മലയാള സിനിമയ്ക്ക് ഊര്‍ജ്ജം പകരുന്ന ഇളവുകള്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രിക്ക് സ്‌നേഹാദരങ്ങളെന്ന് മോഹന്‍ലാല്‍

മലയാള സിനിമയ്ക്ക് ഊര്‍ജ്ജം പകരുന്ന ഇളവുകള്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രിക്ക് സ്‌നേഹാദരങ്ങളെന്ന് മോഹന്‍ലാല്‍

സിനിമാസംഘടനാ പ്രതിനിധികളുമായി ചര്‍ച്ചയെ തുടര്‍ന്ന് വിനോദ മേഖലയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍. മലയാള സിനിമയ്ക്ക് ഊര്‍ജ്ജം പകരുന്ന ഇളവുകള്‍ പ്രഖ്യാപിച്ച ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന് സ്‌നേഹാദരങ്ങളെന്നായിരുന്നു താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

സിനിമാ തിയറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് സംഘടനകള്‍ മുന്നോട്ട് വെച്ച ഉപാധികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് രാവിലെയായിരുന്നു സംഘടനാ പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്. മുഖ്യമന്ത്രി ഉപാധികള്‍ അംഗീകരിക്കുകയും ഇളവുകള്‍ പ്രഖ്യാപിക്കുകയും ചെയ്തതോടെ തിയറ്ററുകള്‍ തുറക്കാന്‍ തീരുമാനമാകുകയായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മലയാള സിനിമയ്ക്ക് ഊര്‍ജ്ജം പകരുന്ന ഇളവുകള്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രിക്ക് സ്‌നേഹാദരങ്ങളെന്ന് മോഹന്‍ലാല്‍
സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുന്നു, നാളെ ടെസ്റ്റ് സ്‌ക്രീനിങ്; ഉപാധികള്‍ മുഖ്യമന്ത്രി അംഗീകരിച്ചു

വിനോദ നികുതി മാര്‍ച്ച് 31 വരെ ഒഴിവാക്കുകയും തിയറ്ററുകള്‍ തുറക്കാത്ത കാലത്തെ വൈദ്യുതി നിരക്കിലെ ഫിക്‌സഡ് ചാര്‍ജ് പകുതിയായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൊടുക്കാനുള്ള പണം തവണകളായി കൊടുത്താല്‍ മതിയെന്നാണ് അറിയിച്ചിരിക്കുന്നത്. വിനോദ നികുതി ഒഴിവാക്കിയതിനാല്‍ 50 ശതമാനം സീറ്റിങിലെ പ്രതിസന്ധി മറികടക്കാമെന്ന തീരുമാനമായി. തിയറ്റര്‍ ഉടമകള്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ സാവകാശവും നല്‍കിയിട്ടുണ്ട്. ഒമ്പത് മണി വരെ തിയറ്റര്‍ പ്രവര്‍ത്തനമെന്നതില്‍ മാസ്റ്ററിന് ഇളവ് നല്‍കും. വിജയ് സിനിമയുടെ ദൈര്‍ഘ്യം മൂന്നര മണിക്കൂറായതിനാലാണ് ഇത്. നാളെ തിയറ്ററുകളില്‍ പരീക്ഷണ പ്രദര്‍ശനം നടത്തും.

Actor Mohanlal Thanks Chief Minister Pinarayi Vijayan

Related Stories

The Cue
www.thecue.in