സാധാരണക്കാരൻ മാസ്‌ക് മാറ്റിയാൽ കേസ്, ഇലക്ഷൻ പ്രചരണത്തിൽ കൊറോണ ഇല്ലേയെന്ന് നിർമാതാവ്‌ പ്രശോഭ് കൃഷ്ണ

സാധാരണക്കാരൻ മാസ്‌ക് മാറ്റിയാൽ കേസ്, ഇലക്ഷൻ പ്രചരണത്തിൽ കൊറോണ ഇല്ലേയെന്ന് നിർമാതാവ്‌ പ്രശോഭ് കൃഷ്ണ

തീയറ്ററിൽ ഇപ്പോഴും അമ്പത് ശതമാനം സിറ്റിങ് മതിയെന്ന സർക്കാർ തീരുമാനത്തെ വിമർശിച്ച് നിർമ്മാതാവ് പ്രശോഭ് കൃഷ്ണ. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ വരുമ്പോൾ കോവിഡ് പ്രോട്ടോക്കോൾ സർക്കാർ കാറ്റിൽ പറത്തുകയാണ് . തീയറ്റർ ക്ളോസ്ഡ് സ്പേസ് ആയതു കൊണ്ട് പേടിക്കണം എന്നാണ് പറയുന്നത് . അമ്പലങ്ങളിലും പള്ളികളിലും ഉൽസവങ്ങളും ആഘോഷങ്ങളും ആവാം. ബാറുകളിൽ എത്ര വില്പനകളും ആവാം പക്ഷെ തീയറ്ററുകൾ ഫുൾ ആക്കിയാൽ കേരളം തീർന്നു എന്നാണ് കരുതുന്നതെന്ന് ഫേസ്ബുക് കുറിപ്പിലൂടെ പ്രശോഭ് കൃഷ്ണ വ്യ്കതമാക്കി

പ്രശോഭ് കൃഷ്ണയുടെ ഫേസ്ബുക് പോസ്റ്റ്

അതെ ഇവിടെയൊന്നും കൊറോണയില്ല!!! കാരണം മാസ്കുണ്ട് സാമൂഹികഅകലമുണ്ട് സാനിറ്റസർ ഉണ്ട്..

പക്ഷെ തിയറ്ററിൽ 50% ൽ നിന്ന് 100 % ആക്കിയാൽ അപ്പോ കൊറോണ വരും.. ഇത്രയും വിഴുപ്പലക്കുകൾ ആ മഹാമേരിക്കു വേണ്ടി പാർട്ടിഭേദ്യമനേ ഉണ്ടാക്കുമ്പോ അത് അവരവരുടെ പ്രചാരണ പരിപാടികൾ വരുമ്പോ എന്ത്യേ കാറ്റിൽ പറത്തുന്നു. അതേ ഈ കൈയടികൾ നിങ്ങൾക്ക് വോട്ടും ഭരണവുമാണ്..ഞങ്ങൾക്ക് ആ കരഘോഷങ്ങൾ അന്നമാണ്.. പോലീസ് അകമ്പടിയോടെ മാസ്കില്ലാതെ നിങ്ങൾക്ക് എല്ലാവരേയും കെട്ടിപിടിക്കാം കൈകൊടുക്കാം എന്നാൽ സാധാരണക്കാരനു ഇത്തിരി ശ്വാസത്തിനു വേണ്ടി ആ മാസ്ക് ഒന്നു താടിയിലേക്ക് വച്ചാൽ പെറ്റിയായി കേസായി. തിരുവനന്തപുരം മുതൽ കാസർകോഡ് വരെ സമ്മേളനങ്ങൾ കുടുംബയോഗങ്ങൾ അതും പ്രായഭേദ്യമനേ ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ അതും വലിയ നേതാക്കൾ പങ്കെടുക്കുന്ന പരിപാടികൾ.. അപ്പോഴും തിയറ്റർ എന്നു പറഞ്ഞാൽ Ac ഉണ്ട് closed space ആണ്പേടിക്കണം എന്നൊക്കെ.. ശരിയാണ് സിനിമ ഏറ്റവും ഒടുവിലത്തെ വിനോദോപാതിയാണ് മനസ്സിലാക്കുന്നു, പക്ഷെ ഈ സമയത്ത് കണ്ണിൻ മുൻപിൽ കാണുന്നത് തെറ്റാണ് എന്നു തോന്നാത്തതെന്തേ? അപ്പോൾ സ്വന്തം കാര്യത്തിന് ആളുകൾക്ക് കൂടാം കാരണം അത് രാജ്യത്തിന്റെ പുനർനിർമ്മിതിക്ക് ആവശ്യമാണല്ലോ അല്ലേ. അമ്പലങ്ങളിലും പള്ളികളിലും ഉൽസവങ്ങളും ആഘോഷങ്ങളും ആവാം ബാറുകളിൽ എത്ര വില്പനകളും ആവാം പക്ഷെ തിയറ്ററുകളിൽ full house ആക്കിയാൽ തീർന്നു കേരളം .

ഇപ്പോഴാണ് വോട്ടിംഗ് മെഷീനിലെ അവസാനം കാണാറുള്ള ചിഹ്നമില്ലാത്ത ആ നാലക്ഷരത്തിനോട് ഒരു ബഹുമാനം തോന്നുന്നത്..

പൂച്ചെണ്ടുകളുമായി വരുന്ന അണികളോട് ഒന്നേ പറയാനുള്ളു “ ആ കൂട്ടം കൂടി നിക്കുന്നവരിൽ നമ്മുടെയൊക്കെ ആരെല്ലാമോ ഉണ്ട് !!

എന്ന്

വോട്ടിംഗ് അവകാശമുള്ള ഒരു പൗരൻ

No stories found.
The Cue
www.thecue.in