'ഞങ്ങളെ കൊണ്ടാണ് നിങ്ങള്‍ ജീവിച്ചുപോകുന്നത്', ഇന്റര്‍വ്യൂ നല്‍കാത്തതിന് ഭീഷണിയും വ്യാജവാര്‍ത്തകളുമെന്ന് വിജയ് ദേവരകൊണ്ട
Film Talks

'ഞങ്ങളെ കൊണ്ടാണ് നിങ്ങള്‍ ജീവിച്ചുപോകുന്നത്', ഇന്റര്‍വ്യൂ നല്‍കാത്തതിന് ഭീഷണിയും വ്യാജവാര്‍ത്തകളുമെന്ന് വിജയ് ദേവരകൊണ്ട

THE CUE

THE CUE

വ്യാജവാര്‍ത്തകളും ഗോസിപ്പും പ്രചരിപ്പിക്കുന്ന മാധ്യമസ്ഥാപനങ്ങള്‍ക്കും വെബ് സൈറ്റുകള്‍ക്കും എതിരെ ആഞ്ഞടിച്ച് തെലുങ്ക് താരം വിജയ് ദേവരകൊണ്ട. 'സത്യത്തിന്റെ കാവല്‍ക്കാര്‍ ആകേണ്ടവര്‍ നുണകള്‍ പ്രചരിപ്പിച്ചും വിശ്വാസ വഞ്ചന നടത്തിയും സമൂഹത്തെ അപായപ്പെടുത്തുമ്പോള്‍ പ്രതികരിക്കേണ്ടത് ഉത്തരവാദിത്വമാണ്.' ഇത്തരമൊരു മുഖവുരയോടെയാണ് 'കില്‍ ഫേക്ക് ന്യൂസ്' എന്ന വീഡിയോ വിജയ് ദേവരകൊണ്ട സ്വന്തം യൂട്യൂബ് ചാനലില്‍ അപ് ലോഡ് ചെയ്തിരിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിജയ് ദേവരകൊണ്ട പറയുന്നത്;

'നിങ്ങള്‍ക്ക് ഇനിയും എന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ നോക്കാം, സ്വാഗതം. എന്റെ പ്രതിഛായ തകര്‍ക്കൂ, അപവാദങ്ങള്‍ എന്നെക്കുറിച്ച് എഴൂതൂ.

അഭിമുഖങ്ങള്‍ നല്‍കിയില്ലെങ്കില്‍ ചില മാധ്യമങ്ങള്‍ ഭീഷണിപ്പെടുത്തുന്നു. പുതിയ റിലീസുകള്‍ക്കെതിരെ നീങ്ങുന്നു. മോശം റേറ്റിംഗ് നല്‍കുന്നു. ഇതിന് നിങ്ങള്‍ക്ക് എന്താണ് യോഗ്യത. ആകെ 2200 പേരെയാണ് സഹായിച്ചതെന്ന് നിങ്ങളെഴുതി. 2200 കുടുംബങ്ങളെയാണ് ഞങ്ങള്‍ സഹായിച്ചത്. സത്യം അറിയണമെങ്കില്‍ ഖമ്മത്തിലെ വീട്ടുകാരോട് ചോദിക്കൂ. പാവപ്പെട്ടവരെ അപമാനിക്കുന്ന വാര്‍ത്തകള്‍ ഇനിയും കൊടുത്താല്‍ ജനം നിങ്ങള്‍ക്കെതിരെ തിരിയും. ഞങ്ങള്‍ പരസ്യം നല്‍കുന്നത് കൊണ്ടാണ് നിങ്ങള്‍ അതിജീവിക്കുന്നത്.'

The Cue
www.thecue.in