ഫേസ്ബുക്ക് ഹാക്ക് ചെയ്‌തെന്ന് നന്ദന വര്‍മ്മ, നടിക്കെതിരെ അധിക്ഷേപ കമന്റെന്ന് വിമര്‍ശനം

ഫേസ്ബുക്ക് ഹാക്ക് ചെയ്‌തെന്ന് നന്ദന വര്‍മ്മ, നടിക്കെതിരെ അധിക്ഷേപ കമന്റെന്ന് വിമര്‍ശനം

നടിക്കെതിരെ അധിക്ഷേപ കമന്റിട്ടെന്ന പ്രചരണത്തിന് പിന്നാലെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി നന്ദന വര്‍മ്മയുടെ വിശദീകരണം. തന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തതായി ഇപ്പോള്‍ മനസിലാക്കുന്നു.

തന്റെ നിന്ന് വരുന്ന കമന്റുകള്‍ക്കും പോസ്റ്റുകള്‍ക്കും താന്‍ ഉത്തരവാദി അല്ലെന്നും അത്തരത്തില്‍ എന്തെങ്കിലും മോശമായി സംഭവിച്ചിട്ടുണ്ടെങ്കില്‍ മാപ്പപേക്ഷിക്കുന്നു എന്നും നന്ദന. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടതായി വിശദീകരണം.

എന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഞാന്‍ ഇപ്പോഴാണ് മനസിലാക്കിയത്. എന്റെ ഫേസ്ബുക്ക് പേജില്‍ നിന്ന് വരുന്ന പോസ്റ്റുകള്‍ക്കോ കമന്റുകള്‍ക്കോ ഞാന്‍ ഉത്തരവാദിയല്ല. ഏതെങ്കിലും കമന്റ് മൂലം ആര്‍ക്കെങ്കിലും മാനസികമായി വേദനയുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നു. എന്നാല്‍ ഞാനോ എന്റെ ടീമോ അല്ല ആയിരുന്നില്ല അതിന് ഉത്തരവാദി.

ടൊവീനോ തോമസ് നായകനായെത്തിയ ഗപ്പി, ആകാശമിഠായി, സണ്‍ഡേ ഹോളിഡേ, അഞ്ചാം പാതിര തുടങ്ങിയ സിനിമകളില്‍ നന്ദന വര്‍മ്മ അഭിനയിച്ചിട്ടുണ്ട്. കാവ്യ പ്രകാശ് സംവിധാനം ചെയ്ത വാങ്ക് എന്ന സിനിമയാണ് ഒടുവില്‍ പുറത്തുവന്നത്.

No stories found.
The Cue
www.thecue.in