സര്‍ക്കാര്‍ സമ്മതിച്ചാല്‍ വിജയ് ചിത്രവുമായി കേരളത്തിലെ തിയറ്ററുകള്‍ തുറക്കും: ലിബര്‍ട്ടി ബഷീര്‍

സര്‍ക്കാര്‍ സമ്മതിച്ചാല്‍ വിജയ് ചിത്രവുമായി കേരളത്തിലെ തിയറ്ററുകള്‍ തുറക്കും: ലിബര്‍ട്ടി ബഷീര്‍

2021 ജനുവരിയില്‍ വിജയ് ചിത്രം 'മാസ്റ്റര്‍' റിലീസിനൊപ്പം കേരളത്തിലെ തിയറ്ററുകള്‍ തുറക്കുമെന്ന പ്രചരണം ശക്തമായിരുന്നു. നിര്‍മ്മാതാക്കളും വിതരണക്കാരും ഇക്കാര്യത്തില്‍ വ്യത്യസ്ഥമായ അഭിപ്രായത്തിലാണ്. കൊവിഡ് സൃഷ്ടിച്ച കടുത്ത സാമ്പത്തിക നഷ്ടത്തെ അതിജീവിക്കാനുള്ള കൈത്താങ്ങ് സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നതിനൊപ്പം മാത്രമേ തിയറ്ററുകള്‍ക്ക് സിനിമ നല്‍കാനാകൂ എന്നാണ് ചലച്ചിത്ര സംഘടനകള്‍ വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ ജനുവരിയില്‍ വിജയ് ചിത്രം മാസ്റ്റര്‍ റിലീസിനൊപ്പം കേരളത്തിലെ തിയറ്ററുകള്‍ തുറക്കാനാകുമെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റും നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീര്‍ ദ ക്യു'വിനോട് വ്യക്തമാക്കി. ടാക്‌സ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ സിനിമാ വ്യവസായത്തിന് മുന്നോട്ട് പോകാനാകൂ എന്നും ലിബര്‍ട്ടി ബഷീര്‍. ചലച്ചിത്ര നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളുമായി ഇക്കാര്യത്തില്‍ സംയുക്ത തീരുമാനം എടുക്കേണ്ടി വരുമെന്നും ലിബര്‍ട്ടി ബഷീര്‍. വിജയ് ചിത്രം റിലീസ് ചെയ്യുന്ന കാര്യം കേരളത്തിലെ തിയറ്ററുകള്‍ ആലോചിച്ചുണ്ട്. മുന്‍കാലങ്ങളില്‍ വിജയ് സിനിമകള്‍ക്ക് കിട്ടുന്ന ഓപ്പണിംഗും, സ്വീകാര്യതയും പരിഗണിച്ചാണ് മാസ്റ്റര്‍ റിലീസ് ആലോചിച്ചിരിക്കുന്നത്. ഇനിയും തിയറ്ററുകള്‍ അടച്ചിട്ട് മുന്നോട്ട് പോകാനാകില്ലെന്നും ലിബര്‍ട്ടി ബഷീര്‍.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലിബര്‍ട്ടി ബഷീര്‍ ദ ക്യു'വിനോട്

സര്‍ക്കാര്‍ സഹായമില്ലാതെ തിയറ്ററുകള്‍ തുറന്നാല്‍ വന്‍ നഷ്ടത്തിലേയ്ക്ക് പോകും. പൊങ്കലിന് വിജയ് ചിത്രം റിലിസ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. വിജയ് ചിത്രങ്ങള്‍ക്ക് കിട്ടുന്ന സ്വീകാര്യത നോക്കിയാണ് സര്‍ക്കാര്‍ അനുമതിയോടെ കേരളത്തിലും മാസ്റ്റര്‍ റിലീസിനൊപ്പം തിയറ്ററുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ആലോചിക്കുന്നത്. അപ്പോഴും പ്രശ്നം തുറന്ന് പ്രവര്‍ത്തിക്കുമ്പോഴുള്ള നഷ്ടമാണ്. ഞങ്ങള്‍ കുറച്ച് ആവശ്യങ്ങള്‍ സര്‍ക്കാരിന് മുമ്പില്‍ വച്ചിട്ടുണ്ട്. അതൊക്കെ അംഗീകരിച്ചാല്‍ മാത്രമേ തീയറ്ററുകള്‍ തുറക്കുന്നത് കൊണ്ട് കാര്യമുള്ളു. അഡീഷണല്‍ മുനിസിപ്പല്‍ ടാക്സ്, കറന്റ് ചാര്‍ജ്ജ് ,ഫിക്സഡ് ചാര്‍ജ്ജ് എന്നിവ കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് തിയറ്ററുടമകള്‍ ഉന്നയിച്ചിരിക്കുന്നത്. പക്ഷേ ഇത് നടപ്പിലാകണമെങ്കില്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കേണ്ടിവരും. എന്നാല്‍ ഇത് അസംബ്ലിയില്‍ പാസായാല്‍ മാത്രമേ സാധ്യമാകൂ. നിലവിലത്തെ സാഹചര്യത്തില്‍ അത് പ്രായോഗികമല്ല. തെരഞ്ഞെടുപ്പിന്റെ സമയമായതിനാല്‍ അത് ഇപ്പോഴൊന്നും നടക്കില്ല.

പിന്നെ സാധ്യമാകുന്നത് വിതരണക്കാരില്‍ നിന്നും നിര്‍മ്മാതാക്കളില്‍ നിന്നുമുണ്ടാകേണ്ട തീരുമാനമാണ്. ജനുവരിയില്‍ തീയറ്ററുകള്‍ തുറന്നാല്‍ പുതിയ റിലീസുകള്‍ നല്‍കാനുള്ള സാധ്യത പരിശോധിക്കണം. പുതിയ സിനിമകളെത്തിയാല്‍ മാത്രമേ പ്രദര്‍ശനം മുന്നോട്ട് കൊണ്ട് പോകാനാകൂ. ഏതെങ്കിലും ചിത്രം ഇറങ്ങിയാല്‍ കാര്യമില്ല. നിലവില്‍ വിജയുടെ തമിഴ് ചിത്രം മാത്രമാണ് തീരുമാനമായിരിക്കുന്നത്.ആ ചിത്രമിറങ്ങി തീയറ്ററുകളില്‍ ഒരു മാറ്റം വന്നാല്‍ പിന്നെ സാധാരണപോലെ ആകുമെന്ന് കരുതാം. സാധാരണഗതിയില്‍ വിജയ് ചിത്രമൊക്കെ ധാരാളം തീയറ്ററുകള്‍ തികയ്ക്കുന്നവയാണ്. അതുകൊണ്ട് വിജയ് പടം അത്യാവശ്യം ഓടുമെന്നും എല്ലാം സാധാരണ നിലയിലേയ്ക്ക് വരുമെന്നുമാണ് ഇപ്പോഴത്തെ പ്രതീക്ഷ. ഇപ്പോള്‍ തിയറ്ററുടമകള്‍ കടുത്ത നഷ്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വീണ്ടും തീയറ്ററുകള്‍ തുറക്കുമ്പോള്‍ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിച്ചില്ലെങ്കില്‍ കൂടുതല്‍ സാമ്പത്തിക നഷ്ടമുണ്ടാകുന്ന സാഹചര്യമുണ്ടാകും.

സര്‍ക്കാര്‍ സമ്മതിച്ചാല്‍ വിജയ് ചിത്രവുമായി കേരളത്തിലെ തിയറ്ററുകള്‍ തുറക്കും: ലിബര്‍ട്ടി ബഷീര്‍
മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം എംടി ആലോചിച്ചിരുന്നു: സിബി മലയില്‍
Summary

Liberty Basheer Interview Cinemas in Kerala may open january 2021, Vijay's master release kerala, Kerala Film Exhibitors Federation

Related Stories

No stories found.
logo
The Cue
www.thecue.in