'മൂത്തോൻ', കരിയറിലെ 'മോസ്റ്റ് അണ്ടര്‍ റേറ്റഡ് സിനിമ', നിവിൻ പോളി

'മൂത്തോൻ', കരിയറിലെ 'മോസ്റ്റ് അണ്ടര്‍ റേറ്റഡ് സിനിമ', നിവിൻ പോളി

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് 2019ൽ പുറത്തിറങ്ങിയ 'മൂത്തോൻ' ആണ് തന്റെ കരിയറിലെ മോസ്റ്റ് അണ്ടര്‍ റേറ്റഡ് സിനിമയെന്ന് നിവിന്‍ പോളി. ഇതുവരെ ചെയ്തതില്‍ വെച്ച് ഏറ്റവും വ്യത്യസ്തതയാര്‍ന്ന വേഷമായിരുന്നു ചിത്രത്തിൽ താൻ ചെയ്തതെന്നും, വരും നാളുകളിൽ മൂത്തോൻ ഏറെ ചർച്ച ചെയ്യപ്പെടുമെന്നും നിവിൻ പോളി കൗമുദി ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

'മൂത്തോൻ', കരിയറിലെ 'മോസ്റ്റ് അണ്ടര്‍ റേറ്റഡ് സിനിമ', നിവിൻ പോളി
‌7 ​ഗെറ്റപ്പുകളിൽ വിക്രം, വില്ലനായി ഇർഫാൻ പത്താൻ, ഒപ്പം റോഷന് മാത്യുവും; കോബ്ര ടീസർ

‘ഞാന്‍ ഇതുവരെ ചെയ്തതില്‍ വെച്ച് ഏറ്റവും വ്യത്യസ്തതയാര്‍ന്ന വേഷമാണ് 'മൂത്തോനി'ലേത്. വളരെയധികം എഫേര്‍ട്ട് വേണ്ടി വന്ന കഥാപാത്രം. സംവിധായക ഗീതുമോഹന്‍ദാസിനോടാണ് കടപ്പാടുള്ളത്. 'മൂത്തോന്റെ' സബ്ജക്ട് ഗീതു പറഞ്ഞപ്പോള്‍ തന്നെ ഒരു ആവേശം തോന്നിയിരുന്നു. ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പ് തന്നെ കഥാപാത്രത്തെ ആഴത്തില്‍ പഠിക്കാൻ കഴിഞ്ഞിരുന്നു. എന്റെ കരിയറിലെ മോസ്റ്റ് അണ്ടര്‍ റേറ്റഡ് സിനിമയാണ് 'മൂത്തോൻ'. വരും നാളുകളില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടാൻ പോകുന്ന ചിത്രവും’, നിവിന്‍ പോളി പറയുന്നു.

'നല്ല സുഹൃത്തുക്കള്‍ ഉണ്ടാകുമ്പോള്‍ എപ്പോഴും നല്ലത് സംഭവിക്കും. സിനിമയിലും അങ്ങനെ തന്നെയാണ്. നല്ല കഥകള്‍ ഉണ്ടാകുന്നതും അങ്ങനെയാണ്. നമ്മുടെ സുഹൃത്തുക്കളുടെ തന്നെ സിനിമ ആകുമ്പോള്‍ കഥാപാത്രത്തെ നല്ലതുപോലെ എക്സ്പെരിമെന്റ് ചെയ്യാനുള്ള ഒരു സ്വാതന്ത്ര്യം നമുക്ക് ലഭിക്കും. ചില സുഹൃത്തുക്കളുടെ സിനിമ വരുമ്പോള്‍ നോ പറയാന്‍ അറിയില്ല. അങ്ങനെ ചെയ്ത കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുമുണ്ട്. 'പ്രേമ'വും 'തട്ടത്തിന്‍ മറയത്തും' 'ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യവു'മെല്ലാം അങ്ങനെ സംഭവിച്ച ചിത്രങ്ങളാണ്’, നിവിന്‍ പോളി പറയുന്നു.

Summary

'Moothon is the most underrated movie in my career', nivin pauly

Related Stories

The Cue
www.thecue.in