പിണറായി വിജയനും എൽഡിഎഫിനും തിരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികൾക്കും അഭിനന്ദനങ്ങൾ അറിയിച്ച്‌ പൃഥ്വിരാജ്

പിണറായി വിജയനും  എൽഡിഎഫിനും  തിരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികൾക്കും അഭിനന്ദനങ്ങൾ അറിയിച്ച്‌ പൃഥ്വിരാജ്
Published on

കേരള ചരിത്രത്തിൽ ആദ്യമായി തുടർ ഭരണത്തിന് നേതൃത്വം നൽകിയ പിണറായി വിജയനെയും ഇടത് മുന്നണിയെയും തിരഞ്ഞെടുപ്പിൽ വിജയിച്ചവരെയും അഭിനന്ദിച്ച് പൃഥ്വിരാജ്. രാഷ്‌ട്രീയ വ്യത്യാസങ്ങളെ അടിസ്ഥാനമാക്കിയുള്ള എല്ലാ വിവരണങ്ങളുടെയും അവസാനം ഇന്നത്തെ ദിവസത്തിൽ അടയാളപ്പെടുത്തുന്നുവെന്ന് പ്രതീക്ഷിക്കുന്നതായി താരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നയിച്ച എൽഡിഎഫിനും സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികൾക്കും അഭിനന്ദനങ്ങൾ. രാഷ്‌ട്രീയ വ്യത്യാസങ്ങളെ അടിസ്ഥാനമാക്കിയുള്ള എല്ലാ വിവരണങ്ങളുടെയും അവസാനം ഇന്നത്തെ ദിവസത്തിൽ അടയാളപ്പെടുത്തുന്നുവെന്ന് പ്രതീക്ഷിക്കുന്നു. നാമെല്ലാവരും ഒരുമിച്ച് അഭിമുഖീകരിക്കുന്ന ഈ പ്രക്ഷുബ്ധമായ സമയത്തെ അതിജീവിക്കുവാൻ ഭരണകൂടവും ജനങ്ങളും ഒരുമിച്ച് കാര്യക്ഷമമായി പ്രവർത്തിക്കുന്നു!

നടി റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, മാല പാർവ്വതി, നടൻ റോഷൻ ബഷീർ തുടങ്ങിയ താരങ്ങളും പിണറായിക്ക് ആശംസകൾ അറിയിച്ചു. നിലവില്‍ 99 മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. 41 മണ്ഡലത്തില്‍ മാത്രമാണ് യുഡിഎഫിന് മുന്നിലെത്താനായത്.

Related Stories

No stories found.
logo
The Cue
www.thecue.in