പിന്‍മാറ്റം താല്‍ക്കാലികം, വാരിയംകുന്നന്‍ ഉണ്ടെങ്കില്‍ തിരക്കഥാകൃത്തായി ഉണ്ടാകുമെന്ന് ഉറച്ച വിശ്വാസം: റമീസ്

പിന്‍മാറ്റം താല്‍ക്കാലികം, വാരിയംകുന്നന്‍ ഉണ്ടെങ്കില്‍ തിരക്കഥാകൃത്തായി ഉണ്ടാകുമെന്ന് ഉറച്ച വിശ്വാസം: റമീസ്
Summary

'അങ്ങനെ ആര്‍ക്കും എന്നെ ഇതില്‍ നിന്ന് മാറ്റാനാകില്ല, ഇത് ഞാന്‍ ഉണ്ടാക്കിയ പ്രൊജക്ടാണ്'

വാരിയംകുന്നന്‍ സിനിമയില്‍ നിന്ന് ആരും മാറ്റിയതല്ലെന്ന് സഹതിരക്കഥാകൃത്ത് റമീസ്. വാരിയംകുന്നന്‍ എന്ന പ്രൊജക്ട് തന്നിലൂടെ ഉണ്ടായതാണെന്നും റമീസ്. അങ്ങനെ ആര്‍ക്കും ഈ സിനിമയില്‍ നിന്ന് തന്നെ മാറ്റാനാകില്ല. മീഡിയാ വണ്‍ ചാനലിലാണ് റമീസിന്റെ പ്രതികരണം.

വാരിയംകുന്നന്‍ പിന്‍മാറ്റത്തെക്കുറിച്ച് റമീസ്

അങ്ങനെ ആര്‍ക്കും എന്നെ ഇതില്‍ നിന്ന് മാറ്റാനാകില്ല, ഇത് ഞാന്‍ ഉണ്ടാക്കിയ പ്രൊജക്ടാണ്. ഞാന്‍ വാരിയംകുന്നനെക്കുറിച്ച് മനസിലാക്കി, പഠിച്ചു. നാലഞ്ച് കൊല്ലം റിസര്‍ച്ച് ചെയ്തു. സ്‌ക്രിപ്‌റ്റെഴുതി. ഡയറക്ടറെ കണ്ടു. താരങ്ങളെ കണ്ടു. പ്രൊഡക്ഷന്‍ കമ്പനിക്കായി കുറച്ചുപേരെ കൂട്ടിച്ചേര്‍ത്തു. പ്രൊഡ്യൂസറെ കണ്ടെത്തിയതുമെല്ലാം ഞാന്‍ തന്നെയാണ്. അതുകൊണ്ട് മറ്റൊരാള്‍ക്ക് പിന്‍മാറ്റാന്‍ ആകില്ല. പിന്‍മാറിയതാണ്.

വാരിയംകുന്നനാണ് ആരോപണം ഉന്നയിക്കുന്നവരുടെ ശത്രു. വാരിയംകുന്നന്‍ എന്ന സിനിമയെ ഇല്ലാതാക്കാനുളള ശ്രമങ്ങളില്‍ ഞാന്‍ ഇരയാക്കപ്പെട്ടതാണ്. റമീസിനെ എതിരെയുള്ള ആരോപണങ്ങളില്‍ എന്ത് നിലപാടെടുക്കണമെന്ന് അവര്‍ക്ക് അറിയില്ലല്ലോ. എന്റെ നിരപരാധിത്വം എനിക്ക് ബോധ്യപ്പെടുത്തണമെന്ന് തോന്നി. ഞാന്‍ അതുകൊണ്ട് നിര്‍മ്മാതാവിന് കത്തയച്ചു. ആഷിക് അബുവിനെ അറിയിച്ചു. പിന്‍മാറ്റം താല്‍ക്കാലികമാണ്. വാരിയംകുന്നന്‍ എന്ന സിനിമ ഉണ്ടെങ്കില്‍ ഞാന്‍ ഉണ്ടാകുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. താലിബാന്‍ അനുകൂലിയാണെങ്കില്‍ സിനിമയില്‍ എത്തുമായിരുന്നില്ല. താലിബാന്‍ നിലപാടിനോട് വിയോജിപ്പുള്ള ആളാണ്.

റായ് ലക്ഷ്മിക്കെതിരായ ലൈംഗിക അതിക്രമത്തെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് അറിവില്ലാത്ത പ്രായത്തിലേതാണ്. അതിന് ക്ഷമാപണം നടത്തിയിരുന്നു. ആ സംഭവത്തിലെ സ്ത്രീവിരുദ്ധത മനസിലാക്കാനുള്ള പക്വത അന്നുണ്ടായിരുന്നില്ല. അയ്യേ എന്നാണ് ആ പോസ്റ്റ് ഇപ്പോള്‍ കണ്ടപ്പോള്‍ തോന്നിയിരുന്നത്. അതുകൊണ്ടാണ് മാപ്പ് പറഞ്ഞത്. ആഷിക് അബു ഉള്‍പ്പെടെയുള്ളവര്‍ക്ക് വിവാദം വേദനയുണ്ടാക്കി. ഒരു പാട് സമ്മര്‍ദ്ദങ്ങള്‍ക്കുള്ളില്‍ നിന്ന് സിനിമ ചെയ്യാനാകില്ലല്ലോ. പൊതുസമൂഹം എന്റെ നിലപാട് മനസിലാകട്ടെ എന്നാണ് ചിന്തിച്ചത്. പഴയകാല പോസ്റ്റിന്റെ പേരില്‍ ഞാന്‍ എന്ത് ശിക്ഷ അനുഭവിക്കണമെന്ന് പൊതുസമൂഹം തീരുമാനിക്കട്ടെ. പിന്‍മാറാമെന്ന് ആഷിഖ് അബുവിനോട് പറഞ്ഞത് ഞാനാണ്.

Related Stories

No stories found.
logo
The Cue
www.thecue.in