ജോജി ആർട്ട് ഫിലിം പോലെയാണെന്നാണ് ദിലീഷ് ആദ്യമൊക്കെ പറഞ്ഞത് ; ഷൈജു ഖാലിദ്

ജോജി ആർട്ട് ഫിലിം പോലെയാണെന്നാണ് ദിലീഷ് ആദ്യമൊക്കെ പറഞ്ഞത് ; ഷൈജു ഖാലിദ്

ഏറെ വെല്ലുവിളികൾ നിറഞ്ഞ ചിത്രീകരണമായിരുന്നു ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജിയെന്ന് ഛായാഗ്രാഹകൻ ഷൈജു ഖാലിദ് . അഭിനേതാക്കൾക്ക് പരിശീലനം നൽകുന്നതിനായി ഒരുപാട് സമയം ദിലീഷ് പോത്തൻ ചിലവഴിക്കുമായിരുന്നു. അത് കൊണ്ട് തന്നെ ഷൂട്ടിംഗ് തുടങ്ങാൻ ആയി സാങ്കേതിക പ്രവർത്തകർ ഒരുപാട് നേരം കാത്തിരിക്കുമായിരുന്നു. ഒരു കൊമേർഷ്യൽ സിനിമ പോലെ വലിയ ക്യാൻവാസിൽ വേണമെന്ന് പോത്തൻ ആഗ്രഹിച്ചിരുന്നില്ല. ഇതൊരു ആർട്ട് ഫിലിം പോലെയാണെന്നാണ് ഞങ്ങളോട് ആദ്യം പറഞ്ഞെത്. ദി സ്ക്രോളിന് നൽകിയ അഭിമുഖത്തിലാണ് ജോജി സിനിമയുടെ അനുഭവങ്ങൾ ഷൈജു ഖാലിദ് പങ്കുവെച്ചത്.

ഷൈജു ഖാലിദ് അഭിമുഖത്തിൽ പറഞ്ഞത്

സിനിമയുടെ ചിത്രീകരണം നടക്കുമ്പോഴും സിനിമയുടെ ക്ളൈമാക്സ് എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. അൻപത്തി ഏഴ് ദിവസം നീണ്ട് നിന്ന സിനിമയുടെ ചിത്രീകരണം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ഫഹദ് ഫാസിലിന്റെ സമീപ കാല വില്ലൻ വേഷങ്ങളുമായി സമാനതകൾ ഉണ്ടാവരുതെന്ന് അണിയറപ്രവർത്തകർക്ക് ഉറപ്പു വരുത്തേണ്ടതുണ്ടായിരുന്നു. അഭിനേതാക്കൾക്ക് പരിശീലനം നൽകുന്നതിനായി ഒരുപാട് സമയം ദിലീഷ് പോത്തൻ ചിലവഴിക്കുമായിരുന്നു. അത് കൊണ്ട് തന്നെ ഷൂട്ടിംഗ് തുടങ്ങാൻ ആയി സാങ്കേതിക പ്രവർത്തകർ ഒരുപാട് നേരം കാത്തിരിക്കുമായിരുന്നു.

ഒരു കൊമേർഷ്യൽ സിനിമ പോലെ വലിയ ക്യാൻവാസിൽ വേണമെന്ന് പോത്താൻ ആഗ്രഹിച്ചിരുന്നില്ല. ഇതൊരു ആർട്ട് ഫിലിം പോലെയാണെന്നാണ് ഞങ്ങളോട് ആദ്യം പറഞ്ഞത്. സിനിമ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്ന ദിവസം ഫഹദ് ഫാസിലിന്റെ കാൾ വന്നിരുന്നു. സിനിമ കണ്ടതിന് ശേഷം അഭിപ്രായം പറയണമെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ സിനിമ കണ്ട് കഴിഞ്ഞപ്പോൾ വെളുപ്പിന് മൂന്ന് മണിയായി. ഇത്രെയും വൈകി അദ്ദേഹത്തെ വിളിക്കണോ എന്ന് ഞാൻ ശങ്കിച്ചു. പക്ഷെ അദ്ദേഹം എന്റെ കോളിനായി കാത്തിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. പ്രതീക്ഷിച്ച പോലെ അദ്ദേഹം എന്റെ അഭിപ്രായത്തിനായി കാത്തിരുന്നു. സിനിമ ഹിറ്റ് ആവുമെന്ന് ഞാൻ പറഞ്ഞു. സിനിമ മികച്ചതാണെന്ന് നമുക്ക് അറിയാമായിരുന്നു പക്ഷെ ഇത്രെയും മികച്ച വിജയം പ്രതീക്ഷിച്ചിരുന്നില്ല.

The Cue
www.thecue.in