സിബിഐ അഞ്ചില്‍ വിക്രമായി ജഗതി ഉണ്ടാകുമോ? എസ്.എന്‍ സ്വാമിയുടെ പ്രതികരണം

സിബിഐ അഞ്ചില്‍ വിക്രമായി ജഗതി ഉണ്ടാകുമോ? എസ്.എന്‍ സ്വാമിയുടെ പ്രതികരണം

സേതുരാമയ്യര്‍ സിബിഐയുടെ അഞ്ചാം ഭാഗം പുറത്തിറങ്ങാനിരിക്കെ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിറഞ്ഞിരിക്കുകയാണ് മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ സിബിഐ അഞ്ചില്‍ വിക്രം എന്ന സിബിഐ ഓഫീസറായി വീണ്ടുമെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അങ്ങനെ ആരെങ്കിലുമൊക്കെ പറയുന്നത് വിശ്വസിക്കാതിരിക്കുക എന്നാണ് എനിക്ക് പറയാനുള്ളത്. ജഗതിയുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ആരും തന്നെ ഒന്നും പറഞ്ഞിട്ടില്ലെന്ന് തിരക്കഥാകൃത്ത് എസ്. എന്‍.സ്വാമി ദ ക്യു'വിനോട് പ്രതികരിച്ചു.

എസ്.എന്‍ സ്വാമിയുടെ പ്രതികരണം

അങ്ങനെ ആരെങ്കിലുമൊക്കെ പറയുന്നത് വിശ്വസിക്കാതിരിക്കുക എന്നാണ് എനിക്ക് പറയാനുള്ളത്. ജഗതിയുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ആരും തന്നെ ഒന്നും പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിവസം വീട്ടില്‍ ചെന്ന മാധ്യമങ്ങളോട് പറഞ്ഞതായിരിക്കാം. അമ്പിളി സംസാരിക്കാറില്ല. ആ മുഖത്ത് പുഞ്ചിരി മാത്രമാണ് അദ്ദേഹത്തിന്റെ ഭാവം. സിബിഐയുടെ അഞ്ചാം ഭാഗത്തില്‍ അദ്ദേഹം ഉണ്ടാകുമെന്ന് ഉറപ്പിച്ചു പറയാനാകില്ല. സിനിമയുമായി ബന്ധപ്പെട്ട് ഞങ്ങളുടെ ഭാഗത്ത് നിന്ന് ആരും ആരും അദ്ദേഹത്തെ സമീപിച്ചിട്ടില്ലെന്നാണ് അറിവ്. വിക്രമെന്ന ജഗതി ചെയ്തിരുന്ന കഥാപാത്രം ചിത്രത്തിലെ പ്രധാനപ്പെട്ടതാണ്. അദ്ദേഹത്തിന് അഭിനയിക്കാനാകുന്ന സാഹചര്യം പരിഗണിച്ചല്ലേ ആ കഥാപാത്രത്തിനായി സമീപിക്കാനാവുക.

സിബിഐ അഞ്ചില്‍ വിക്രമായി ജഗതി ഉണ്ടാകുമോ? എസ്.എന്‍ സ്വാമിയുടെ പ്രതികരണം
'സിബിഐ എന്നാല്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇഡിയറ്റ്‌സ് എന്നല്ല'; ആ ഡയലോഗ് താനെഴുതിയതല്ല, എസ്.എന്‍ സ്വാമി പറയുന്നു
ഒരു കാര്യം എനിക്ക് ഉറപ്പിച്ച് പറയുവാൻ സാധിക്കും മലയാളത്തിൽ ഇന്ന് വരെ ഇറങ്ങിയതിൽ ഏറ്റവും മികച്ച ത്രില്ലറാകും ചിത്രം. സേതുരാമയ്യർ സിബിഐയും സംഘവും തന്നെയാണ് ചിത്രത്തിന്റെയും ഹൈലയ്റ്റ്.
എസ് എന്‍ സ്വാമി

കഥയുടെ 90 ശതമാനം പൂര്‍ത്തിയായി എന്നു പറയാം. ഇപ്പോഴും പണിപ്പുരയിലാണ്. ഇനി കുറച്ചു മിനുക്കുപണികള്‍ ബാക്കിയുണ്ട്.എഴുത്തുകഴിഞ്ഞാല്‍ ആരംഭിക്കാമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. ഇങ്ങനെയൊരു സാഹചര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ പ്രയാസമായതിനാലാണ് ചിത്രം നീണ്ടുപോകുന്നത്.എങ്കിലും അധികം വൈകാതെ പ്രതീക്ഷിക്കാം എന്നു പറയുന്നു.

മലയാളത്തില്‍ അഞ്ചാം ഭാഗമൊരുക്കുന്ന ഏക സിനിമയുമാണ് സിബിഐ സീരീസ്. സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ പതിപ്പുകളാണ് ഇതുവരെയെത്തിയത്.

ദേശീയ അന്വേഷണ ഏജന്‍സിയുടെ ആദ്യ മേധാവിയായിരുന്ന രാധാവിനോദ് രാജുവിനെ മാതൃകയാക്കിയാണ് സേതുരാമയ്യര്‍ എന്ന കഥാപാത്രത്തിന് എസ് എന്‍ സ്വാമി രൂപം നല്‍കിയതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എണ്‍പതുകളില്‍ സിബിഐ ഓഫീസറായി രാധാവിനോദ് രാജു കേരളത്തിലുണ്ടായിരുന്നു. പോളക്കുളം കൊലക്കേസ് ഉള്‍പ്പെടെയുള്ള അന്വേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും രാധാവിനോദ് രാജു ആയിരുന്നു.

ബാസ്‌കറ്റ് കില്ലിംഗ് എന്ന തീം മുന്‍നിര്‍ത്തിയാണ് സിബിഐ ഫൈവ് എന്ന് സ്വാമി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങളോടെ ചിത്രീകരിക്കാനാകുന്ന സിനിമയല്ലെന്നും ആള്‍ക്കൂട്ടവും നിരവധി ഔട്ട്‌ഡോര്‍ ലൊക്കേഷനുകളും ആവശ്യമുള്ളതിനാല്‍ സിനിമ ഉടന്‍ ചിത്രീകരിക്കുന്ന കാര്യം ചിന്തിക്കുന്നില്ലെന്നും എസ് എന്‍ സ്വാമി ദ ക്യു' അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

സിബിഐ അഞ്ചില്‍ വിക്രമായി ജഗതി ഉണ്ടാകുമോ? എസ്.എന്‍ സ്വാമിയുടെ പ്രതികരണം
ഇന്ന് വരെ ഇറങ്ങിയതില്‍ ഏറ്റവും മികച്ച ത്രില്ലറായിരിക്കും, പുതിയ സിബിഐയിലെ മാറ്റങ്ങളെക്കുറിച്ച് എസ് എന്‍ സ്വാമി

Related Stories

The Cue
www.thecue.in