'പുതിയ ഇന്ത്യക്കായി സജീവമായി ഇടപെടുന്ന ആള്‍, ആരെന്ന് വൈകാതെ എല്ലാവരും അറിയും'; കങ്കണ

'പുതിയ ഇന്ത്യക്കായി സജീവമായി ഇടപെടുന്ന ആള്‍, ആരെന്ന് വൈകാതെ എല്ലാവരും അറിയും'; കങ്കണ
Published on

അഞ്ച് വര്‍ഷത്തിനുള്ളില്‍ താന്‍ ഭാര്യയും അമ്മയും ആകുമെന്ന് നടി കങ്കണ റണാവത്. താന്റെ ജീവിതത്തില്‍ 'സ്‌പെഷ്യല്‍' ആയിട്ടുള്ള ഒരാള്‍ ഉണ്ടന്നും, വൈകാതെ അത് ആരാണെന്ന് എല്ലാവരും അറിയും എന്നുമാണ് നടി പറഞ്ഞത്. ടൈംസ് നൗ സമ്മിറ്റില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു പ്രതികരണം.

'ഞാന്‍ തീര്‍ച്ചയായും വിവാഹം കഴിക്കാനും അമ്മയാകാനും ആഗ്രഹിക്കുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു അമ്മയും ഭാര്യയുമായാണ് ഞാന്‍ എന്നെ കാണുന്നത്. പുതിയ ഇന്ത്യയ്ക്ക് വേണ്ടി സജീവമായി ഇടപെടുന്ന ആളായിരിക്കും അത്', കങ്കണ പറഞ്ഞു. ആരാണ് പങ്കാളി എന്ന ചോദ്യത്തിന്, അത് ആരാണെന്ന് വൈകാതെ എല്ലാവരും അറിയും എന്നായിരുന്നു കങ്കണയുടെ മറുപടി.

നവംബര്‍ എട്ടിനായിരുന്നു കങ്കണ പത്മശ്രീ പുരസ്‌കാരം രാഷ്ട്രപതിയില്‍ നിന്ന് സ്വീകരിച്ചത്. പുരസ്‌കാരം സ്വീകരിച്ച ശേഷം നടി പങ്കുവെച്ച വീഡിയോയിലെ വിദ്വേഷ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in