വിജയ് സേതുപതി ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് ഹിന്ദുത്വസംഘടന, സൈബര്‍ ആക്രമണം

വിജയ് സേതുപതി ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് ഹിന്ദുത്വസംഘടന, സൈബര്‍ ആക്രമണം

ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന ആരോപണത്തില്‍ നടന്‍ വിജയ്‌സേതുപതിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ഫാന്‍സ് അസോസിയേഷന്‍ പരാതി നല്‍കി. ഒരു വര്‍ഷം മുമ്പ് ഒരു ചാനലില്‍ സംപ്രേഷണം ചെയ്ത 'നമ്മ ഊരു ഹീറോ' എന്ന ടിവി ഷോയില്‍ വിജയ് സേതുപതി പറഞ്ഞ പരാമര്‍ശമാണ് ഇപ്പോള്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അന്തരിച്ച നടനും തിരക്കഥാകൃത്തുമായ ക്രേസി മോഹന്‍ ദൈവത്തെ കുറിച്ച് പരിഹാസ രൂപേണ പറഞ്ഞ വാക്കുകള്‍ പരാമര്‍ശിച്ചു കൊണ്ടായിരുന്നു നടന്‍ പരിപാടിയില്‍ സംസാരിച്ചത്. ഹിന്ദു ക്ഷേത്രങ്ങളില്‍ വിഗ്രഹങ്ങളെ സ്‌നാനം ചെയ്യിക്കുന്നത് ഭക്തരെ കാണിക്കുമെന്നും, എന്നാല്‍ വസ്ത്രം ധരിപ്പിക്കുമ്പോള്‍ ക്ഷേത്രനട അടച്ചിടുമെന്നുമായിരുന്നു പരാമര്‍ശം. ഈ വീഡിയോ വീണ്ടും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നടന്‍ ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്നാരോപിച്ച് സൈബര്‍ ആക്രമണം ആരംഭിക്കുകയായിരുന്നു. ട്വിറ്ററില്‍ വിജയ് സേതുപതിക്കെതിരായ കാമ്പെയിനും ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് വിജയ് സേതുപതി ഫാന്‍സ് അസോസിയേഷന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്.

ഒരു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വീഡിയോ ഉപയോഗിച്ച് ഒരുവിഭാഗം ആളുകള്‍ നടനെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതായി പരാതിയില്‍ പറയുന്നു. ക്രേസി മോഹന്‍ എന്താണോ പറഞ്ഞത് അത് ആവര്‍ത്തിക്കുക മാത്രമാണ് നടന്‍ ചെയ്തത്. വിദ്വേഷ പരാമര്‍ശങ്ങളുടെ പരിധി കടക്കുകയാണ്, ഇത്തരം സന്ദേശങ്ങള്‍ നീക്കം ചെയ്യണമെന്നും, കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. പരാമര്‍ശത്തിന്റെ പേരില്‍ ടൃച്ചി ആസ്ഥാനമായ ആള്‍ ഇന്ത്യ ഹിന്ദു സഭ വിജയ്‌സേതുപതിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം നടന് പിന്തുണയുമായും നിരവധി ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. #WeSupportVijaySethupathi എന്ന ഹ്ഷ്ടാഗ് ട്വിറ്ററില്‍ ഇപ്പോള്‍ ട്രെന്‍ഡിങ്ങാണ്.

Related Stories

No stories found.
logo
The Cue
www.thecue.in