'തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരൂ', വാപ്പിച്ചിക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് ദുല്‍ഖറിന്റെ കുറിപ്പ്
Film Talks

'തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരൂ', വാപ്പിച്ചിക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് ദുല്‍ഖറിന്റെ കുറിപ്പ്

THE CUE

THE CUE

വാപ്പിച്ചിക്ക് ദുല്‍ഖറിന്റെ പിറന്നാള്‍ ആശംസ. ഈ സമയം വാപ്പിച്ചിക്കൊപ്പം ഉണ്ടാവാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷിക്കുന്നു എന്ന് ദുല്‍ഖര്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഇരുവരും ഒന്നിച്ചുളള ചിത്രത്തിനൊപ്പമായിരുന്നു കുറിപ്പ്.

ദുല്‍ഖറിന്റെ കുറിപ്പ്

വാപ്പിച്ചിക്ക് ജന്മദിനാശംസകള്‍! എനിക്കറിയാവുന്നതില്‍ ഏറ്റവും ബുദ്ധിയും അച്ചടക്കവുമുളള മനുഷ്യന്‍. എന്തിനും എനിക്കാശ്രയിക്കാന്‍ കഴിയുന്നയാള്‍. ക്ഷമയോടെ കേട്ട് കൊണ്ട് എന്നെ ശാന്തമാക്കുന്നയാള്‍. വാപ്പിച്ചിയാണെന്റെ സമാധാനം. ഓരോ ദിവസവും വാപ്പിച്ചിയുടെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ജീവിക്കാന്‍ ഞാന്‍ ശമിക്കുകയാണ്. ഈ സമയം വാപ്പിച്ചിയോടൊപ്പം ഉണ്ടാവാന്‍ കഴിഞ്ഞത് തന്നെ ഏറ്റവും വലിയ അനുഗ്രഹം. വാപ്പിച്ചിയെ മറിയത്തോടൊപ്പം കാണുന്നതാണ് ഏറ്റവും വലിയ സന്തോഷം. ജന്മദിനാശംസകള്‍ പാ. ചെറുപ്പമാകുന്തോറും ഇനി വരുന്ന തലമുറകളെയും പ്രചോദിപ്പിക്കുന്നത് തുടരൂ... ഞങ്ങള്‍ നിങ്ങളെ അളവില്ലാതെ സ്‌നേഹിക്കുന്നു.

69ാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയനടന് സിനിമാ ലോകവും ആശംസകള്‍ അറിയിച്ചുകൊണ്ടിരിക്കുകയാണ്

The Cue
www.thecue.in