ഉമ്മക്കൊപ്പം നോമ്പെടുത്ത കുട്ടിക്കാലം, മത്തനില താളിച്ച കറി പരിചയപ്പെടുത്തി അനു സിതാര

ഉമ്മക്കൊപ്പം നോമ്പെടുത്ത കുട്ടിക്കാലം, മത്തനില താളിച്ച കറി പരിചയപ്പെടുത്തി അനു സിതാര

സ്വന്തം യൂട്യൂബ് ചാനലുമായി നടി അനു സിത്താര. ഉമ്മ റുഖിയയ്‌ക്കൊപ്പം പാചകം ചെയ്യുന്ന വീഡിയോയാണ് ചാനലില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'എന്റെ ഉമ്മാന്റെ താളിപ്പ്' എന്ന് പേരിട്ടിരിക്കുന്ന വീഡിയോ, മത്തന്‍ ഇല കഞ്ഞിവെള്ളത്തില്‍ താളിച്ച് തയ്യാറാക്കുന്ന നാടന്‍ വിഭവമാണ് പരിചയപ്പെടുത്തുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുട്ടിക്കാലത്തെ നോമ്പുകാലത്ത് തന്റെ പ്രിയവിഭവമായിരുന്നു ഇതെന്ന് വീഡിയോയില്‍ അനു പറയുന്നുണ്ട്. 'നോമ്പുകാലമാകുമ്പോള്‍ എനിക്കെന്റെ കുട്ടിക്കാലം ഓര്‍മ വരും. ചെറുപ്പത്തില്‍ ഉമ്മ എന്ന് വിളിക്കുന്ന ഉമ്മൂമ്മ നോമ്പെടുക്കുന്നത് കണ്ടിട്ടാണ് ഞാന്‍ നോമ്പെടുത്ത് തുടങ്ങിയത്. അതിരാവിലെ എഴുന്നേറ്റ് ഭക്ഷണം കഴിച്ച് ശീലമുണ്ടായിരുന്നില്ല. ആ സമയത്ത് ഉമ്മ മത്തന്‍ ഇല താളിച്ച് എന്ന ഒരു കറിയുണ്ടാക്കി, മടിയിലിരുത്തി ചോറ് വാരി തരുമായിരുന്നു', അനു സിത്താര പറയുന്നു.

ഉമ്മക്കൊപ്പം നോമ്പെടുത്ത കുട്ടിക്കാലം, മത്തനില താളിച്ച കറി പരിചയപ്പെടുത്തി അനു സിതാര
'ഫഹദ്, മോഹന്‍ലാല്‍ കഴിഞ്ഞാല്‍ മലയാളത്തിലെ ഏറ്റവും മികച്ച നാച്ചുറല്‍ ആക്ടര്‍'

ഉമ്മയാണ് വീഡിയോയില്‍ മത്തന്‍ ഇല താളിച്ചത് തയ്യാറാക്കുന്നത്. പാചകത്തിനൊപ്പം അനു സിത്താരയുടെ അനുജത്തി അനു സോനാരയുടെ പാട്ടും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വീഡിയോ കാണാം:

Related Stories

No stories found.
logo
The Cue
www.thecue.in