‘നല്ല സിനിമകളുമായി  സജീവമാകാന്‍ ശ്രമിക്കുകയാണ്, തരികിട പണികള്‍ ചെയ്ത് പണിയരുത്’; വ്യാജന്മാര്‍ക്കെതിരെ മണിക്കുട്ടന്‍

‘നല്ല സിനിമകളുമായി സജീവമാകാന്‍ ശ്രമിക്കുകയാണ്, തരികിട പണികള്‍ ചെയ്ത് പണിയരുത്’; വ്യാജന്മാര്‍ക്കെതിരെ മണിക്കുട്ടന്‍

സിനിമാ താരങ്ങളുടെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളുണ്ടാക്കുന്നതിനെ കുറിച്ച് അടുത്തിടെ വ്യാപകമായ പരാതികളുയര്‍ന്നിരുന്നു. ഉണ്ണി മുകുന്ദന്റെയും ബാലതാരം സനൂപ് സന്തോഷിന്റെയും പേരില്‍ വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവരും പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇപ്പോഴിതാ തന്റെ പേര് ഉപയോഗിക്കുന്ന വ്യാജന്മാരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി മണിക്കുട്ടനും രംഗത്തെത്തിയിട്ടുണ്ട്.

ഫേസ്ബുക്കലും ഇന്‍സ്റ്റിയിലുമായി പല വ്യാജന്മാരെയും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെന്നും ബന്ധപ്പെട്ട വകുപ്പില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മണിക്കുട്ടന്‍ വ്യക്തമാക്കി. ആരും സ്വയം കബളിപ്പിക്കപ്പെടാതെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുന്ന താരം ഒരു വ്യാജ അക്കൗണ്ടിലെ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും പങ്കുവെച്ചിട്ടുണ്ട്.

ഒരു പ്രത്യേക അറിയിപ്പായി കണക്കാക്കുക. എനിക്ക് ആകെ ഉള്ള ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ് ഇതാണ്. ഇത് കൂടാതെ ഇന്‍സ്റ്റയിലും മറ്റുമായി പലവിധ അക്കൗണ്ടുകള്‍ വഴിക്കു താഴെ കാണുന്ന തരത്തിലുള്ള പലവിധ പ്രവര്‍ത്തനങ്ങളും നടക്കുന്നതായി എന്റെശ്രദ്ധയില്‍പെടുന്നുണ്ട്, എന്നാല്‍ കഴിയുന്ന രീതിയില്‍ ബന്ധപ്പെട്ട വകുപ്പില്‍ പരാതിപ്പെട്ടിട്ടുണ്ട്. ആരും സ്വയം കബിളിക്കപ്പെടാതെ സൂക്ഷിക്കുക.... കുറച്ചു നല്ല പ്രൊജെക്ടുകളുമായി സിനിമയില്‍ സജീവമാകാനുള്ള എന്റെ ശ്രമത്തിനിടയ്ക്കു ഇത് പോലെയുള്ള തരികിടകള്‍ ചെയ്തു എനിക്കിട്ടു പണിയാന്‍ നോക്കുന്നത് വളരെ ദുഖകരമാണ്.ഒപ്പമുണ്ടാകണം മാമാങ്കത്തിന്

മണിക്കുട്ടന്‍

മുന്‍പ് സനൂപ് സന്തോഷിന്റെ പേരില്‍ വ്യാജ വാട്സ് ആപ്പ് അക്കൗണ്ടുണ്ടാക്കിയ മലപ്പുറം പൊന്നാനി സ്വദേശിയായ രാഹുലിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സഹോദരന്‍ വിളിച്ച് സംസാരിക്കുന്നതായും മറ്റു നടികളുടെ നമ്പര്‍ ചോദിക്കുന്നതായും സനുഷയോട് പല നടികളും പറഞ്ഞതായിരുന്നു സംശയത്തിനിടയാക്കിയത്. തുടര്‍ന്ന് സനൂപിന്റെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in