ഗംഭീര തീയറ്ററിക്കൽ അനുഭവമാകുമായിരുന്ന ചിത്രമായിരുന്നു ജഗമേ തന്തിരമെന്ന് നടൻ ധനുഷ്

ഗംഭീര തീയറ്ററിക്കൽ അനുഭവമാകുമായിരുന്ന ചിത്രമായിരുന്നു  ജഗമേ തന്തിരമെന്ന് നടൻ ധനുഷ്

ഗംഭീര തീയറ്ററിക്കൽ അനുഭവമാകുമായിരുന്ന സിനിമയാണ് ജഗമേ തന്തിരമെന്ന് ട്രെയ്‌ലര്‍ പങ്കുവെച്ചുകൊണ്ട് നടന്‍ ധനുഷ്. കാർത്തിക് സുബ്ബരാജ് -ധനുഷ് ജോഡിയിൽ ഒരുങ്ങിയ സിനിമയുടെ ട്രെയ്‌ലർ റിലീസായ ഉടൻ തന്നെ പ്രതീക്ഷകളും വർധിക്കുകയാണ്. ചിത്രം ജൂണ്‍ 18ന് നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യും.

അതിഗംഭീര തിയേറ്റര്‍ അനുഭവം നൽകുമായിരുന്നു ജഗമേ തന്തിരം നെറ്റ്ഫ്‌ളിക്‌സിലെത്തുകയാണ്. അതെന്തായാലും ജഗമേ തന്തിരത്തെയും സുരുളിയെയും നിങ്ങള്‍ ആസ്വദിക്കുമെന്ന് കരുതുന്നു

ധനുഷ്

ധനുഷിനൊപ്പം ജോജു ജോര്‍ജ്ജും ഐശ്വര്യലക്ഷ്മിയും ഗെയിം ഓഫ് ത്രോൺസ് ഫെയിം ജെയിംസ് കോസ്മോയും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ധനുഷിന്റെ ഇതുവരെ വന്നതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റിലുള്ള ചിത്രവുമാണ് ജഗമേ തന്തിരം. ഗുണ്ടാസംഘവുമായി കൊമ്പ് കോർക്കാൻ ലണ്ടനിലേക്ക് പോകുന്ന മധുരയിൽ നിന്നുള്ള ഒരു ഗുണ്ടയുടെ കഥാപാത്രമാണ് ധനുഷ് അവതരിപ്പിക്കുന്ന സുരുളി. മധുരയിൽ നിന്നും ലണ്ടനിലേക്കുള്ള ഒരു ഗുണ്ടാസംഘത്തിനൊപ്പമാണ് സുരുളിയുടെ യാത്ര.

സഞ്ജനാ നടരാജന്‍, കലയരസന്‍, ദീപക് പ്രമേഷ്, ദേവന്‍ എന്നിവരും ചിത്രത്തിലുണ്ട്. രജനീകാന്ത് നായകായ പേട്ട എന്ന മാസ് ആക്ഷന്‍ എന്റര്‍ടെയിനറിന് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ഡി40. ലണ്ടനിലും തമിഴ്നാട്ടിലുമായി ചിത്രീകരിച്ച സിനിമ വൈ നോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

Related Stories

No stories found.