
ബില്‍ തുക അടക്കാത്തതിന്റെ പേരില്‍ കാളിദാസ് ജയറാം അടക്കമുള്ള സിനിമ സംഘത്തെ ഹോട്ടലില്‍ തടഞ്ഞുവെച്ചു. മൂന്നാറിലാണ് സംഭവം. സിനിമ നിര്‍മ്മാണ കമ്പനി ഒരു ലക്ഷം രൂപയിലധികം മുറി വാടകയും റസ്റ്റോറന്റ് ബില്ലും നല്‍കാത്തതിനെ തുടര്‍ന്നാണ് തടഞ്ഞുവെച്ചത്.
സംഭവത്തെ തുടര്‍ന്ന് ഹോട്ടലില്‍ പൊലീസ് എത്തുകയും ചര്‍ച്ചക്കൊടുവില്‍ നിര്‍മാണ കമ്പനി നിശ്ചിത തുക അടക്കുകയും ചെയ്തു. ബാക്കി പണം ഹോട്ടലില്‍ നിന്ന് മടങ്ങുന്നതിന് മുന്‍പ് നല്‍കാമെന്ന ഉറപ്പിലാണ് പൊലീസ് പ്രശ്‌നം പരിഹരിച്ചത്.
ഹോട്ടലില്‍ പൊലീസ് എത്തുന്നതിന് മുമ്പ് തന്നെ കാളിദാസ് ജയറാം സംഭവ സ്ഥലത്തുനിന്ന് മടങ്ങി പോയിരുന്നു. തമിഴ് വെബ്‌സീരീസിന്റെ ചിത്രീകരണത്തിനായാണ് സിനിമ സംഘം മൂന്നാറിലെത്തിയത്.