'വിശപ്പ് എന്ന ഒരു രോഗമുണ്ട്, അതിന് വാക്‌സിന്‍ കണ്ടെത്തിയിരുന്നെങ്കില്‍ എത്ര നല്ലതായിരുന്നു'; വിജയ് സേതുപതി

'വിശപ്പ് എന്ന ഒരു രോഗമുണ്ട്, അതിന് വാക്‌സിന്‍ കണ്ടെത്തിയിരുന്നെങ്കില്‍ എത്ര നല്ലതായിരുന്നു'; വിജയ് സേതുപതി

വിശപ്പിന് വാക്‌സിന്‍ കണ്ടെത്തിയിരുന്നെങ്കില്‍ എന്ന നടന്‍ വിജയ് സേതുപതിയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിരവധിയാളുകളുടെ ജീവിതത്തെയാണ് സാരമായി ബാധിച്ചിരിക്കുന്നത്. ദിവസ വേതന തൊഴിലാളികളായ ആയിരങ്ങള്‍ ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളുമില്ലാതെ ബുദ്ധിമുട്ടുകയാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഈ സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു വിജയ് സേതുപതിയുടെ ട്വീറ്റ്. 'വിശപ്പ് എന്നൊരു രോഗമുണ്ട്. അതിന് ഒരു വാക്‌സിന്‍ കണ്ടെത്തിയാല്‍ എത്ര നല്ലതായിരിക്കും... ദൈവമേ...'ട്വീറ്റില്‍ വിജയ് പറയുന്നു.

വിജയ് സേതുപതിയുടെ ട്വീറ്റിന് മറുപടിയുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. വിശപ്പില്ലാത്ത ലോകം ഇതുപോലെയായിരിക്കില്ലെന്നാണ് സംവിധായകന്‍ മോഹന്‍ ജി ട്വീറ്റ് ചെയ്തത്.

No stories found.
The Cue
www.thecue.in