കര്‍ണാടകയില്‍ തിയറ്ററുകള് തുറന്നു, ടിക്കറ്റുകള്‍ കിട്ടാതായതോടെ അക്രമാസക്തരായി ഫാന്‍സ്

കര്‍ണാടകയില്‍ തിയറ്ററുകള് തുറന്നു, ടിക്കറ്റുകള്‍ കിട്ടാതായതോടെ അക്രമാസക്തരായി ഫാന്‍സ്

കര്‍ണാടകയില്‍ സിനിമാ തിയറ്ററുകള്‍ തുറന്നതോടെ വലിയ തിരക്ക്. രാവിലെ മുതല്‍ തിയറ്ററുകള്‍ക്ക് മുന്നില്‍നില്‍ക്കുന്നവര്‍ ടിക്കറ്റ് കിട്ടാതായവര്‍ തിയറ്ററുകള്‍ക്ക് നേരെ കല്ലേറ്റ് നടത്തി.

കന്നട താരങ്ങളായ സുദീപ് ധുനിയ വിജയ് എന്നിവരുടെ ചിത്രങ്ങള്‍ ആണ് ദസറയോട് അനുബന്ധിച്ച് കര്‍ണാടകയില്‍ ഇന്ന് റിലീസ് ആയത്. ഇതിന് പിന്നാലെ തിരക്കിനെ തുടര്‍ന്ന് ടിക്കറ്റ് ലഭിക്കാതായതോടെ ആളുകള്‍ അക്രമാസക്തരാവുകയായിരുന്നു.

താരങ്ങളുടെ ആരാധകരാണ് കൂടുതലും അക്രമാസക്തരായതെന്നാണ് റിപ്പോര്‍ട്ടുകള്‍. തിയറ്റര്‍ ഉടമകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി. പൊലീസ് എത്തി ലാത്തിചാര്‍ജ് നടത്തുന്ന സാഹചര്യവും ഉണ്ടായി.

കൊവിഡ് പശ്ചാത്തലത്തില്‍ ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരെ മാത്രമേ തിയറ്ററുകളില്‍ പ്രവേശിപ്പിക്കാന്‍ അനുമതിയുള്ളു. എന്നാല്‍ പലയിടത്തും ഇതൊന്നും കൃത്യമായി പാലിക്കാതെയാണ് കാണികളെ പ്രവേശിപ്പിച്ചത്.

Related Stories

No stories found.