'അന്ധാദുന്നിനെ വെല്ലുമോ പൃഥ്വിരാജിന്റെ ഭ്രമം?'; റിലീസിന് മണിക്കൂറുകള്‍ മാത്രം

'അന്ധാദുന്നിനെ വെല്ലുമോ പൃഥ്വിരാജിന്റെ ഭ്രമം?'; റിലീസിന് മണിക്കൂറുകള്‍ മാത്രം

ബോളിവുഡില്‍ വന്‍ വിജയമായ അന്ധാദുനിന്റെ മലയാളം റീമേക്കായ ഭ്രമം ഇന്ന് അര്‍ദ്ധരാത്രിയോടെ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. പ്രശസ്ത ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തില്‍ പൃഥ്വിരാജാണ് ആയുഷ്മാന്‍ ഖുറാന അവതരിപ്പിച്ച കഥാപാത്രമായി എത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഭ്രമത്തിന്റെ ട്രെയിലറും ഗാനങ്ങളുമെല്ലാം തന്നെ വലിയ രീതിയിലുള്ള പ്രതീക്ഷയാണ് നല്‍കുന്നത്.

അതേസമയം അന്ധാദുന്നിന്റെ മികച്ച അഡാപ്‌റ്റേഷനായിരിക്കും ഭ്രമമെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. അന്ധാദുന്‍ കാണാത്ത പ്രേക്ഷകര്‍ തന്റെ ക്രൈം ത്രില്ലര്‍ ചിത്രം ആസ്വദിക്കുമെന്ന് ഉറപ്പുണ്ടെന്നും താരം അടുത്തിടെ ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ചിത്രത്തില്‍ പൃഥ്വിരാജിന് പുറമെ മംമ്ത മോഹന്‍ദാസ്, ഉണ്ണി മുകുന്ദന്‍, റാഷി ഖന്ന, ശങ്കര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. എപി ഇന്റര്‍നാഷണല്‍, വയാകോം18 സ്റ്റുഡിയോസ് എന്നിവ സംയുക്തമായാണ് ഭ്രമം നിര്‍മ്മിച്ചിരിക്കുന്നത്. സസ്പെന്‍സും ഡാര്‍ക്ക് ഹ്യൂമറും ഉള്‍ക്കൊള്ളുന്ന ചിത്രം പ്രേക്ഷകരെ അത്ഭുതപ്പെടുത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. ജേക്ക്സ് ബെജോയിയാണ് സംഗീതം.

ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, സുരഭി ലക്ഷ്മി, അനന്യ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായെത്തുന്നത്. തിരക്കഥ,സംഭാഷണം ശരത് ബാലന്‍. ലൈന്‍ പ്രൊഡ്യൂസര്‍-ബാദുഷ എന്‍.എം, എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. കോള്‍ഡ് കേസിനും കുരുതിക്കും ശേഷം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്ന മൂന്നാമത്തെ പൃഥ്വിരാജ് ചിത്രം കൂടിയാണ് ഭ്രമം.

Related Stories

No stories found.
The Cue
www.thecue.in