തമ്പാന്റെ 'കാവലിന്' സമയമായി; ടീസര്‍

തമ്പാന്റെ 'കാവലിന്' സമയമായി; ടീസര്‍

സുരേഷ് ഗോപി നായകനായ കാവലിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. നവംബര്‍ 25നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. നിതിന്‍ രണ്‍ജി പണിക്കരാണ് സംവിധായകന്‍. സുരേഷ് ഗോപിക്ക് പുറമെ രണ്‍ജി പണിക്കരും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.

ഒരിടവേളക്ക് ശേഷം സുരേഷ് ഗോപി നായക വേഷം ചെയ്യുന്ന ചിത്രം കൂടിയാണ് 'കാവല്‍'. രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ആക്ഷന്‍ ക്രൈം ത്രില്ലറാണ് ചിത്രമെന്ന് നിതിന്‍ രണ്‍ജി പണിക്കര്‍ പറഞ്ഞിരുന്നു. തമ്പാന്‍ എന്നാണ് കാവലില്‍ സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര്. വിന്റേജ് സുരേഷ് ഗോപിയെ തമ്പാനിലൂടെ കാണാന്‍ കഴിയുമെന്നും നിതിന്‍ പറഞ്ഞിരുന്നു.

ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ് തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. നിഖില്‍ എസ് പ്രവീണാണ് ഛായാഗ്രാഹകന്‍.

Related Stories

No stories found.
The Cue
www.thecue.in