മനുഷ്യത്വമാണ് മതത്തെക്കാള്‍ പ്രധാനമെന്ന് നമ്മുടെ കുട്ടികള്‍ തിരിച്ചറിയും, ജ്യോതികക്ക് സൂര്യയുടെ പിന്തുണ

മനുഷ്യത്വമാണ് മതത്തെക്കാള്‍ പ്രധാനമെന്ന് നമ്മുടെ കുട്ടികള്‍ തിരിച്ചറിയും, ജ്യോതികക്ക് സൂര്യയുടെ പിന്തുണ

ക്ഷേത്രങ്ങള്‍ പരിപാലിക്കപ്പെടുന്നത് പോലെ ആശുപത്രികളും സ്‌കൂളുകളും സംരക്ഷിക്കപ്പെടണമെന്ന നടി ജ്യോതികയുടെ പരാമര്‍ശം തമിഴ്‌നാട്ടില്‍ വിവാദമായിരുന്നു. സിനിമാ ചിത്രീകരണത്തിനിടെ തഞ്ചാവൂരിലെ ആശുപത്രികള്‍ സന്ദര്‍ശിച്ചപ്പോള്‍ എത്രമാത്രം വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസിലായി, ക്ഷേത്രങ്ങള്‍ കൊട്ടാരം പോലെ സംരക്ഷിക്കപ്പെടുമ്പോള്‍ കുഞ്ഞുങ്ങള്‍ പിറന്നുവീഴുന്നത് മോശം അന്തരീക്ഷത്തിലാണെന്നായിരുന്നു ജ്യോതികയുടെ വിമര്‍ശനം. ജ്യോതികക്കെതിരെ ഹിന്ദുത്വ സംഘടനകളും ജാതിസംഘടനകളും രംഗത്ത് വന്നതിന് പിന്നാലെ പിന്തുണയുമായി ഭര്‍ത്താവും നടനുമായ സൂര്യ. ജ്യോതികയുടെ വാദങ്ങളെ പിന്തുണച്ചും മതപരമായി വ്യാഖ്യാനിച്ചവരെ വിമര്‍ശിച്ചും സൂര്യ തന്റെ പ്രസ്താവന ട്വീറ്റ് ചെയ്തു.

സൂര്യ പറയുന്നത്

സ്‌കൂളുകളെയും ആശുപത്രികളെയും ക്ഷേത്രങ്ങളെ പോലെ കാണണമെന്നാണ് ജ്യോതിക പറഞ്ഞത്. ഇത് ചിലര്‍ ദുഷ്ടലാക്കോടെ വ്യാഖ്യാനിച്ചു. വിവേകാനന്ദന്‍ ഉള്‍പ്പെടെ പങ്കുവച്ച കാഴ്ചപ്പാടാണിത്. മനുഷ്യത്വമാണ് മതത്തെക്കാള്‍ പ്രധാനമെന്ന് നമ്മുടെ മക്കള്‍ തിരിച്ചറിയും. മനുഷ്യരെ സേവിക്കുന്നത് ദൈവത്തെ സേവിക്കുന്നതിന് തുല്യമാണ്. നമ്മുടെ പൂര്‍വികരും ഇതേ വിശ്വാസത്തെയാണ് പിന്തുടര്‍ന്നിരുന്നത്. ഞാനും കുടുംബവും ജ്യോതികയുടെ പ്രസ്താവനയ്‌ക്കൊപ്പമാണ്. ഇത് ആത്മീയാചാര്യന്‍മാര്‍ പഠിപ്പിച്ച കാര്യമാണ്. ഞങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ സമയം ചെലവഴിക്കുന്നുണ്ട്. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി.

ജ്യോതിക നായികയായ പൊന്‍മകള്‍ വന്താല്‍ തിയറ്ററുകള്‍ക്ക് പകരം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാനുള്ള തീരുമാനവുമായി ബന്ധിപ്പിച്ചും ജ്യോതികക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. സൂര്യയുടെ സിനിമകള്‍ തിയറ്ററില്‍ റിലീസ് ചെയ്യില്ലെന്നാണ് തിയറ്റുടമകളുടെ സംഘടനയുടെ തീരുമാനം. എന്നാല്‍ മുപ്പതിലേറെ നിര്‍മ്മാതാക്കള്‍ സൂര്യക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

മനുഷ്യത്വമാണ് മതത്തെക്കാള്‍ പ്രധാനമെന്ന് നമ്മുടെ കുട്ടികള്‍ തിരിച്ചറിയും, ജ്യോതികക്ക് സൂര്യയുടെ പിന്തുണ
സൂര്യയുടെ സിനിമകള്‍ വിലക്കാനാകില്ല, തിയറ്ററുകള്‍ ഒഴിവാക്കി റിലീസിന് കൂടുതല്‍ നിര്‍മ്മാതാക്കള്‍

ജ്യോതികയുടെ പ്രസ്താവന

രാച്ചസി എന്ന സിനിമക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് സ്വീകരിച്ചുള്ള പ്രസംഗമാണ് വിവാദമായത്. ക്ഷേത്രങ്ങള്‍ക്ക് സംഭാവന നല്‍കുന്നതിന് മാത്രമല്ല സ്‌കൂളുകളും ആശുപത്രികളും ഉണ്ടാക്കാനും ജനങ്ങള്‍ മനസുവെക്കണം. അത് പ്രധാനമാണ് എന്നായിരുന്നു പ്രസംഗത്തില്‍ ജ്യോതിക സൂചിപ്പിച്ചത്. ശരവണന്‍ സംവിധാനം ചെയ്യുന്ന സിനിമ തഞ്ചാവൂരില്‍ ചിത്രീകരിക്കുന്നതിനിടെയാണ് ആശുപത്രികളുടെ ശോചനീയാവസ്ഥ ജ്യോതികയുടെ ശ്രദ്ധയില്‍പ്പെട്ടത്. ആശുപത്രിയില്‍ സ്ത്രീകള്‍ക്ക് പ്രത്യേകം പ്രസവ വാര്‍ഡ് ഇല്ലാത്തതും, വൃത്തിഹീനമായ സാഹചര്യത്തില്‍ കുട്ടികള്‍ ജനിച്ചുവീഴുന്നതുമാണ് ജ്യോതികയെ സ്പര്‍ശിച്ചത്.

മനുഷ്യത്വമാണ് മതത്തെക്കാള്‍ പ്രധാനമെന്ന് നമ്മുടെ കുട്ടികള്‍ തിരിച്ചറിയും, ജ്യോതികക്ക് സൂര്യയുടെ പിന്തുണ
സൂര്യയുടെ ഒരു സിനിമയും ഇനി തിയറ്റര്‍ കാണില്ല, കടുത്ത തീരുമാനവുമായി തമിഴ്‌നാട്ടിലെ തിയറ്ററുടമകള്‍

Related Stories

No stories found.
logo
The Cue
www.thecue.in