‘രേഖകള്‍ തിരുത്തിയെന്ന ഷെയ്‌ന്റെ ആരോപണം നുണ’;  45 ലക്ഷം വാഗ്ദാനം ചെയ്തിട്ടില്ലെന്ന് ‘ഉല്ലാസം’ നിര്‍മാതാക്കള്‍

‘രേഖകള്‍ തിരുത്തിയെന്ന ഷെയ്‌ന്റെ ആരോപണം നുണ’; 45 ലക്ഷം വാഗ്ദാനം ചെയ്തിട്ടില്ലെന്ന് ‘ഉല്ലാസം’ നിര്‍മാതാക്കള്‍

'ഉല്ലാസം' എന്ന സിനിമയ്ക്കായി 45 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന ഷെയ്ന്‍ നിഗമിന്റെ പ്രസ്താവന കള്ളമാണെന്ന് നിര്‍മാതാക്കള്‍. 25 ലക്ഷം രൂപ മാത്രമേ കരാറില്‍ പറഞ്ഞിട്ടുള്ളൂ. ഇത് സംബന്ധിച്ച രേഖകള്‍ അസോസിയേഷനിലുണ്ട്. രേഖകള്‍ തിരുത്തിയെന്ന ഷെയ്‌ന്റെ ആരോപണം കള്ളമാണെന്നും ആവശ്യമുണ്ടെങ്കില്‍ രേഖകള്‍ പുറത്തുവിടുമെന്നും നിര്‍മ്മാതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘രേഖകള്‍ തിരുത്തിയെന്ന ഷെയ്‌ന്റെ ആരോപണം നുണ’;  45 ലക്ഷം വാഗ്ദാനം ചെയ്തിട്ടില്ലെന്ന് ‘ഉല്ലാസം’ നിര്‍മാതാക്കള്‍
ആദ്യം ഉല്ലാസം ഡബ്ബിംഗ് പിന്നീട് ചര്‍ച്ച, ഷെയിന്‍ നിഗത്തിന് മുന്നില്‍ ഉപാധിയുമായി നിര്‍മ്മാതാക്കള്‍

ഡബ്ബിംഗിനും പ്രമോഷന്‍ പരിപാടികള്‍ക്കുമെല്ലാം ഏത് സമയത്തും എത്തിക്കോളാമെന്നുള്‍പ്പെടെയാണ് കരാറിലുണ്ടായിരുന്നത്. ഇതാണ് ഷെയ്ന്‍ ഇപ്പോള്‍ ലംഘിച്ചിരിക്കുന്നതെന്നും നിര്‍മാതാക്കള്‍ ആരോപിക്കുന്നു. ഡബ്ബിങ്ങിന്റെ കാര്യത്തില്‍ താരസംഘടനയായ അമ്മ പറയുന്നത് പോലെ ചെയ്യാമെന്നാണ് ഷെയ്ന്‍ നല്‍കിയിരിക്കുന്ന മറുപടിയെന്നും അമ്മയുടെ പ്രതികരണമനുസരിച്ച് വേണ്ടത് ചെയ്യുമെന്നും നിര്‍മാതാക്കള്‍ പറയുന്നു. അമ്മയുടെ നിര്‍വ്വാഹക സമിതി യോഗം ഇന്ന് കൊച്ചിയില്‍ ചേരുന്ന സാഹചര്യത്തിലാണ് നിര്‍മ്മാതാക്കളുടെ പ്രതികരണം.

'ഈട' എന്ന സിനിമയ്ക്കായി ഷെയ്ന്‍ വാങ്ങിയത് 15 ലക്ഷം രൂപയായിരുന്നു. ആ കാലയവളില്‍ ഷെയ്ന്‍ അഭിനയിച്ച എല്ലാ സിനിമകള്‍ക്കും വാങ്ങിയിരുന്നത് 15 ലക്ഷം രൂപയാണ്. അതിനൊരു മാറ്റം വന്നത് വലിയ പെരുന്നാള്‍ എന്ന സിനിമയിലാണ്. 2018 ല്‍ ഒപ്പിട്ട കരാറില്‍ 30 ലക്ഷം മേടിച്ചു. എന്നാല്‍ പിറ്റേമാസം ഒപ്പിട്ട കുമ്പളങ്ങി നൈറ്റ്‌സില്‍ 15 ലക്ഷം രൂപയാണ് ഷെയ്ന്‍ പ്രതിഫലമായി മേടിച്ചത്. എന്നാല്‍ അതൊരു സൗഹൃദത്തിന്റെ പേരിലാകാം ചെറിയൊരു പ്രതിഫലം വാങ്ങിയത്. എന്നാല്‍ ആ കാലയളവില്‍ ചെയ്ത ഇഷ്‌ക് എന്ന സിനിമയ്ക്ക് 25 ലക്ഷം രൂപയാണ് മേടിച്ചത്. എന്നാല്‍ അതിനെല്ലാം മുന്‍പ് കരാറുറപ്പിച്ച സിനിമയ്ക്കായി 45 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെടുന്നത് കരാറിന് നിരയ്ക്കുന്നതല്ലെന്നും നിര്‍മാതാക്കള്‍ ആരോപിക്കുന്നു.

‘രേഖകള്‍ തിരുത്തിയെന്ന ഷെയ്‌ന്റെ ആരോപണം നുണ’;  45 ലക്ഷം വാഗ്ദാനം ചെയ്തിട്ടില്ലെന്ന് ‘ഉല്ലാസം’ നിര്‍മാതാക്കള്‍
ഷെയിന്‍ നിഗത്തിനെതിരെ തിയറ്ററുടമകളുടെ സംഘടന, മൂന്ന് സിനിമകള്‍ മുടക്കിയത് ഉത്തരവാദിത്വമില്ലായ്മ

45 ലക്ഷം രൂപ എന്നത് ഷെയ്ന്‍ ഈ വര്‍ഷം ചെയ്യാനായി കരാര്‍ ഒപ്പിട്ട ഖുര്‍ബാനി എന്ന ചിത്രത്തിന്റെ പ്രതിഫലത്തുകയാണ്. രേഖകളില്‍ തിരുത്തലുകള്‍ വരുത്തിയെന്ന് മനസിലായിട്ടുണ്ടെന്നുള്ള അമ്മ പ്രതിനിധി ഇടവേള ബാബു മുന്‍പ് പറഞ്ഞ സാഹചര്യത്തിലാണ് ഇപ്പോള്‍ വിശദീകരണം നടത്തുന്നതെന്നും നിര്‍മാതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

ഉല്ലാസം സിനിമ ഡബ്ബിംഗ് പൂര്‍ത്തിയാക്കാതെ ഷെയിന്‍ നിഗം നല്‍കിയ കത്ത് പരിഗണിക്കേണ്ട എന്ന നിലപാടിലാണ് നിര്‍മ്മാതാക്കളുടെ സംഘടന. വെയില്‍, ഉല്ലാസം, കുര്‍ബാനി എന്നീ സിനിമകളുമായി ബന്ധപ്പെട്ടാണ് തര്‍ക്കം നിലനില്‍ക്കുന്നത്. ഉല്ലാസം എന്ന സിനിമയുടെ പ്രതിഫലത്തെ ചൊല്ലിയാണ് തര്‍ക്കം. നിര്‍മ്മാതാക്കള്‍ വ്യാജരേഖയുണ്ടാക്കിയെന്നും പ്രതിഫലം ഉറപ്പുനല്‍കിയത് പ്രകാരം നല്‍കിയില്ലെന്നും ദ ക്യു അഭിമുഖത്തില്‍ ഷെയിന്‍ നിഗം പറഞ്ഞിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in