കുറുവച്ചനുണ്ട് കടുവാക്കുന്നേല്‍ ഇല്ല, സുരേഷ് ഗോപി മാസ് ചിത്രം കാലങ്ങളായുള്ള ആഗ്രഹം: 'ഒറ്റക്കൊമ്പനെ'ക്കുറിച്ച് ടോമിച്ചന്‍ മുളകുപ്പാടം

കുറുവച്ചനുണ്ട് കടുവാക്കുന്നേല്‍ ഇല്ല, സുരേഷ് ഗോപി മാസ് ചിത്രം കാലങ്ങളായുള്ള ആഗ്രഹം: 'ഒറ്റക്കൊമ്പനെ'ക്കുറിച്ച് ടോമിച്ചന്‍ മുളകുപ്പാടം

മലയാളത്തില്‍ ഇന്‍ഡസ്ട്രി ഹിറ്റായ മാസ് എന്റര്‍ടെയിനറുകള്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന പേരാണ് ടോമിച്ചന്‍ മുളകുപ്പാടം. മമ്മൂട്ടിക്കൊപ്പം ചരിത്രവിജയമൊരുക്കിയ പോക്കിരിരാജയും, മലയാളത്തിലെ ആദ്യ 100 കോടി ക്ലബ് ചിത്രം പുലിമുരുകനും പിന്നാലെ സുരേഷ് ഗോപിയുടെ 250ാം ചിത്രം ഒറ്റക്കൊമ്പനുമായി പ്രേക്ഷകരിലത്തുന്നത് ചെറുപ്പം മുതല്‍ക്കുള്ള ആഗ്രഹത്തിനൊപ്പമാണെന്ന് ടോമിച്ചന്‍ മുളകുപ്പാടം. കാലങ്ങളായി സുരേഷ് ഗോപിയെ നായകനാക്കിയുള്ള മാസ് സിനിമ ആഗ്രഹമായിരുന്നുവെന്ന് ദ ക്യു'വിനോട് ടോമിച്ചന്‍ മുളകുപ്പാടം. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരും സിനിമയും കോടതി കയറേണ്ടിവന്നത് തെറ്റിദ്ധാരണ മൂലമെന്നും ടോമിച്ചന്‍ മുളകുപ്പാടം. സിനിമയില്‍ നായകന്റെ പേരില്‍ നിന്ന് കടുവാക്കുന്നേല്‍ എന്നത് ഒഴിവാക്കും. കുറുവച്ചന്‍ ഉണ്ടാകും.

100 താരങ്ങള്‍ക്കൊപ്പമുള്ള പ്രഖ്യാപനം

മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ നൂറ് താരങ്ങള്‍ ചേര്‍ന്നാണ് ഒറ്റക്കൊമ്പന്‍ ടൈറ്റില്‍ പ്രഖ്യാപിച്ചത്. ചെയ്യുന്ന സിനികമളെല്ലാം എന്തെങ്കിലും പ്രത്യേകതകള്‍ ഉള്ളതായിരുന്നു. സിനിമയുടെ പ്രചരണ രീതികളിലും അത്തരം പരീക്ഷണങ്ങളുണ്ടായിരുന്നു. സിനിമയുടെ ആദ്യ ടീസര്‍ ലോഞ്ച് ചെയ്തത് മമ്മൂട്ടിയും മോഹന്‍ലാലുമാണ്. ടൈറ്റില്‍ ലോഞ്ചിന് തമിഴിലെയും തെലുങ്കിലെയും സൂപ്പര്‍താരങ്ങളെയും മലയാളത്തിലെ സൂപ്പര്‍താരങ്ങളെയും അണിനിരത്തണമെന്നായിരുന്നു ആലോചന. വിജയദശമിയും കൊവിഡും കാരണം തമിഴ് തെലുങ്ക് താരങ്ങളെ കൂടി ഉള്‍പ്പെടുത്താനായില്ല.

ഷിബിന്‍ ഫ്രാന്‍സിസും മാത്യൂസും എന്നോട് പറഞ്ഞ തിരക്കഥ ഇഷ്ടപ്പെട്ടാണ് സിനിമ ചെയ്യാന്‍ തീരുമാനിച്ചത്. അവര്‍ രണ്ട് പേരും മലയാള സിനിമയില്‍ പ്രധാനപ്പെട്ടവര്‍ക്കൊപ്പം സഹകരിച്ചിട്ടുള്ളവരാണ്. കടുവയുമായി ഒറ്റക്കൊമ്പന് ഒരു തരത്തിലുള്ള സാമ്യവുമില്ല. അത് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. മുളകുപ്പാടം ഫിലിംസ് മുമ്പ് ചെയ്തിട്ടുള്ള സിനിമകളും അങ്ങനെയാണല്ലോ. നേരത്തെ തീരുമാനിച്ച തിരക്കഥയും കഥാപശ്ചാത്തലവും കഥാപാത്രങ്ങളും തന്നെയാണ് ഒറ്റക്കൊമ്പനിലേത്.

സുരേഷ് ഗോപിയുടെ മാസ്

സുരേഷ് ഗോപിയുടെ മാസ് പടം ചെയ്യണമെന്നത് അദ്ദേഹത്തിന്റെ അത്തരം സിനിമകള്‍ കണ്ട് തുടങ്ങിയ ആഗ്രഹമാണ്. കൊവിഡ് നിയന്ത്രണങ്ങളോടെ ചിത്രീകരിക്കാവുന്ന സിനിമയല്ല ഒറ്റക്കൊമ്പന്‍. അതുകൊണ്ട് തിരക്കിട്ട് ഷൂട്ടിലേക്ക് പോകില്ല. ഡിസംബറില്‍ തന്നെ ഷൂട്ടിംഗ് തുടങ്ങിയിരുന്നു. അന്ന് രജിസ്റ്റര്‍ ചെയ്ത പേരാണ് ഒറ്റക്കൊമ്പന്‍. തിയറ്ററുകളില്‍ തന്നെയാണ് റിലീസ് ആലോചിക്കുന്നത്. വലിയ താരനിര ചിത്രത്തിലുണ്ടാകും.

Ottakomban
Ottakomban
കുറുവച്ചനുണ്ട് കടുവാക്കുന്നേല്‍ ഇല്ല, സുരേഷ് ഗോപി മാസ് ചിത്രം കാലങ്ങളായുള്ള ആഗ്രഹം: 'ഒറ്റക്കൊമ്പനെ'ക്കുറിച്ച് ടോമിച്ചന്‍ മുളകുപ്പാടം
ഡിസംബറില്‍ ഷൂട്ട് തുടങ്ങി, കുറുവച്ചന്‍ സാങ്കല്‍പ്പികമായിരുന്നെങ്കില്‍ എന്തിനായിരുന്നു വിവാദം?; ടോമിച്ചന്‍ മുളകുപ്പാടം സംസാരിക്കുന്നു

സുരേഷ് ഗോപിയുടെ സമീപകാലത്തെ ഏറ്റവും വലിയ പ്രഖ്യാപനമായിരുന്നു 'ഒറ്റക്കൊമ്പന്‍' എന്ന സിനിമ. നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത കാവല്‍ എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ചിത്രവുമാണ്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയാണ് സുരേഷ് ഗോപിയുടേതായി ഒടുവില്‍ തിയറ്ററുകളിലെത്തിയത്. അമല്‍ നീരദ് ചിത്രം സിഐഎ, അരുണ്‍ കുമാര്‍ അരവിന്ദിന്റെ അണ്ടര്‍ വേള്‍ഡ് എന്നീ സിനിമകളുടെ തിരക്കഥാകൃത്താണ് ഒറ്റക്കൊമ്പന്റെ രചയിതാവായ ഷിബിന്‍ ഫ്രാന്‍സിസ്.

സിനിമയെക്കുറിച്ച് ടോമിചന്‍ മുളകുപ്പാടം മുമ്പ് ദ ക്യുവിനോട് സംസാരിച്ചത്

സുരേഷ് ഗോപി 250 എന്ന പേരില്‍ ഞങ്ങള്‍ പ്രഖ്യാപിച്ച സിനിമ ഷിബിന്‍ ഫ്രാന്‍സിസിന്റെ തിരക്കഥയാണ്. അയാള്‍ സൃഷ്ടിച്ച കഥാപാത്രമാണ്. നമ്മുടെ സിനിമയുടെ കഥയുമായി മറ്റാരുടെയും സിനിമയുമായും കഥയുമായും യാതൊരു ബന്ധവുമില്ല. പുറത്തിറങ്ങാത്ത സിനിമയുടെ കഥയും ഡിറ്റെയില്‍സും ഈ ഘട്ടത്തില്‍ പറയാനാകില്ലല്ലോ.

ഞങ്ങള്‍ 2019 ഡിസംബറില്‍ ഷൂട്ട് തുടങ്ങിയ സിനിമയാണ്. മൂന്ന് ദിവസം ഷൂട്ട് ചെയ്തിരുന്നു. ടീസറില്‍ ഉള്ള സീനുകള്‍ അന്ന് ഷൂട്ട് ചെയ്തതാണ്. ഏപ്രില്‍ 15മുതല്‍ വീണ്ടും ഷൂട്ട് ചെയ്യാനിരുന്നതാണ്. അതിനിടെ കൊവിഡ് പ്രശ്‌നമായി. ഷിബിന്‍ ഫ്രാന്‍സിസ് അമേരിക്കയിലായി പോയി. അങ്ങനെ നിന്നുപോയതാണ്.

ഈ സിനിമ അങ്ങനെ തിരക്ക് കൂട്ടി ഷൂട്ട് ചെയ്യാനാകുന്ന ഒന്നല്ല. അങ്ങനെ ചെയ്യാന്‍ പറ്റുന്ന പടവുമല്ല. ആളും അനക്കവുമില്ലാതെ ചെയ്യാനാകില്ല. വലിയ പടമായിട്ട് തന്നെ ചെയ്യണം. കൊവിഡ് പ്രോട്ടോക്കോള്‍ വച്ച് അമ്പത് പേരെ വച്ച് ചെയ്യാനാകുന്ന ഫോര്‍മാറ്റിലുള്ള സിനിമയല്ല.

ഇത് മാസ്സിനെയും ഫാമിലിയെയും പരിഗണിച്ചുള്ള സിനിമയാണ്. പോക്കിരിരാജയും പുലിമുരുകനും അത്തരത്തിലായിരുന്നല്ലോ. അതുകൊണ്ട് തന്നെയാണ് ഇപ്പോള്‍ ഷൂട്ട് ചെയ്യാന്‍ സാധിക്കാത്തത്. കൊറോണയുടെ പ്രശ്‌നങ്ങള്‍ തീരാതെ സിനിമ ചെയ്യാനാകില്ല. ഓടിപ്പിടിച്ച് ചെയ്യാവുന്ന സിനിമയല്ല.

Summary

Tomichan Mulakuppadam about #SG250 Ottakomban

No stories found.
The Cue
www.thecue.in