'നിങ്ങളെ ഭ്രാന്തുപിടിപ്പിക്കുന്നവ ഇനിയുമുണ്ട്, കാത്തിരിക്കൂ'; വിമര്‍ശകര്‍ക്ക് മറുപടിയുമായി ദുര്‍ഗ
Film Talks

'നിങ്ങളെ ഭ്രാന്തുപിടിപ്പിക്കുന്നവ ഇനിയുമുണ്ട്, കാത്തിരിക്കൂ'; വിമര്‍ശകര്‍ക്ക് മറുപടിയുമായി ദുര്‍ഗ

THE CUE

THE CUE

നടി ദുര്‍ഗ കൃഷ്ണയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. താരത്തിന്റെ ഗ്ലാമറസ് മേക്കോവറാണ് ചര്‍ച്ചകള്‍ക്ക് കാരണം. ദുര്‍ഗയുടെ മേക്കോവറിനെ അഭിനന്ദിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വേഷധാരണത്തിന്റെ പേരില്‍ തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് ദുര്‍ഗ മറുപടിയും നല്‍കുന്നുണ്ട്. പ്രിയപ്പെട്ട ഹേറ്റേഴ്‌സ്, നിങ്ങളെ ഭ്രാന്ത്പിടിപ്പിക്കുന്നവ ഇനിയുമൊരുപാടുണ്ട്, ക്ഷമയോടെ കാത്തിരിക്കുക എന്ന കുറിപ്പോടെയായിരുന്നു ഫോട്ടോഷൂട്ടില്‍ നിന്നുള്ള ഒരു ചിത്രം താരം പങ്കുവെച്ചത്.

'ദ ബോസ് ബിച്ച്' എന്ന് പേരിട്ടിരിക്കുന്ന ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങളാണ് ദുര്‍ഗ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. ജിക്‌സണ്‍ ഫോട്ടോഗ്രഫിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. നിങ്ങള്‍ക്ക് പക്വതയായാല്‍, ഒരു കാര്യം തെളിയിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം നിശബ്ദതയാണെന്ന് തോന്നും എന്ന കുറിപ്പോടെയാണ് ദുര്‍ഗ മറ്റൊരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

The Cue
www.thecue.in