'സൗദി വെള്ളക്ക', ജാവക്ക് ശേഷം തരുണ്‍ മൂര്‍ത്തി; നിര്‍മ്മാണം സന്ദീപ് സേനന്‍

'സൗദി വെള്ളക്ക', ജാവക്ക് ശേഷം തരുണ്‍ മൂര്‍ത്തി; നിര്‍മ്മാണം സന്ദീപ് സേനന്‍
Tharun Moorthy to team up with Sandip Senan

കൊവിഡ് കാലത്ത് തിയറ്ററുകളില്‍ മികച്ച വിജയം നേടിയ ചിത്രമായ ഓപ്പറേഷന്‍ ജാവക്ക് ശേഷം തരുണ്‍ മൂര്‍ത്തിയുടെ പുതിയ സിനിമ. സൗദി വെള്ളക്ക എന്ന ചിത്രം ഉര്‍വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് നിര്‍മ്മിക്കുന്നത്. തരുണ്‍ മൂര്‍ത്തി തന്നെയാണ് രചന.

ദേവി വര്‍മ്മ കേന്ദ്രകഥാപാത്രമാകുന്ന സിനിമയില്‍ ലുക്മാന്‍ അവറാന്‍, സുധി കോപ്പ, ബിനു പപ്പു, ഗോകുലന്‍, ശ്രിന്ദ, ധന്യ അനന്യ എന്നിവരുമുണ്ട്. ഓപ്പറേഷന്‍ ജാവയില്‍ ലുക്മാന്‍, ബിനു പപ്പു എന്നിവരുടെ കഥാപാത്രങ്ങള്‍ക്ക് വലിയ കയ്യടി ലഭിച്ചിരുന്നു.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ സന്ദീപ് സേനന്‍ സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന സിനിമക്ക് ശേഷം നിര്‍മ്മിക്കുന്ന സിനിമയുമാണ് സൗദി വെളളക്ക. പൃഥ്വിരാജ് സുകുമാരന്‍ നായകനാകുന്ന വിലായത്ത് ബുദ്ധ നിര്‍മ്മിക്കുന്നതും ഉര്‍വശി തിയറ്റേഴ്‌സ് ആണ്. അമ്പിളി, പാച്ചുവും അല്‍ഭുതവിളക്കും എന്നീ സിനിമകള്‍ക്കായി ക്യാമറ ചലിപ്പിച്ച ശരണ്‍ വേലായുധനാണ് ക്യാമറ.

ചിത്രസംയോജനം - നിഷാദ് യൂസഫ് , സഹനിര്‍മ്മാണം - ഹരീന്ദ്രന്‍ , ശബ്ദ രൂപകല്‍പന - വിഷ്ണു ഗോവിന്ദ് -ശ്രീശങ്കര്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - സംഗീത് സേനന്‍ , സംഗീതം - പാലീ ഫ്രാന്‍സിസ്, ഗാന രചന - അന്‍വര്‍ അലി , രംഗപടം - സാബു മോഹന്‍ , ചമയം - മനു മോഹന്‍ , കാസ്റ്റിംഗ് ഡയറക്ടര്‍ - അബു വാളയംകുളം വസ്ത്രലങ്കാരം - മഞ്ജുഷ രാധാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജിനു പി.കെ , നിശ്ചലഛായഗ്രാഹണം - ഹരി തിരുമല , പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ - മനു ആലുക്കല്‍ പരസ്യകല - യെല്ലോടൂത്സ്. അരങ്ങില്‍ : ലുക്മാന്‍ അവറാന്‍ , ദേവി വര്‍മ , സുധി കോപ്പ , ബിനു പപ്പു , ഗോകുലന്‍ , ശ്രിന്ദ ,ധന്യ അനന്യ.

Tharun Moorthy to team up with Sandip Senan
'ഇത് തന്നെയാണ് ഞങ്ങളുടെ ആദ്യ സിനിമ', തരുണ്‍ മൂര്‍ത്തിയുടെ പുതിയ ചിത്രം, നിര്‍മ്മാണം സന്ദീപ് സേനന്‍
Tharun Moorthy to team up with Sandip Senan
'വിലായത്ത് ബുദ്ധ' സംഭവിക്കാന്‍ ഒരേയൊരു കാരണക്കാരന്‍ സച്ചിയേട്ടനാണ്, ഞങ്ങളെ എല്ലാവരെയും ചേര്‍ത്തു നിര്‍ത്തി അദ്ദേഹം പോയി: സന്ദീപ് സേനന്‍
Tharun Moorthy to team up with Sandip Senan
ഇനിയും വൈകരുത്, നൂറ് കോടി ക്ലബ്ബും ആഡംബരകാറും മാത്രമല്ല സിനിമ: സന്ദീപ് സേനന്‍

Related Stories

No stories found.
The Cue
www.thecue.in