പിണറായിക്ക് 90നും 100നും ഇടയില്‍ മാര്‍ക്ക്, കേരളത്തില്‍ തുടര്‍ഭരണമെന്ന് സണ്ണി വെയ്ന്‍

പിണറായിക്ക് 90നും 100നും ഇടയില്‍ മാര്‍ക്ക്, കേരളത്തില്‍ തുടര്‍ഭരണമെന്ന് സണ്ണി വെയ്ന്‍

കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ തന്നെ ഭരണം തുടരുമെന്ന് നടന്‍ സണ്ണി വെയ്ന്‍. കൊവിഡ് കാലത്ത് കേരളത്തിലെ ജനങ്ങള്‍ക്ക് ധൈര്യം പകര്‍ന്നൊരു സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന് 90 നും 100 മധ്യേ മാര്‍ക്ക് നല്‍കുമെന്നും സണ്ണി വെയിന്‍. അദ്ദേഹത്തിന്റെ ചില നിലപാടുകളോട് യോജിപ്പാണെന്നും സണ്ണി വെയ്ന്‍. 24 ചാനലിലാണ് പ്രതികരണം.

രാഷ്ട്രീയ നിലപാട് പറയുന്നതുകൊണ്ട് സിനിമയില്‍ അവസരം നഷ്ടപ്പെടുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും സണ്ണി വെയിന്‍. കൊലപാതക രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞെന്നും സണ്ണി.

സണ്ണി വെയ്ന്‍ പറയുന്നത്

എന്റെ അഭിപ്രായത്തില്‍ ലോകം കടന്നുപോയത് അതിനിര്‍ണായക സാഹചര്യങ്ങളിലൂടെയാണ്. വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാവസ്ഥ അവസ്ഥ. നമ്മുക്ക് ആരോ ഉണ്ടെന്ന തോന്നല്‍ നല്‍കിയത് ഈ സര്‍ക്കാരാണ്. കോണ്‍ഫിഡന്‍സ് നല്‍കി. അതാവും ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് എന്നെക്കൊണ്ട് പറയിപ്പിക്കുന്നത്. പിണറായി വിജയന്റെ സ്ട്രയിറ്റ് ആയ നിലപാടുകള്‍ ഇഷ്ടമാണ്. പ്രചോദനമേകുന്ന ആളാണ് അദ്ദേഹം.

No stories found.
The Cue
www.thecue.in