ആടിനെ അറുത്ത് 'അണ്ണാത്തെ' പോസ്റ്ററില്‍ രക്താഭിഷേകം നടത്തി ആരാധകര്‍; രജനികാന്തിനെതിരെ പരാതി

ആടിനെ അറുത്ത് 'അണ്ണാത്തെ' പോസ്റ്ററില്‍ രക്താഭിഷേകം നടത്തി ആരാധകര്‍; രജനികാന്തിനെതിരെ പരാതി

ആരാധകര്‍ മൃഗബലി നടത്തിയതിന് പിന്നാലെ നടന്‍ രജനികാന്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതി. രജനികാന്തിന്റെ പുതിയ ചിത്രം അണ്ണാത്തെയുടെ മോഷന്‍പോസ്റ്റര്‍ റിലീസുമായി ബന്ധപ്പെട്ട് നടന്ന ആരാധകരുടെ ആഘോഷത്തിലായിരുന്നു സംഭവം. തമിഴ്‌വേന്ദന്‍ എന്ന അഭിഭാഷകനാണ് നടനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയത്.

നടന്റെ കൂറ്റന്‍ കട്ടൗട്ട് ഉയര്‍ത്തിയായിരുന്നു തിരുച്ചിറപ്പള്ളിയില്‍ രജനി രസികര്‍ മന്‍ട്രം പ്രവര്‍ത്തകര്‍ ആഘോഷം നടത്തിയത്. ഇതിനിടെ കട്ടൗട്ടില്‍ ആടിനെ അറുത്ത് രക്താഭിഷേകം നടത്തുകയായിരുന്നു. പൊതുജനമധ്യത്തിലായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പരാതി.

രജനികാന്തിനെതിരെ കര്‍ശന നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം. പൊതുസ്ഥലത്ത് വെച്ചുള്ള ഇത്തരം പ്രവര്‍ത്തി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇടയില്‍ ഭീതിയുണ്ടാക്കുമെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് മൃഗസംരക്ഷണ സംഘടനയായ പെറ്റയും രംഗത്തെത്തി.

Related Stories

No stories found.
The Cue
www.thecue.in