എന്ത് കൊണ്ട് ഞാൻ ഇടത് സഹയാത്രികയായി? പി രാജീവിന്റെ പ്രചാരണ പരിപാടിയിൽ റിമ കല്ലിങ്കൽ ; വീഡിയോ

എന്ത് കൊണ്ട് ഞാൻ ഇടത് സഹയാത്രികയായി?  പി രാജീവിന്റെ പ്രചാരണ പരിപാടിയിൽ റിമ കല്ലിങ്കൽ ; വീഡിയോ

കഴിഞ്ഞ അഞ്ച് വർഷത്തെ ഇടത് സർക്കാരിന്റെ പ്രവർത്തനമാണ് എന്നെ ഒരു ഇടത് സഹയാത്രികയാക്കിയതെന്ന് നടി റിമ കല്ലിങ്കൽ. നിരവധി പ്രശ്ങ്ങളിലൂടെ കടന്ന് പോകുമ്പോഴും എല്ലാരേയും ഒരുമിച്ച് കൊണ്ടുപോകാൻ ഇടത് സർക്കാരിന് സാധിച്ചു. വളരെ അപ്പൊളിറ്റിക്കൽ ആയ ജീവിതം നയിച്ചിരുന്ന എനിക്ക് നടിയായ ശേഷമാണ് പൊതു സമൂഹവുമായി ഇടപെടാൻ സാധിച്ചത്. എല്ലാരേയും ഒരുമിച്ച് കൊണ്ട് പോകാനുള്ള സർക്കാരിന്റെ ഊർജമാണ് അവർക്ക് വേണ്ടി സംസാരിക്കുവാൻ എന്നെ പ്രേരിപ്പിച്ചതെന്നും റിമ കല്ലിങ്ങൽ പറഞ്ഞു. കളമശ്ശേരി എൽഡിഎഫ് സ്ഥാനാർഥി പി രാജീവിന്റെ പ്രചാരണത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു റിമ കല്ലിങ്ങൽ. സംവിധായകൻ ആഷിഖ് അബു, സജിത മഠത്തിൽ, ബിജിപാൽ തുടങ്ങിയവർ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്തു.

റിമ കല്ലിങ്കൽ പറഞ്ഞത്

കഴിഞ്ഞ അഞ്ച് വർഷമായി ഒരുപാട് പ്രശ്നങ്ങളിലൂടെയാണ് നമ്മൾ കടന്ന് പോയത്. കേരളത്തിൽ മാത്രം കണ്ട ഒരു പ്രത്യേകത എന്ന് പറയുന്നത്, മനുഷ്യരെല്ലാം ഒരുമിച്ച് നിൽക്കുന്നത് കാണുവാൻ പറ്റിയെന്നുള്ളതാണ്. എൽഡിഎഫ് നേതൃത്വത്തിന്റെ ഡയറക്റ്റ് എഫ്ക്റ്റ് ആണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. എന്റെ ജീവിത പങ്കാളിയെപ്പോലെ പൊളിറ്റിക്കൽ ആയ ജീവിതം നയിച്ച ഒരാളല്ല ഞാൻ. സ്വാകാര്യ സ്ഥാപനങ്ങളിൽ ആയിരുന്നു ഞാൻ പഠിച്ചത്. വളരെ അപ്പൊളിറ്റിക്കൽ ആയ ജീവിതം ആയിരുന്നു ഞാൻ നയിച്ചിരുന്നത്. പിന്നീട് നടിയായി വന്നപ്പോൾ പബ്ലിക് ലൈഫിൽ വന്നപ്പോൾ എന്തുക്കൊണ്ട് ഇടതു സഹയാത്രികയായി എന്നതിന്റെ കാരണം, കഴിഞ്ഞ അഞ്ച് വർഷത്തെ ഇടത് സർക്കാരിന്റെ ഭരണം തന്നെയാണ്. എല്ലാരേയും ഒരുമിച്ച് നിർത്താനുള്ള സർക്കാരിന്റെ ആ എനർജി തന്നെയാണ് ഞാൻ ഇവിടെ നിൽക്കാനുളള കാരണവും. ഞാൻ രാജീവേട്ടനെ കണ്ടപ്പോൾ തന്നെ, എല്ലാരേയും ഒരുമിച്ചു നിർത്താനുള്ള അദ്ദേഹത്തിന്റെ പാടവം ബോധ്യപ്പെട്ടു. എന്ത് കൊണ്ട് ഇടത് ഭരണം തുടരണം എന്നതിന്റെ കാരണം ഇതിലും കൂടുതലായി ആവശ്യമില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in