിരികെ ലഭിച്ചതിന് ശേഷം ഒന്നും വെളിപ്പെടുത്താതിരുന്നത് സെലീനുമായി ജോർജ് സന്തോഷവാനാണെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണോ? ഇപ്രകാരമായിരുന്നു സ്റ്റീവൻ മാത്യുവിന്റെ ചോദ്യം. സെലീനൊപ്പം ജോർജ് സന്തോഷവാനാണെന്ന് മലർ തിരിച്ചറിയുന്നുണ്ട്. മലരിന്റെ ഓർമ്മ തിരികെ വന്നതായി ജോർജും മനസ്സിലാക്കി. പക്ഷെ ഇതൊന്നും സംഭാഷണത്തിലൂടെയല്ല പറയുന്നത്. ആക്ഷനിലൂടെയും സംഗീതത്തിലൂടെയുമാണ് ആശയവിനിമയം ചെയ്യുന്നത്. വയലിന് പകരം ഹാർമോണിയമാണ് പശ്ചാത്തലത്തിൽ ഉപയോഗിച്ചിരിക്കുന്നത് എന്നായിരുന്നു അൽഫോൻസ് പുത്രന്റെ ഉത്തരം.

ഫിലിം മേക്കിങ്ങിനെക്കുറിച്ച് എന്ത് വേണമെങ്കിലും ചോദിക്കാം എന്ന് അൽഫോൻസ് പുത്രൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ നിരവധി ചോദ്യങ്ങൾ വരുകയും അതിനുള്ള ഉത്തരങ്ങൾ അൽഫോൻസ് നൽകുകയും ചെയ്തു. ചലച്ചിത്ര നിർമ്മാണത്തെക്കുറിച്ച് എന്നോട് എന്തെങ്കിലും ചോദിക്കുക. എനിക്കറിയാമെങ്കിൽ ഞാൻ മറുപടി നൽകാൻ ശ്രമിക്കും. എനിക്കറിയില്ലെങ്കിൽ മറുപടി നൽകാനുള്ള ഒരു മാർഗ്ഗം ഞാൻ കണ്ടെത്തും. എന്നായിരുന്നു അൽഫോൻസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

സ്റ്റീവൻ മാത്യുവിന്റെ ചോദ്യം ; താൻ ഒന്നും വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് സിനിമയുടെ ഒടുവിലായി മലർ പറയുന്നു. സിനിമ മൂന്ന് തവണ കണ്ടതിന് ശേഷം ഒരു സംശയം അവശേഷിക്കുന്നു. മലർ എന്ന കഥാപാത്രത്തിന് ശരിക്കും മറവി ഉണ്ടായിരുന്നോ? ജോർജിനെ മനപ്പൂർവം ഒഴിവാക്കുവാനായി അങ്ങനെ ചെയ്തതാണോ? അതോ ഓർമ്മ തിരികെ ലഭിച്ചതിന് ശേഷം ഒന്നും വെളിപ്പെടുത്താതിരുന്നത് സെലീനുമായി ജോർജ് സന്തോഷവാനാണ് എന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണോ? ഈ ചോദ്യത്തിന്റെ ഉത്തരത്തിനായി എന്റെ സുഹൃത്തിനോടൊപ്പം നൂറു രൂപ പന്തയം വെച്ചിട്ടുണ്ട്.

അൽഫോൻസ് പുത്രന്റെ ഉത്തരം; മലരിന്റെ ഓർമ്മ പോയിരുന്നു. അത് തിരിച്ചു വന്നപ്പോൾ ഈ വിഷയത്തെ കുറിച്ച് അറിവഴകനുമായി സംസാരിച്ചിട്ടുണ്ട്. സെലീനൊപ്പം ജോർജ് സന്തോഷവാനാണെന്ന് മലർ തിരിച്ചറിയുന്നുണ്ട്. മലരിന്റെ ഓർമ്മ തിരികെ വന്നതായി ജോർജും മനസ്സിലാക്കി. പക്ഷെ ഇതൊന്നും സംഭാഷണത്തിലൂടെയല്ല പറയുന്നത്. ആക്ഷനിലൂടെയും സംഗീതത്തിലൂടെയുമാണ് ആശയവിനിമയം ചെയ്യുന്നത്. വയലിന് പകരം ഹാർമോണിയമാണ് പശ്ചാത്തലത്തിൽ ഉപയോഗിച്ചിരിക്കുന്നത്. നിങ്ങളുടെ സംശയം നീങ്ങിയെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ അവസാനത്തെ ചോദ്യമാണ് ഉത്തരം. അവരുടെ ഓർമ്മ അടുത്തിടെയാണ് ലഭിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in