'1947ലെ സ്വാതന്ത്ര്യം ഭിക്ഷ, ഇന്ത്യക്ക് യഥാര്‍ഥ സ്വാതന്ത്ര്യം ലഭിച്ചത് മോദി വന്നതിന് ശേഷം'; കങ്കണ

'1947ലെ സ്വാതന്ത്ര്യം ഭിക്ഷ, ഇന്ത്യക്ക് യഥാര്‍ഥ സ്വാതന്ത്ര്യം ലഭിച്ചത് മോദി വന്നതിന് ശേഷം'; കങ്കണ
Published on

നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരത്തിലേറിയതിന് ശേഷമാണ് ഇന്ത്യക്ക് യഥാര്‍ഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. 1947ല്‍ ഇന്ത്യക്ക് ലഭിച്ചത സ്വാതന്ത്ര്യം ഭിക്ഷയാണെന്നും കങ്കണ. ടൈംസ് നൗ സമ്മിറ്റില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു കങ്കണയുടെ വിവാദ പരാമര്‍ശം.

'1947ല്‍ ഇന്ത്യയ്ക്ക് ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ല. ഭിക്ഷയായിരുന്നു. രാജ്യം യഥാര്‍ഥത്തില്‍ സ്വതന്ത്രമായത് 2014ലാണ്' എന്നാണ് കങ്കണ പറഞ്ഞത്.

കങ്കണയുടെ വിവാദ പരാമര്‍ശത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ രൂക്ഷവിമര്‍ശനമാണ് നടിക്കെതിരെ വന്നുകൊണ്ടിരിക്കുന്നത്. ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടി ജീവന്‍ ബലികൊടുത്ത സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുകയാണ് കങ്കണ ചെയ്ത്. വിവാദ പരാമര്‍ശത്തില്‍ നടി മാപ്പ് പറയണമെന്നും വിമര്‍ശകര്‍ പറയുന്നു.

നവംബര്‍ എട്ടിനായിരുന്നു കങ്കണ പത്മശ്രീ പുരസ്‌കാരം രാഷ്ട്രപതിയില്‍ നിന്ന് സ്വീകരിച്ചത്. പുരസ്‌കാരം സ്വീകരിച്ച ശേഷം നടി പങ്കുവെച്ച വീഡിയോയിലെ വിദ്വേഷ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in