ഗ്രാമവും കവലയും ‘ഒറിജിനലാക്കി’ സെറ്റിടുമ്പോള്‍, നിമേഷ് താനൂര്‍ അഭിമുഖം 

ഗ്രാമവും കവലയും ‘ഒറിജിനലാക്കി’ സെറ്റിടുമ്പോള്‍, നിമേഷ് താനൂര്‍ അഭിമുഖം 

മനോഹരം എന്ന സിനിമയില്‍ ചിറ്റിലഞ്ചേരി എന്ന ഗ്രാമവും കവലയും കടകളും ഒറിജിനല്‍ അല്ലെന്ന് പിടികിട്ടാത്ത വിധം ഒരുക്കിയത് നിമേഷ് താനൂര്‍ എന്ന ആര്‍ട് ഡയരക്ടര്‍ ആണ്. സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന സിനിമയില്‍ പുഴയിലേക്ക് മറിയുന്ന ലോറിയിലും മദ്യലോഡിലും നിമേഷിന്റെ കലാസംവിധാന മികവുണ്ട്. നിമേഷ് താനൂര്‍ സംസാരിക്കുന്നു

Q

മനോഹരം ഡിജിറ്റലിലേക്കുള്ള മാറ്റം ഭയക്കുന്ന ആര്‍ട്ടിസ്റ്റിന്റെ കഥയാണ്. ആര്‍ട്ട് ഡയറക്ടര്‍ ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ നിമേഷിനെ എങ്ങനെയാണ് കണക്ട് ചെയ്യുന്നത്?

A

എല്ലാ ആര്‍ട്ടിസ്റ്റിലും ചെറിയ അനുഭവങ്ങള്‍ ഉണ്ടാകുമല്ലോ. ഞാനും പണ്ട് ചുവരെഴുതാന്‍ പോയിട്ടുണ്ട്. സാധാരണ ഫിഗര്‍ ചെയ്യാന്‍ നമുക്ക് ആദ്യം തരാറില്ല. നമ്മള്‍ അസിസ്റ്റ് ചെയ്ത് പോകുക എന്നെ ഉള്ളു. ആദ്യം കുറെ അവഗണനയും അല്ലെങ്കില്‍ നമ്മള്‍ അത് ചെയ്യാന്‍ വേണ്ടി ആഗ്രഹിച്ചു നിക്കുന്നതാണ് പക്ഷേ പറയില്ല അവര്‍ നമ്മുടെ ചീഫ് ആയി നിക്കുന്ന ആള്‍ ഇത് ചെയ്‌തോ എന്നു പറയുകയില്ല. ആ അവസരം കിട്ടുമ്പോഴാണ് നമുക്ക് അത് മുതലെടുക്കാന്‍ പറ്റുകയുള്ളു. എന്നെങ്കിലും ഒരു സാഹചര്യത്തില്‍ ഒരു അവസരം വരുമ്പോള്‍ മുതലെടുക്കാവുന്ന രീതിയില്‍ വര്‍ക്ക് ചെയ്യാം എന്നെ ഉള്ളു. പിന്നെ ടെക്നോളജിയുടെ വളര്‍ച്ചയില്‍ അപ്പോഴത്തേക്ക് ഞാന്‍ ഏകദേശം ഈ ചുവരെഴുത്ത് പരിപാടി ഒക്കെ നിന്ന് സിനിമയിലേക്ക് എത്തിയിരുന്നു. അപ്പോള്‍ അതുകൊണ്ട് വല്ലാതെ അത് അനുഭവത്തിലേക്ക് വന്നിട്ടില്ല. ടെക്നോളജി വളര്‍ന്ന ശേഷം നമുക്ക് വര്‍ക്ക് നഷ്ടപ്പെടുക എന്നത്. പ്രിന്റിങ്ങും ഫ്‌ലെക്‌സ് പ്രിന്റിങ്ങും സാങ്കേതിക വിദ്യ സജീവമാകുന്നതിനു മുമ്പ് തന്നെ സിനിമയിലേക്ക് എത്തിയിട്ടുണ്ട്. അപ്പോള്‍ ആ ഒരു ഫീല്‍ അനുഭവിച്ചിട്ടില്ല.

Q

വിനീത് ശ്രീനിവാസനൊപ്പം നാലാമത്തെ ചിത്രമാണ്?

A

വിനീതിന്റെ കൂടെ നാലാമത്തെ ചിത്രമല്ല ശരിക്കും. മലര്‍വാടി ആര്‍ട്സ് ക്ലബ് മുതലേ ഉണ്ട്. വിനീതിന്റെ ഒരുവിധം എല്ലാ പടത്തിലും ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അരവിന്ദന്റെ അതിഥികളില്‍ ഒരു വീടാണ് ലോഡ്ജ് ആക്കി മാറ്റിയത്. അരവിന്ദന്റെ അതിഥികള്‍ സിനിമയില്‍ നോപുര സെറ്റ് ഇടാന്‍ കേരളം മുഴുവന്‍ പോയി, പിന്നീട് തമിഴ്നാട്ടില്‍ ഒരു റിസോര്‍ട്ടില്‍ വേസ്റ്റ് ഇടുന്ന സ്ഥലം ആണ് നോപുര സെറ്റ് ഇട്ടത്. ഇത് കണ്ടിട്ട് വിനീത് എന്നോട് ഒരു സിനിമ ചെയ്ത് തരുമോ എന്ന് ചോദിച്ചു. ഞാന്‍ ഞെട്ടി പോയി. അവന്റെ ഒരു പടം ചെയ്യാന്‍ നമ്മളോട് ഇങ്ങനെ ചോദിക്കേണ്ട കാര്യമില്ലല്ലോ. ആ വര്‍ക്ക് കണ്ട് ഇഷ്ടം തോന്നിയിട്ടുണ്ടാകും. ഈ സിനിമയും വിനീത് തന്നെയാണ് സജസ്റ്റ് ചെയ്തത്.

Q

മനോഹരത്തില്‍ ബോര്‍ഡുകളും ചിത്രങ്ങളും വരയുമടക്കം എന്തൊക്കെയാണ് സിനിമക്ക് വേണ്ടി ചെയ്തത്.?

A

മനു എന്ന കഥാപാത്രത്തിന്റെ പഴയ കാലഘട്ടത്തില്‍ അച്ഛന്‍ നടത്തിയിരുന്ന ആര്‍ട്‌സ് ബില്‍ഡിങ് ഡയറക്ടര്‍ പറഞ്ഞത് കോണ്ക്രീറ്റ് ബില്ഡിങ്ങിന്റെ മുകളില്‍ ചെറിയ മുറി സെറ്റ് ചെയ്യണം എന്നായിരുന്നു. നമ്മള്‍ ഡയറക്ടറുമായി സംസാരിക്കുകയും ഒരു പഴയ ബില്ഡിങ്ങിലേക്ക് ആയിക്കഴിഞ്ഞാല്‍ പാരമ്പര്യം എന്നത് ലഭിക്കുമെന്നുള്ളത് കൊണ്ടും അച്ഛന്‍ ആര്‍ട്ടിസ്റ്റ് ആണെന്ന് പെട്ടെന്ന് അടയാളപെടുത്താന്‍ ചെയ്യാന്‍ കഴിയുന്നത് കൊണ്ടുമാണ്. ഞാന്‍ തിരൂരില്‍ ചെയ്തിരുന്ന കലാ ആര്‍ട്സ് എന്നൊരു സ്ഥാപനം ഉണ്ടായിരുന്നു. സുഹൃത്ത് ശ്രീജിത്തിനൊപ്പം ചെയ്തിരുന്നതാണ്. പഠന സമയത്തും ഇതുപോലെ പല ആര്‍ട്‌സിലും ജോലി ചെയ്തിരുന്നു. ഞാന്‍ മലപ്പുറം ജില്ല ആയതുകൊണ്ട് ഫുട്ബോള്‍ കളി വരുന്ന സമയത്ത് അവിടുത്തെ ഒരുപാട് ബോര്‍ഡുകള്‍ വരയ്ക്കാനും ഫിഗര്‍ ചെയ്യാനും ഉണ്ടാകും. അതുകൊണ്ട് ഒരു പഴയ കലാകാരന്‍ എങ്ങനെയായിരിക്കും എന്ന ഓര്‍മ ഉണ്ട്. അത് നമ്മുടെ അനുഭവത്തിലൂടെ പോയതാണ്. വികസനത്തിന്റെ കാര്യം അടയാളപ്പെടുത്താനും ശ്രമിച്ചിട്ടുണ്ട്. ഒരുഭാഗം പൊളിഞ്ഞു കിടക്കുന്ന ബില്‍ഡിങ്ങില്‍ ഒരു വായനശാലയുടെ ബോര്‍ഡാണ്. നമ്മുടെ ജീവിതതത്തിനിടയില്‍ ഒഴിവായിക്കൊണ്ടിരിക്കുന്ന ഒന്നാണ് വായനശാല, ക്ലബ് തുടങ്ങിയവയൊക്കെ. വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഒതുങ്ങി തീരുമ്പോള്‍ ഇതൊക്കെ പ്രധാനമാണ്. പിന്നെ അക്ഷയ സെന്റര്‍ ഒരു കല്യാണ മണ്ഡപത്തിലാണ് സെറ്റ് ഇട്ടത്. അലിഭായ് ടെ ഗോഡൗണും അതിലേക്കുള്ള സ്ട്രീറ്റും കോയമ്പത്തൂര്‍ പോത്തനൂരിലാണ് സെറ്റ് ഇട്ടത്.

Q

ചിറ്റിലഞ്ചേരി എന്ന ഗ്രാമത്തില്‍ എന്തൊക്കെ ഒരുക്കങ്ങളാണ് സിനിമയ്ക്ക് വേണ്ടി ചെയ്തത്.?

A

പാലക്കാടിന്റെ പൈതൃകം കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. മഞ്ഞയും, നീലയും എന്ന കളര്‍ സ്‌കീം ഉപയോഗിച്ചിട്ടുണ്ട്. ചിറ്റിലഞ്ചേരിയിലെ കവല എന്നു പറയുന്നത് ചിറ്റിലഞ്ചേരിയിലല്ല ഷൂട്ട് ചെയ്തത് അവിടുന്ന് അല്‍പ്പം മാറി വണ്ടാഴിയിലാണ് ഷൂട്ട് ചെയ്തത്. അവിടം ചിറ്റിലഞ്ചേരി ആക്കി എടുത്തതാണ്.

Q

സെറ്റ് ഇടുമ്പോള്‍ നമ്മള്‍ കാണുന്ന നാടും വീടും കടയും ഒന്നും സെറ്റ് അല്ലെന്ന് തോന്നിപ്പിക്കണമല്ലോ. ഇത് വലിയ ഉത്തരവാദിത്വമല്ലേ.?

A

ഒന്നു നമുക്ക് കിട്ടുന്ന അവൈലബിലിറ്റിയാണ്. പ്രൊഡ്യൂസറുടെ ഭാഗത്ത് നിന്നും ഇതിന് വലിയ സപ്പോര്‍ട്ട് വേണം. ആന അലറലോടലറല്‍ എന്ന സിനിമയ്ക്ക് ഒരു കവല മുഴുവന്‍ സെറ്റിട്ടിരുന്നു. കൂടെ ജോലി ചെയ്യുന്നവരും ഒപ്പം നിന്നാലെ സെറ്റ് പൂര്‍ണമാക്കാന്‍ പറ്റുകയുള്ളു. ചെറിയ ഓരോ എലമെന്റുകള്‍ പോലും സഹപ്രവര്‍ത്തകരുടെയും കാഴ്ചപ്പാടില്‍ വളരുന്നതാണ്. ഇതൊരു ടീം വര്‍ക്കാണ്. അതിന്റെ റിസള്‍ട്ട് അതില്‍ കാണും.

ഗ്രാമവും കവലയും ‘ഒറിജിനലാക്കി’ സെറ്റിടുമ്പോള്‍, നിമേഷ് താനൂര്‍ അഭിമുഖം 
ഉടക്കിന് ബിജുമേനോന്‍ മീശ പിരിച്ച് പൃഥ്വിരാജും, അയ്യപ്പനും കോശിയും തുടങ്ങി
Q

സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ നിമേഷിന്റെ സിഗ്‌നേച്ചര്‍ വര്‍ക്കായിരുന്നു. അതില്‍ മദ്യക്കുപ്പികളുടെ ശേഖരം, ബിജു മേനോന്റെ വീട്, വാര്‍ക്കപണിക്ക് വേണ്ട വീടുകള്‍ അങ്ങനെ ഒരുപാട് ഉണ്ടല്ലോ. അതില്‍ ഏറ്റവും പ്രധാനമായി എന്തൊക്കെയാണ് ചെയ്തത്.?

A

അതിലെ പ്രധാനപ്പെട്ട വര്‍ക്ക് ആ ലോറിയാണ്. രണ്ട് ലോറികളില്‍ നിറയ്ക്കാനുള്ള മദ്യകുപ്പികള്‍ സെറ്റിലേക്ക് ഞങ്ങള്‍ കയ്യില്‍ കരുതിയിരുന്നു. പിന്നെ ബിജു മേനോന്റെ വീട് കണ്ടെത്തിയത്. ഒരുപാട് കോളനികള്‍ കണ്ടു. വര്‍ക്കപണിക്കാര്‍ ടൈലര്‍മാരെ പോലെയാണ്. ടൈലര്‍മാര്‍ അവര്‍ നല്ല വസ്ത്രം ഒന്നും ധരിക്കാറില്ല.. അതുപോലെയാണ് ഒരു വാര്‍ക്കപണിക്കാരന്റെ വീടും. വെറും നാല് ചുവര് മാത്രേ ഉണ്ടായിരുന്നുള്ളു. അതില്‍ ഒരു ലൈഫ് ഉണ്ടാക്കിയെടുത്തതാണ്. വെള്ളപ്പൊക്കത്തില്‍ ആളുകള്‍ ഉപേക്ഷിച്ചു പോയ വീടാണത്. അവിടെ ചെടിയൊക്കെ വെച്ചു പിടിപ്പിക്കുകയായിരുന്നു. അങ്ങനെ അതിനൊരു ലൈഫ് കൊടുത്തിട്ടുണ്ട്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Q

മനോഹരം എന്ന ചിത്രം ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ പേഴ്സണല്‍ ആയിട്ട് കണക്റ്റ് ചെയ്യുന്നുണ്ടോ.?

A

നമ്മള്‍ ജീവിച്ച ഒരു മേഖലയാണല്ലോ ഇത്. അപ്പോള്‍ ഇത് ജീവിതവുമായി കണക്റ്റ് ചെയ്യുന്നുണ്ട്. എല്ലാ ആര്‍ട്ടിസ്റ്റിനും ഇത് കണക്റ്റഡ് തന്നെയാണ്. ഒരു ആര്‍ട്ടിസ്റ്റിന്റെ ജീവിതത്തിലെ ഒരു മുഹൂര്‍ത്തമെങ്കിലും സിനിമയില്‍ ഉണ്ടായിരിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in