'അയാളെ സൂക്ഷിക്കണം', തന്റെ വ്യാജപ്രൊഫൈല്‍ ഉണ്ടാക്കി ആളുകളെ പറ്റിക്കുന്ന ഫോട്ടോഷൂട്ടുകാരനെ പൊളിച്ചടുക്കി മീരാനന്ദന്‍

'അയാളെ സൂക്ഷിക്കണം', തന്റെ വ്യാജപ്രൊഫൈല്‍ ഉണ്ടാക്കി ആളുകളെ പറ്റിക്കുന്ന ഫോട്ടോഷൂട്ടുകാരനെ പൊളിച്ചടുക്കി മീരാനന്ദന്‍

തന്റെ പേരില്‍ വ്യാജപ്രൊഫൈല്‍ ഉണ്ടാക്കി ആളുകളെ പറ്റിക്കുന്നയാള്‍ക്കെതിരെ നടി മീരാനന്ദന്‍. വ്യാജപ്രൊഫൈല്‍ ഉണ്ടാക്കി സ്വന്തമായ് തന്നെ മെസേജ് അയച്ച്, മീര നന്ദന്‍ മെസേജ് അയച്ചുവെന്ന് മറ്റുള്ളവരോട് പറഞ്ഞു നടക്കുകയാണെന്നും മീര ഫെയ്‌സ്ബുക്ക് ലൈവില്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'വിപിന്‍ എന്നാണ് ഇയാളുടെ പേര്, ഫോട്ടോഗ്രാഫറാണെന്നാണ് അറിഞ്ഞത്. മീരയൊക്കെ മെസേജ് അയക്കാറുണ്ട്, ഫോട്ടോ എടുക്കുമോ എന്ന് ചോദിക്കാറുണ്ടെന്നുമൊക്കെ ഇയാള്‍ മറ്റുള്ളവരോട് പറഞ്ഞു നടക്കുന്നതായി എന്റെ ഒരു സുഹൃത്ത് വിളിച്ചാണ് എന്നോട് പറയുന്നത്. ഇയാളെ അറിയുമോ എന്ന് ചോദിച്ചു, വിപിന്‍ എന്ന പേരില്‍ ഒരു ഫോട്ടോഗ്രാഫറെ എനിക്ക് അറില്ല.

മീരയൊക്കെ എന്റെ പുറകെ നടക്കുകയാണ് എന്റെ ഫോട്ടോഷൂട്ടിന് വേണ്ടിയെന്നാണ് മറ്റുള്ളവരോട് പറയുന്നത്. പലയാളുകള്‍ക്കും മെസേജിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് അയക്കാറുണ്ട് ഇയാള്‍, പക്ഷെ ഈ സ്‌ക്രീന്‍ഷോട്ടില്‍ കാണുന്ന മീരാനന്ദന്‍ എന്ന് പറയുന്ന പേജില്‍ ബ്ലൂ ടിക്ക് ഇല്ല. അതുകൊണ്ട് തന്നെ ഇത് വ്യാജ പ്രൊഫൈല്‍ ആണെന്നത് വ്യക്തമാണ്. ഞാന്‍ ഫെയ്‌സ്ബുക്കില്‍ തീരെ ആക്ടീവ് അല്ല. മെസേജോ കാര്യങ്ങളോ നോക്കാറുമില്ല.

ഫെയ്ക് പ്രൊഫൈല്‍ ഒക്കെ ഉണ്ടാക്കാന്‍ വിരുതനാണ് ഇയാള്‍ എന്നാണ് അറിയാന്‍ കഴിഞ്ഞത്. പാലക്കാട് സ്വദേശിയായ ഇയാള്‍ ദുബായിലാണുള്ളതെന്നാണ് പറയുന്നു. മറ്റുള്ളവരെ പറ്റിച്ച് ഇയാള്‍ക്ക് എന്താണ് നേടാന്‍ ഉള്ളതെന്ന് അറിയില്ല. ഞാന്‍ എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം മാത്രമാണ് ഫോട്ടോഷൂട്ട് നടത്താറുള്ളത്. അത് പറഞ്ഞ് ആരുടെയും പുറകെ നടക്കാറുമില്ല', ലൈവില്‍ മീരാനന്ദന്‍ പറയുന്നു.

ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് താനെന്നും, അതിന് ഇയാളുടെ പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാവരുടെയും സഹായം വേണമെന്നും മീര പറയുണ്ട്.

No stories found.
The Cue
www.thecue.in