വിമിര്‍ശിച്ചവര്‍ക്ക് മറുപടിയായി വീഡിയോ; ട്രാക്ടറില്‍ നിലം ഉഴുതുമറിക്കുന്ന സല്‍മാന്‍ഖാന്‍

വിമിര്‍ശിച്ചവര്‍ക്ക് മറുപടിയായി വീഡിയോ; ട്രാക്ടറില്‍ നിലം ഉഴുതുമറിക്കുന്ന സല്‍മാന്‍ഖാന്‍

കര്‍ഷകര്‍ക്ക് ആദരമര്‍പ്പിച്ച് നടന്‍ സല്‍മാന്‍ ഖാന്‍ പങ്കുവെച്ച ചിത്രം നേരത്തെ വൈറലായിരുന്നു. ശരീരം മുഴുവന്‍ ചെളിപുരണ്ടിരിക്കുന്ന ഒരു ചിത്രമായിരുന്നു സല്‍മാന്‍ ഖാന്‍ പങ്കുവെച്ചത്. പന്‍വേലിലുള്ള അദ്ദേഹത്തിന്റെ ഫാംഹൗസില്‍ നിന്നെടുത്ത ചിത്രമായിരുന്നു ഇത്. പോസ്റ്റിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളും പരിഹാസങ്ങളും സല്‍മാന്‍ ഖാനെതിരെയുണ്ടായി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിമിര്‍ശിച്ചവര്‍ക്ക് മറുപടിയായി വീഡിയോ; ട്രാക്ടറില്‍ നിലം ഉഴുതുമറിക്കുന്ന സല്‍മാന്‍ഖാന്‍
കര്‍ഷകര്‍ക്ക് ആദരമര്‍പ്പിച്ച് സല്‍മാന്‍ ഖാന്‍; എന്ത് പ്രഹസനമാണെന്ന് സോഷ്യല്‍ മീഡിയ

ഫോട്ടോഷൂട്ടിന് വേണ്ടി ദേഹത്ത് ചെളി വാരിതേച്ചതാണെന്ന് ചിലര്‍ വിമര്‍ശിച്ചപ്പോള്‍, എന്ത് പ്രഹസനമാണെന്നായിരുന്നു മറ്റുചിലരുടെ കമന്റ്. ഇപ്പോള്‍ ട്രാക്ടറില്‍ നിലമുഴുത് മറിക്കുന്ന വീഡിയോയുമായാണ് താരം എത്തിയിരിക്കുന്നത്. ഫാമിങ് എന്ന കുറിപ്പോടെയാണ് ട്വിറ്ററില്‍ സല്‍മാന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചെളിയിലൂടെ താരം നടക്കുന്നതും വീഡിയോയില്‍ കാണാം.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സല്‍മാന്‍ ഖാന്‍ തന്റെ ഫാം ഹൗസിലെത്തിയത്. സഹോദരി അര്‍പ്പിത ഖാന്‍, ഭര്‍ത്താവ് ആയുഷ്മാന്‍ ശര്‍മ്മ അടക്കമുള്ളവര്‍ സല്‍മാനൊപ്പം ഫാം ഹൗസിലുണ്ട്.

No stories found.
The Cue
www.thecue.in