സുരേഷ് ഗോപിയുടെ രാഷ്ട്രീയചിന്ത രൂപപ്പെട്ടത് ഞങ്ങളൊരുക്കിയ സിനിമകളില്‍ നിന്നാണെന്ന് പറയാറുണ്ട്: രഞ്ജി പണിക്കര്‍

സുരേഷ് ഗോപിയുടെ രാഷ്ട്രീയചിന്ത രൂപപ്പെട്ടത് ഞങ്ങളൊരുക്കിയ സിനിമകളില്‍ നിന്നാണെന്ന് പറയാറുണ്ട്: രഞ്ജി പണിക്കര്‍

സുരേഷ് ഗോപിയുടെ രാഷ്ട്രീയ ചിന്ത രൂപപ്പെട്ടത് തങ്ങളുടെ സിനിമകളില്‍ നിന്നാണന്ന് പൊതുവേ പറയാറുണ്ടെന്ന് രഞ്ജി പണിക്കര്‍ . ഈ സിനിമകളുടെ ഭാഗമാകുന്നത് വരെ രാഷ്ട്രീയത്തെ അകലെ നിന്ന് വീക്ഷിക്കുന്ന ആളായിരുന്നു സുരേഷ് ഗോപിയെന്നും രഞ്ജി പണിക്കര്‍. മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

രഞ്ജി പണിക്കര്‍ പറഞ്ഞത്

രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഞങ്ങള്‍ ഒരുക്കിയ ചിത്രങ്ങളില്‍ നിന്നാണ് സുരേഷ് ഗോപിയുടെ രാഷ്ടട്രീയ ചിന്ത രൂപപ്പെട്ടതെന്ന് പൊതുവേ പറയാറുണ്ട്. അതുവരെ രാഷ്ട്രീയത്തെ അകലെ നിന്ന് വീക്ഷിക്കുയാണ് സുരേഷ് ചെയ്തിരുന്നത്. സിനിമയുടെ സെറ്റില്‍ ഉണ്ടാവുന്ന രാഷ്ട്രീയ ചര്‍ച്ചകളില്‍ നിന്നാണ് അവന്‍ രാഷ്ട്രീയ ചലനങ്ങളെ സൂക്ഷ്മമായി വീക്ഷിക്കാന്‍ തുടങ്ങിയത്. എനിക്കും ഷാജി കൈലാസിനും ഒരുപോലെ നല്ല ബന്ധമുണ്ടായിരുന്ന വ്യക്തിയാണ് സുരേഷ് ഗോപി. എന്റെ മൂന്ന് സിനിമകളിലൊഴികെ ബാക്കിയെല്ലാത്തിലും സുരേഷ് ഉണ്ടായിരുന്നു.

ദ ക്യു/ THE CUE പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെക്കുറിച്ച് രഞ്ജി പണിക്കര്‍ നേരത്തെ പറഞ്ഞത്

സുരേഷ് ഗോപിയുടെ സിനിമയിലെ രാഷ്ട്രീയവും ജീവിതത്തിലെ രാഷ്ട്രീയവും ചേര്‍ത്തുവയ്ക്കേണ്ടതില്ല. സിനിമയില്‍ മറ്റൊരാള്‍ സൃഷ്ടിച്ച കഥാപാത്രത്തിന്റെ രാഷ്ട്രീയത്തെയും നിലപാടുകളും പ്രതിനിധീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. ഭരത് ചന്ദ്രനെന്ന കഥാപാത്രത്തെയാണ് അവിടെ നമ്മള്‍ കണ്ടത് സുരേഷ് ഗോപിയെ അല്ല. എന്നാല്‍ സുരേഷ് ഗോപിയുടെ ഇമേജിന് ആ സിനിമകള്‍ റെപ്രസന്റ് ചെയ്ത രാഷ്ട്രീയവും, ആ രാഷ്ട്രീയത്തിന്റെ ജനപ്രിയതയും ഗുണമുണ്ടാക്കിയിട്ടുണ്ട്. മറ്റൊരാള്‍ സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് വരുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ സ്വീകാര്യത തുടക്കത്തില്‍ കിട്ടിയിട്ടുമുണ്ട്.അതുകൊണ്ട് ആ സിനിമകളിലെ രാഷ്ട്രീയം ആയിരിക്കണം അദ്ദേഹത്തിന്റെ രാഷ്ട്രീയം എന്ന് പ്രതീക്ഷിക്കാനാകില്ല. സുരേഷ് ഗോപി പ്രതിനിധാനം ചെയ്യുന്ന രാഷ്്ട്രീയപാര്‍ട്ടിയെയും പ്രായോഗിക രാഷ്ട്രീയത്തില്‍ സഞ്ചരിക്കുന്ന വഴികളെ ആശ്രയിച്ചാവും ജനങ്ങള്‍ അദ്ദേഹത്തിലെ രാഷ്ട്രീയക്കാരന് മാര്‍ക്കിടുക

രഞ്ജി പണിക്കരുടെ രചനയിലെത്തിയ ഏകലവ്യന്‍, മാഫിയ, കമ്മീഷണര്‍, ദ കിംഗ്, ലേലം, പത്രം, ഭരത്ചന്ദ്രന്‍ ഐ.പി.എസ്, ദ കിംഗ് ആന്‍ഡ് ദ കമ്മിഷണര്‍ എന്നീ സിനിമകളില്‍ സുരേഷ് ഗോപി ഭാഗമായിരുന്നു.

Summary

suresh gopi and his politics , renji panicker shaji kailas movies , renji paniker star and style interview

Related Stories

No stories found.
logo
The Cue
www.thecue.in