റോഷന്‍ മാത്യു വീണ്ടും ബോളിവുഡില്‍; ഷാരൂഖ് ഖാന്‍ നിര്‍മ്മിക്കുന്ന ആലിയാ ഭട്ട് ചിത്രത്തില്‍

റോഷന്‍ മാത്യു വീണ്ടും ബോളിവുഡില്‍; ഷാരൂഖ് ഖാന്‍ നിര്‍മ്മിക്കുന്ന ആലിയാ ഭട്ട് ചിത്രത്തില്‍

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത 'ചോക്ക്ഡ്' എന്ന സിനിമക്ക് ശേഷം റോഷന്‍ മാത്യു വീണ്ടും ബോളിവുഡ് ചിത്രത്തില്‍. ഷാരൂഖ് ഖാന്റെ നിര്‍മ്മാണ കമ്പനി റെഡ് ചില്ലീസ് നിര്‍മ്മിക്കുന്ന 'ഡാര്‍ലിംഗ്‌സ'് എന്ന സിനിമയിലാണ് റോഷന്‍ മാത്യു പ്രധാന കഥാപാത്രമായി എത്തുന്നതെന്ന് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു. അലിയ ഭട്ടും വിജയ് വര്‍മ്മയുമാണ് ഡാര്‍ലിംഗ്‌സില്‍ നായികാ നായകന്‍മാര്‍. 2021 ജനുവരിയിലാണ് ചിത്രീകരണം.

സ്ത്രീകേന്ദ്രീകൃത പ്രമേയമുള്ള സിനിമയില്‍ വിജയ് വര്‍മ്മ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ റോളിലാണ് ആലിയ ഭട്ട് എത്തുകയെന്നും ബോളിവുഡ് ഹംഗാമ. ഷെഫാലി ഷായും ചിത്രത്തിലുണ്ട്. ജസ്മീത് കെ റീന്‍ ആണ് സംവിധാനം. സിബി മലയില്‍ സംവിധാനം ചെയ്യുന്ന കൊത്ത് ആണ് റോഷന്‍ മാത്യു ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം.

കൊവിഡ് ലോക്ക് ഡൗണ്‍ വേളയിലാണ് റോഷന്‍ മാത്യു നായകനായ അനുരാഗ് കശ്യപ് ചിത്രം നെറ്റ്ഫ്‌ളിക്‌സ് പ്രിമിയറായി പ്രേക്ഷകരിലെത്തിയത്. ഈ ചിത്രത്തിലെ റോഷന്റെ പ്രകടനം പ്രശംസിക്കപ്പെട്ടിരുന്നു. മഹേഷ് നാരായണന്‍ കൊവിഡ് സമയത്ത് ഒരുക്കിയ സീ യു സൂണ്‍ എന്ന ചിത്രത്തിലും പ്രധാന കഥാപാത്രമായിരുന്നു റോഷന്‍ മാത്യു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

AD
No stories found.
The Cue
www.thecue.in