'കുഞ്ഞിന്റെ ചിത്രങ്ങളെങ്കിലും പകർത്താതിരിക്കൂ', വീണ്ടും വീണ്ടും അഭ്യർത്ഥിച്ച് വിരാടും അനുഷ്കയും

'കുഞ്ഞിന്റെ ചിത്രങ്ങളെങ്കിലും പകർത്താതിരിക്കൂ', വീണ്ടും വീണ്ടും അഭ്യർത്ഥിച്ച് വിരാടും അനുഷ്കയും

കുഞ്ഞിന്റെ ചിത്രങ്ങളോ വീഡിയോ ദൃശ്യങ്ങളോ ഒളിഞ്ഞിരുന്ന് പകർത്തരുതെന്ന് ഫൊട്ടോഗ്രാഫർമാരോട് കോഹ്ലിയുടേയും അനുഷ്കയുടേയും അഭ്യർത്ഥന. അനുവാദം കൂടാതെ പലരും പകർത്തിയ ഇരുവരുടേയും ചിത്രങ്ങൾ മുമ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനി ആവർത്തിക്കാതിരിക്കാനാണ് ഇരുവരും അപേക്ഷയുമായി എത്തിയത്. കുഞ്ഞിന്റെ സ്വകാര്യത സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും താരങ്ങൾ വ്യക്തമാക്കുന്നു. ജനുവരി 11 നായിരുന്നു ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്.

'കുഞ്ഞിന്റെ ചിത്രങ്ങളെങ്കിലും പകർത്താതിരിക്കൂ', വീണ്ടും വീണ്ടും അഭ്യർത്ഥിച്ച് വിരാടും അനുഷ്കയും
'ഇത് ഇപ്പോൾ തന്നെ നിർത്തുക!', സ്വകാര്യതയിലേയ്ക്ക് ക്യാമറ തിരിക്കരുതെന്ന് അനുഷ്ക ശർമ

'ഇക്കഴിഞ്ഞ കാലം മുഴുവൻ നിങ്ങൾ ഞങ്ങൾക്ക് നൽകിയ സ്നേഹത്തിന് നന്ദി. ഈ നിമിഷങ്ങൾ നിങ്ങളോടൊപ്പം ആഘോഷിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് ഏറെ സന്തോഷമുണ്ട്. മാതാപിതാക്കളെന്ന നിലയിൽ, ഞങ്ങൾക്ക് നിങ്ങളോട് ഒരു ചെറിയ അഭ്യർത്ഥന കൂടിയുണ്ട്. ഞങ്ങളുടെ കുട്ടിയുടെ സ്വകാര്യത സംരക്ഷിക്കാൻ ഞങ്ങൾ താൽപര്യപ്പെടുന്നു, അതിന് നിങ്ങളുടെ സഹായവും പിന്തുണയും ആവശ്യമാണ്.' ഇരുവരുടേയും ട്വീറ്റിൽ പറയുന്നു.

സ്വകാര്യതയിൽ കടന്നുകയറിയുളള ഫോട്ടോ പിടുത്തം നിർത്തണമെന്ന് മുമ്പും അനുഷ്ക മുന്നറിയിപ്പ് നൽകിയിരുന്നു. വിരാട് കോലിക്കൊപ്പം ബാൽക്കണിയിലിരിക്കുന്ന ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർക്കും മാധ്യമത്തിനും എതിരെ ആയിരുന്നു താരത്തിന്റെ പ്രതികരണം. അനുവാദമില്ലാതെ പകർത്തുന്ന ചിത്രങ്ങൾ സ്വകാര്യതയിലേയ്ക്കുളള നുഴഞ്ഞുകയറ്റം ആണെന്നും, ചെയ്യരുതെന്ന് പല തവണ പറഞ്ഞിട്ടും ഇവർ ആവർത്തിക്കുകയാണെന്നും താരം പറഞ്ഞിരുന്നു.

Summary

No Photos Of Baby Please: Anushka Sharma-Virat Kohli To Paparazzi

Related Stories

The Cue
www.thecue.in